മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 37.74 ലക്ഷം കോടിയായി


Money Desk

ഫോളിയോകളുടെ എണ്ണമാകട്ടെ 2021 ജൂലായിലെ 10.54 കോടിയില്‍നിന്ന് 13.55 കോടിയായി

Photo: Gettyimages

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ജൂലായില്‍ 37.74 ലക്ഷം കോടി രൂപയായി. ഫോളിയോകളുടെ എണ്ണമാകട്ടെ എക്കാലത്തെയും ഉയര്‍ന്ന, 13.55 കോടിയിലെത്തി.

എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണവും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ്. 5.61 കോടി. പ്രതിമാസ എസ്‌ഐപി വിഹിതം 12,140 കോടി രൂപയുമാണ്. ജൂലായില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത എസ്‌ഐപികള്‍ 17.42 ലക്ഷവുമാണ്. എസ്‌ഐപിയില്‍നിന്നുള്ള മൊത്തം ആസ്തി ജൂലായ് അവസാനത്തെ കണക്കുപ്രകാരം 6.09 ലക്ഷം കോടി രൂപയാണ്.

പ്രതിവര്‍ഷം ഏഴ് ശതമാനം വളര്‍ച്ചയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിലുള്ളത്. ഫോളിയോകളുടെ എണ്ണമാകട്ടെ 2021 ജൂലായിലെ 10.54 കോടിയില്‍നിന്ന് 13.55 കോടിയായി. 29 ശതമാനമാണ് വര്‍ധന.

Also Read

മൂന്നു കോടി രൂപ സമാഹരിക്കാൻ ഈ ഫണ്ടുകളിലെ ...

തുടര്‍ച്ചയായി 17-ാമത്തെ മാസവും റിട്ടെയില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപ ഒഴുക്ക് തുടര്‍ന്നു. ജൂലായില്‍ മാത്രം 3,847 കോടി രൂപയെത്തി. അതായത് മൊത്തം നിക്ഷേപം 32,439 കോടിയും പിന്‍വലിച്ചത് 28,592 കോടി രൂപയുമാണ്. ഇക്വിറ്റി വിഭാഗത്തില്‍, സ്‌മോള്‍ ക്യാപ്, ഫ്‌ളെക്‌സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് നിക്ഷേപത്തിന്റെകാര്യത്തില്‍ 'ടോപ്പ് 3' ആയത്.

Content Highlights: Average AUM at Rs 37.76 lakh crore, MF folios at all-time high of 13.55 crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented