അവസരംനോക്കി 'തൊടുക്കാന്‍' കൂടുതല്‍ പണം: മ്യൂച്വല്‍ ഫണ്ടുകളുടെ പുതിയ തന്ത്രം അറിയാം


ഡോ.ആന്റണി

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ കൈവശമുള്ള പണം ജൂലായിലെ കണക്കുപ്രകാരം 57,045 കോടി രൂപയാണ്.

ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്‌

വിപണിയിലെ തകര്‍ച്ച നേരിടാനും വിദേശ നിക്ഷേപകരുടെ വില്പനമൂലമുള്ള അവസരം പ്രയോജനപ്പെടുത്താനും അസറ്റ് മാനേജുമെന്റ് കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപംനടത്താതെ സൂക്ഷിക്കുന്നു.

അഞ്ചു വര്‍ഷത്തിനിടെ ഫണ്ട് കമ്പനികള്‍ ഇത്രയും പണം കൈവശം വെയ്ക്കുന്നത് ഇതാദ്യമായാണ്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ കൈവശമുള്ള പണം ജൂലായിലെ കണക്കുപ്രകാരം 57,045 കോടി രൂപയാണ്. അഞ്ചുവര്‍ഷത്തെ ശരാശരിയാകട്ടെ 31,531 കോടി രൂപയുമാണ്.

അതായത്, അഞ്ചുവര്‍ഷത്തെ ശരാശരിയായ 3.58ശതമാനത്തേക്കാള്‍ 0.45ശതമാനം കൂടുതലാണിത്. നിലവില്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ പണമായി സൂക്ഷിച്ചിട്ടുള്ളത് മൊത്തം ആസ്തിയുടെ 4.03ശതമാനമാണ്. തകര്‍ച്ചനേരിട്ട് ഓഹരികളുടെ മൂല്യമിടിയുമ്പോള്‍ ഈ 4ശതമാനത്തില്‍നിന്ന് 0.5ശതമാനത്തിലേയ്ക്ക് കുറയ്ക്കാനും ഫണ്ട് കമ്പനികള്‍ ലക്ഷ്യമിടുന്നു. പണമായി സൂക്ഷിച്ചിട്ടുള്ള 50,000 കോടി രൂപയും ആസന്നമായ തകര്‍ച്ചയില്‍ എഎംസികള്‍ എടുത്തുപയോഗിക്കും.

പണംതന്നെ രാജാവ്
എസ്‌ഐപി വഴി നിക്ഷേപത്തില്‍ വര്‍ധനവുണ്ടായിട്ടും ഫണ്ട് മാനേജര്‍മാര്‍ മുഴുവന്‍ തുകയും ഓഹരിയില്‍ നിക്ഷേപിക്കുന്നില്ല. ജൂലായില്‍ ഓഹരി ഫണ്ടുകളിലെ ഒറ്റത്തവണ നിക്ഷേപത്തില്‍ 43ശതമാനം ഇടിവുണ്ടായപ്പോള്‍ എസ്‌ഐപി നിക്ഷേപത്തില്‍ കാര്യമായ കുറവുണ്ടായില്ല. 12,140 കോടി രൂപയാണ് ജൂലായില്‍ എസ്‌ഐപിയായി ഫണ്ടുകമ്പനികളിലെത്തിയത്.

വിപണിയില്‍ മികച്ച അവസരത്തിനായി നിക്ഷേപകരുടെ പണവുമായി കാത്തിരിക്കുകയാണ് ഫണ്ട് മാനേജര്‍മാര്‍. ഓരോ ഫണ്ടുകളിലുമെത്തുന്ന നിക്ഷേപത്തിനനുസരിച്ച് മുഴുവന്‍ തുകയും ഓഹരിയില്‍ മുടക്കാതെ കരുതലായി സൂക്ഷിച്ചിരിക്കുന്നു.

തകര്‍ച്ചയ്ക്ക് തടയിട്ട തന്ത്രം
വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ വിപണിയില്‍നിന്ന് കളംവിട്ടപ്പോള്‍ തിരുത്തല്‍നേരിട്ട വിപണിയില്‍നിന്ന് കുറഞ്ഞ മൂല്യത്തില്‍ ഓഹരികള്‍ വാങ്ങാന്‍ ഫണ്ടുകള്‍ തിടുക്കംകൂട്ടി. സൂചികകളില്‍ തകര്‍ച്ച രൂക്ഷമാകാതെ കുറച്ചെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞത് അതുകൊണ്ടാണ്.

2021 ഒക്ടോബറിനും 2022 ജൂണിനുമിടയില്‍ 2.3 ലക്ഷം കോടി മൂല്യമുള്ള ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഡൗ ജോണ്‍സ് 20ശതമാനവും ഹാങ് സെങ് 30 ശതമാനവും തകര്‍ച്ചനേരിട്ടപ്പോള്‍ നിഫ്റ്റിയിലെ നഷ്ടം 18ശതമാനത്തിലൊതുങ്ങിയത് അതുകൊണ്ടാണ്.

ഘടനാപരമായ മാറ്റം
അടുത്തയിടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിരിച്ചുവരാന്‍ തുടങ്ങിയപ്പോള്‍ എഎംസികള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപം സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റ് ലാഭമെടുപ്പുതുടങ്ങി. ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ 51,200 കോടി രൂപ നിക്ഷേപിച്ചപ്പോള്‍ രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങള്‍ 6,053 കോടി രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുത്തു.

Also Read
പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

ആഭ്യന്തര നിക്ഷേപകരുടെ പുതിയ വിന്യാസ രീതി രാജ്യത്തെ ഓഹരി വിപണിയില്‍ ഘടനാപരമായ മാറ്റമുണ്ടാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിപണിയിലുണ്ടായേക്കാവുന്ന ചാഞ്ചാട്ടം മുതലെടുക്കാന്‍തന്നെയാണ് ഫണ്ടുകളുടെ നീക്കം. അതേസമയം, സമ്പദ്ഘടനയുടെ കരുത്തില്‍ രാജ്യത്തെ സൂചികകള്‍ ഭാവിയില്‍ മികച്ച മുന്നേറ്റവുമുണ്ടാക്കുമെന്നും അവര്‍ക്കറിയാം. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടികണ്ടാണ് എംഎസികള്‍ പണം സൂക്ഷിക്കല്‍ തന്ത്രം പുറത്തെടുത്തത്.

Content Highlights: AMCs sit on record cash pile: Know the new strategy of mutual funds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented