വീടുവെയ്ക്കാന്‍ 35 ലക്ഷം രൂപ: എസ്‌ഐപി വഴി സമാഹരിക്കാന്‍ കഴിയുമോ? 


Research Desk

നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകളെല്ലാം പ്രത്യേക സെക്ടറുകളില്‍പെട്ടതാണ്. റിസ്‌ക് കൂടിയ ഇത്തരം ഫണ്ടുകള്‍ക്കുപകരം പ്രധാന കാറ്റഗറികളിലെ മികച്ച ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

Q&A

Representational image. Photo: Gettyimages

ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. 26 വയസ്സ്. മൂന്ന് മ്യൂച്വല്‍ ഫണ്ടുകളിലായി 10,000 രൂപ ഒരുവര്‍ഷമായി എസ്‌ഐപിയായി നിക്ഷേപിക്കുന്നുണ്ട്.

ഫണ്ടുകള്‍ താഴെ നല്‍കുന്നു:1. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്-3,000 രൂപ
2. യുടിഐ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഫണ്ട്-3,000 രൂപ
3. നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഫണ്ട് : 4,000 രൂപ

പത്തുവര്‍ഷത്തിനുള്ളില്‍ വീട് വെയ്ക്കണമെന്നാണ് ആഗ്രഹം. ഇതിനായി 35 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമോയെന്നാണ് അറിയേണ്ടത്. ബാക്കിയുള്ള തുക ഭവനവായ്പയെടുക്കാനും ഉദ്ദേശിക്കുന്നു.

പ്രദീപ് (ഇ-മെയില്‍)

ജോലി ലഭിച്ച് വൈകാതെ തന്നെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പണം നീക്കിവെയ്ക്കാനെടുത്ത തീരുമാനത്തെ ആദ്യമെ അഭിനന്ദിക്കട്ടെ. പ്രതിമാസം 10,000 രൂപ വീതം എസ്‌ഐപിയായി നിക്ഷേപം നടത്തിയാല്‍ 23.23 ലക്ഷം രൂപയാണ് സമാഹരിക്കാന്‍ കഴിയുക. ചുരുങ്ങിയത് 12ശതമാനം വാര്‍ഷിക ആദായപ്രകാരമാണ് ഈ കണക്കുകൂട്ടല്‍. വര്‍ഷംതോറും എസ്‌ഐപി തുകയില്‍ 10ശതമാനം വര്‍ധനവരുത്തിയാല്‍ 32 ലക്ഷം രൂപയോളം ലഭിച്ചേക്കാം. ഇക്കാലയളവില്‍ അധികമായി ലഭിക്കുന്ന ബോണസും മറ്റും ഇതോടൊപ്പം ചേര്‍ത്താല്‍ 35 ലക്ഷം രൂപ എളുപ്പത്തില്‍തന്നെ നേടാം.

മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപത്തില്‍നിന്ന് 12 ശതമാനത്തിലേറെ ആദായം ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അധിക വരുമാനവും താങ്കള്‍ക്ക് ലഭിക്കും. ഇനി ഫണ്ടുകളിലേയ്ക്കുവരാം.

നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകളെല്ലാം പ്രത്യേക സെക്ടറുകളില്‍പെട്ടതാണ്. റിസ്‌ക് കൂടിയ ഇത്തരം ഫണ്ടുകള്‍ക്കുപകരം പ്രധാന കാറ്റഗറികളിലെ മികച്ച ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. തുടക്കക്കാരനെന്ന നിലയില്‍ അഗ്രസീവ് ഹൈബ്രിഡ്, ഫ്‌ളക്‌സി ക്യാപ്, ലാര്‍ജ് ക്യാപ് എന്നീ കാറ്റഗറികളിലെ മികച്ച ഫണ്ടുകളാകും നിക്ഷേപത്തിന് യോജിച്ചത്. കഴിഞ്ഞ കാലയളവിലെ റിട്ടേണ്‍ മാത്രം നോക്കി ഫണ്ടുകള്‍ തിരഞ്ഞെടുക്കരുത്. യോജിച്ച കാറ്റഗറിയില്‍ സ്ഥിരതയാര്‍ന്ന നേട്ടം നല്‍കിയവയാണ് നിക്ഷേപത്തിനായി പരിഗണിക്കേണ്ടത്.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ടെലഗ്രാം ഗ്രൂപ്പ് ലിങ്ക്‌

Content Highlights: 35 Lakhs to buy a house: Can it be raised through SIP?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented