കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികള്‍ക്ക് മൊറട്ടോറിയം കാലാവധി നീട്ടിനല്‍കിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനല്‍കുക. 

വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍ബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകള്‍, അതുമൂലം വായ്പാദാതാക്കള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയാകും തീരുമാനം. 

ദീര്‍ഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടര്‍ന്നുള്ള അടച്ചിടലുംമൂലം നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്നാണിതെന്നാണ് ആര്‍ബിഐയുടെ വിലിയുരത്തല്‍. 

പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്കല്ലാതെ വ്യക്തികള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടാന്‍ സാധ്യതയില്ല. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ അധികൃതര്‍ തയ്യാറായിട്ടില്ല. 

ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിയ വായ്പകളിന്മേലാണ് മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ കൂടുതല്‍പേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളില്‍ ഇത് 29ശതമാനംമാത്രമാണ്. 

ബങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡയില്‍നിന്നുള്ള വായ്പകളിന്മേലാണ് കൂടുതല്‍ പേര്‍ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്‌സിസ് ബാങ്ക്(26.5%), പിഎന്‍ബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങളില്‍ മഹീന്ദ്ര ഫിനാന്‍സില്‍ 75ശതമാനം വായ്പകള്‍ക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്(70%), പിഎന്‍ബി ഹൗസിങ്(56%), ബജാജ് ഫിനാന്‍സ്(27%), എച്ച്ഡിഎഫ്‌സി(26%), എല്‍ഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. 

രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.