യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആഗോളതലത്തില്‍ ഓഹരി വിപണികളെ സ്വാധീനിച്ചപ്പോള്‍ ആഭ്യന്തര സൂചികകളും എക്കാലത്തെയും ഉയരംകുറിച്ചു. സെന്‍സെക്‌സ് ഇതാദ്യമായി 43,000 കടന്നു. 

ഓഹരി വിപണിയിലെനേട്ടം യഥാര്‍ഥത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിഫലിക്കുന്നുണ്ടോ? 298 ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ 234 എണ്ണവും ഒരുവര്‍ഷത്തെ ആദായക്കണക്കില്‍ മികവുപുലര്‍ത്തി. സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 53ശതമാനംവരെ ആദായം നല്‍കിയ ഫണ്ടുമുണ്ട്. 

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 7,200 കോടിയിലധികം രൂപയാണ് ഫണ്ടുകളില്‍നിന്ന് പിന്‍വലിച്ചതെന്നുമറിയുക. എസ്‌ഐപി നിക്ഷേപത്തില്‍നിന്നുമുള്ളവരവും കുറഞ്ഞു. വിപണി കൂപ്പുകുത്തിയപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ് തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരിക്കാതെ ഫണ്ടുകള്‍ വിറ്റൊഴിഞ്ഞത്. 

മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളാണ് തിരിച്ചുവരവില്‍ മുന്നില്‍. ഒരുവര്‍ഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കില്‍ സ്‌മോള്‍ ക്യാപ് വിഭാഗത്തിലെ ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടാണ് നേട്ടത്തില്‍മുന്നില്‍. 53ശതമാനം ആദായമാണ് ഒരുവര്‍ഷത്തിനിടെ ഫണ്ട് നല്‍കിയത്. 

ഒരുവര്‍ഷത്തിനിടെ 15ശതമാനത്തിലധികം നേട്ടം നല്‍കിയ ഫണ്ടുകള്‍
ബറോഡ മിഡ് ക്യാപ് -18.48%
ബിഒഐ എഎക്‌സ്എ ടാക്‌സ് അഡ്വാന്റേജ് -20.54%
കനാറ റൊബേകോ എമേര്‍ജിങ് ഇക്വിറ്റീസ് -15.06%
കനാറ റൊബേകോ ഇക്വിറ്റി ടാക്‌സ് സേവര്‍ -16.02%
ഡിഎസ്പി സ്‌മോള്‍ ക്യാപ് -18.75%
കൊട്ടക് സ്‌മോള്‍ ക്യാപ് -17.53%
പരാഗ് പരീഖ് ലോങ് ടേം ഇക്വിറ്റി -23.53%
പിജിഐഎം ഇന്ത്യ ഡൈവോഴ്‌സിഫൈഡ് ഇക്വിറ്റി -22.19%
പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പര്‍ച്യൂണിറ്റീസ് -33.89%
ക്വാണ്ട് ആക്ടീവ് -20.52%
ക്വാണ്ട് ടാക്‌സ് -24.48%

ക്വാണ്ട് സ്‌മോള്‍ ക്യാപ് -54.35%
യുടിഐ ഇക്വിറ്റി -17.88%
യുടിഐ മിഡ്ക്യാപ് -18.28%

(ആദായം കണക്കാക്കിയ തിയതി: നവംബര്‍ 10,2020)

കുറിപ്പ്: ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് പരമാവധി ആദായം ലഭിക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും എസ്‌ഐപിയായി നിക്ഷേപം നടത്തണം. ഒരുവര്‍ഷത്തെ ആദായംനോക്കി നിക്ഷേപം നടത്തരുത്. ഓഹരി വിപണി കുതിച്ചപ്പോള്‍ അതിനോടൊപ്പം മ്യൂച്വല്‍ ഫണ്ടുകളും നേട്ടമുണ്ടാക്കിയതായി കാണിക്കുന്നതിന് ഉദാഹരണമായാണ് മുകളില്‍ നല്‍കിയിട്ടുള്ള ഫണ്ടുകള്‍ ചൂണ്ടിക്കാണിച്ചത്. നിക്ഷേപം നടത്തുന്നതിനുള്ള ശുപാര്‍ശയായി ഇതിനെ കണക്കാക്കേണ്ടതില്ല.