സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികള്‍ എന്നിവ ഈടായി നല്‍കിയെടുത്ത വായപ്കള്‍ക്ക് സര്‍ക്കാരിന്റെ എക്‌സ് ഗ്രേഷ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. അതേസയം, ക്രഡിറ്റ് കാര്‍ഡിന്മേലുള്ള തിരിച്ചടവിന് പലിശയിളവ് ലഭിക്കുകയുംചെയ്യും. 

ഇതുസംബന്ധിച്ചുള്ള എഫ്എക്യൂ(ഫ്രീക്വന്റ്‌ലി ആസ്‌ക്ഡ് ക്വസ്റ്റ്യന്‍സ്)സര്‍ക്കാര്‍ പുറത്തിറക്കി. ആനുകൂല്യം ലഭിക്കുന്നതിനായി വായ്പയെടുത്തവര്‍ അപേക്ഷയോ മറ്റോ നല്‍കേണ്ടകാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടുകോടിക്കുതാഴെയുള്ള വായ്പകള്‍ക്കെല്ലാം കൂടുതലായി ഈടാക്കുന്ന പലിശ വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കുകയാണ് ചെയ്യുക. 

വായപ്കള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശയിന്മേല്‍ പലിശ ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കം സുപ്രീം കോടതി ഇടപെട്ടാണ് തീര്‍പ്പാക്കിയത്. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണ് മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വരെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. 

Loans against FDs, bonds, shares out of Nirmala Sitharaman's relief plan