രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവനവായ്പ പലിശ വർധിപ്പിച്ചു. 25 ബേസിസ് പോയന്റ്, അതായത് കാൽശതമാനത്തിന്റെ വർധനവാണ് വരുത്തിയിട്ടുള്ളത്. 

പുതുക്കിയ നിരക്കുപ്രകാരം 6.95ശതമാനമാണ് ഏറ്റവുംകുറഞ്ഞനിരക്ക്. നേരത്തെ ഇത് 6.70ശതമാനമായിരുന്നു. പ്രൊസസിങ് ഫീ ഇനത്തിൽ 0.40ശതമാനം(മിനിമം 10,999 രൂപയും പരമാവധി 30,000 രൂപയും)ഇതോടൊപ്പം വരും. അതേസമയം, വനിതകൾക്ക് പലിശ നിരക്കിൽ അഞ്ച് ബേസിസ് പോയന്റിന്റെ കുറവ് ആനുകൂല്യംതുടരും. 

പ്രത്യേക നിരക്കിൽ പ്രൊസസിങ് ഫീ ഉൾപ്പടെയുള്ളവ ഒഴിവാക്കി മാർച്ച് 31വരെയാണ് ഭവനവായ്പകൾ അനുവദിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽവന്നത്. 

SBI increases interest rates on home loans