നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.
Equity: Large cap | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Reliance Large Cap Fund | 3.88 | 9.49 | 10.11 | |||
Axis Bluechip Fund | 16.78 | 14.44 | 11.72 | |||
HDFC Top 100 Fund | 4.95 | 9.98 | 8.36 | |||
ICICI Prudential Bluechip Fund | 3.89 | 8.99 | 9.42 | |||
SBI Bluechip Fund | 8.63 | 7.03 | 10.26 |
വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Large cap & Mid cap | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Canara Robeco Emerging Equities Fund | 2.08 | 8.96 | 13.42 | |||
Invesco India Growth Opportunities Fund | 6.65 | 11.05 | 11.17 | |||
Kotak Equity Opportunities Fund | 8.24 | 8.53 | 11.17 | |||
Principal Emerging Bluechip Fund | 0.53 | 7.75 | 12.93 | |||
Sundaram Large and Mid Cap Fund | 8.20 | 11.98 | 12.12 |
മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.
Equity: Multi cap | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Aditya Birla Sun Life Equity Fund | 4.97 | 7.56 | 11.23 | |||
Franklin India Focused Equity Fund | 6.75 | 7.54 | 10.18 | |||
ICICI Prudential Multicap Fund | 0.39 | 6.54 | 9.73 | |||
Kotak Standard Multicap Fund | 9.18 | 10.22 | 12.64 | |||
SBI Magnum Multicap Fund | 10.46 | 9.85 | 12.75 |
റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.
Equity: Mid cap | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Axis Midcap Fund | 8.59 | 12.40 | 11.61 | |||
DSP Midcap Fund | 4.77 | 6.80 | 12.24 | |||
Franklin India Prima Fund | 4.17 | 6.45 | 11.68 | |||
HDFC Mid-Cap Opportunities Fund | -1.79 | 4.96 | 10.79 | |||
L&T Midcap Fund | -2.15 | 7.87 | 12.25 |
അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതല്‍ പത്തുവര്‍ഷംവരെയെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
Equity: Small Cap | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Axis Small Cap Fund | 16.77 | 11.25 | 12.95 | |||
HDFC Small Cap Fund | -6.67 | 8.78 | 11.65 | |||
L&T Emerging Businesses Fund | -8.04 | 8.52 | 12.83 | |||
Reliance Small Cap Fund | -6.60 | 8.25 | 11.86 | |||
SBI Small Cap Fund | 0.91 | 12.19 | 17.04 |
80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.
Equity: ELSS | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Aditya Birla Sun Life Tax Relief 96 | -0.93 | 8.25 | 11.68 | |||
Axis Long Term Equity Fund | 11.22 | 12.16 | 12.88 | |||
DSP Tax Saver Fund | 11.30 | 8.88 | 11.59 | |||
Invesco India Tax Plan | 3.53 | 9.12 | 10.60 | |||
Kotak Tax Saver Regular Plan | 8.84 | 8.79 | 11.34 |
ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍.
Hybrid: Aggressive Hybrid | ||||||
Fund | Return(%) | |||||
1year | 3 year | 5 year | ||||
Canara Robeco Equity Hybrid Fund | 8.54 | 8.48 | 10.09 | |||
HDFC Hybrid Equity Fund | 7.47 | 8.03 | 10.12 | |||
ICICI Prudential Equity & Debt Fund | 2.63 | 7.32 | 9.65 | |||
Principal Hybrid Equity Fund | -0.36 | 8.27 | 9.80 | |||
SBI Equity Hybrid Fund | 11.60 | 9.46 | 11.00 |
ശ്രദ്ധിക്കാന്‍: വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍നിശ്ചയിച്ച് കാലാവധിയും റിസ്‌ക് എടുക്കാനുള്ള ശേഷിയും പരിശോധിച്ച് ഫണ്ടുകള്‍ തിരഞ്ഞെടുത്ത് എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം.
feedbacks to: antonycdavis@gmail.com