ആറ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ വോട്ടെടുപ്പില്‍ 97ശതമാനംപേരും ഫ്രാങ്ക്‌ളിന് ടെംപിള്‍ടണ് അനുകൂലമായി വോട്ടുചെയ്തു.
കര്‍ണാടക ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെതുടര്‍ന്നാണ് എഎംസി നിക്ഷേപകര്‍ക്കായി ഇ-വോട്ടിങ് ഏര്‍പ്പെടുത്തിയത്.
ഇതുസംബന്ധിച്ച് ജനുവരി 26നാണ് സുപ്രീംകോടതി അടുത്തവാദംകേള്‍ക്കുക. അതിനുപിന്നാലെ പണം തിരിച്ചുകൊടുക്കാനാവുമെന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ അധികൃതര്‍ നിക്ഷേപകര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.
ജനുവരി 15വരെയുള്ള കണക്കുപ്രകാരം ആറുഫണ്ടുകളിലായി 13,789 കോടി രൂപ സമാഹരിക്കാനായി. ഓഹരി വിപണിവഴിയുള്ള ഇപാടിലൂടെയല്ല ഇത്രയും തുക സമാഹരിച്ചതെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ നിക്ഷേപം തിരിച്ചെടുത്തും കാലാവധിയെത്തിയവ സമാഹരിച്ചുമാണ് ഇത്രയും തുക കണ്ടെത്താനായത്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് മികച്ചമ്യൂല്യം നല്‍കാന്‍ കമ്പനിക്കായി.
നിലവിലെ കണക്കുപ്രകാരം ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോഡ്യൂറേഷന്‍ ഫണ്ടില്‍ 63ശതമാനം തുക തിരിച്ചുകൊടുക്കാന്‍ ലഭ്യമാണ്. അള്‍ട്ര ഷോര്‍ട്ട് ഷോര്‍ട്ട് ബോണ്ട് ഫണ്ടില്‍ 50ശതമാനവും ഡൈനാമിക് ആക്യുറല്‍ ഫണ്ടില്‍ 41ശതമാനവും ക്രഡിറ്റ് റിസ്‌ക് ഫണ്ടില്‍ 26ശതമാനവും ഷോര്‍ട്ട് ടേം ഇന്‍കം പ്ലാനില്‍ 9 ശതമാനവും പണം തിരിച്ചെടുക്കാന്‍ കമ്പനിക്കായി.
ഏപ്രിലില്‍ പ്രവര്‍ത്തനം മരവിപ്പിക്കുമ്പോള്‍ പുറത്തുവിട്ട ഫണ്ടുകളുടെ മെച്യൂരിറ്റി പ്രൊഫല്‍ പ്രകാരമുള്ളതിനേക്കാള്‍ 41ശതമാനം അധികതുക ഈകാലയളവില്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു.
97% investors want winding up of 6 funds at Franklin