ര്‍ക്കാര്‍ പ്രഖ്യാപിച്ച കൂട്ടുപലിശ എഴുതിത്തള്ളല്‍ പദ്ധതിയില്‍ വായ്പയെടുത്തവര്‍ക്ക് ലഭിക്കുക നാമമാത്ര നേട്ടം. 2020 മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വരെയുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും സാധാരണ പലിശയും തമ്മില്‍ വ്യത്യാസമുള്ള തുകയാണ്‌ സര്‍ക്കാര്‍ എക്‌സ് ഗ്രേഷ്യ എന്നപേരില്‍ നല്‍കുക. 

ഇതുപ്രകാരം സാധാരണ പലിശയില്‍ കൂടുതലായി ഈടാക്കുന്ന കൂട്ടുപലിശയാകും വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വരുവുവെയ്ക്കുക. നിലവില്‍ ആകാലയളവിലെ സാധാരണ പരിശ വായ്പയെടുത്തയാള്‍തന്നെ അടക്കേണ്ടിവരും. 

ഉദാഹണരം പരിശോധിക്കാം. എട്ടുശതമാനം പലിശ നിരക്കില്‍ 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാള്‍ക്ക് 1,682 രൂപയാണ് ആകെ ലഭിക്കുന്നനേട്ടം. ആദായ നികുതിയിളവുകൂടി പ്രയോജനപ്പെടുത്തുന്നവരാണെങ്കില്‍ ആയിനത്തില്‍ 525 രൂപകിഴിച്ച് 1,157 രൂപയായിരിക്കും ലഭിക്കുക. രണ്ടുകോടി രൂപ വായ്പയെടുത്തയാള്‍ക്കാകട്ടെ 13,452 രൂപയും ലഭിക്കും(പട്ടിക കാണുക).

ഭവനവായ്പ
വായ്പ തുക  25 ലക്ഷം​
പലിശ  8%
മൊറട്ടോറിയം കാലയളവ്  6 മാസം
കൂട്ടുപലിശ  1,01,682 രൂപ
സാധാരണ പലിശ  1,00,000 രൂപ
നേട്ടം  1,682 രൂപ
നികുതിയിളവിലെ നഷ്ടം  525 രൂപ
ബാക്കിയുള്ള നേട്ടം  1,157 രൂപ

ആര്‍ക്കൊക്കെ ഗുണംലഭിക്കും?
രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെമാത്രം തരിച്ചടവ്  ബാക്കിയുള്ളവര്‍ക്കുമാണ് എക്സ്ഗ്രേഷ്യ നല്‍കുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നല്‍കിയവര്‍) ഒരുപോലെയാണ് ആനുകൂല്യം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.

പലിശയ്ക്കുമേലുള്ള പലിശ നവംബര്‍ അഞ്ചിനകം വായ്പ അക്കൗണ്ടുകളില്‍ വരവുവെയ്ക്കണമെന്ന് ആര്‍ബിഐ ബാങ്കുകളോടും മറ്റ് വായ്പാദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

How much will you benefit from interest waiver on loans? Here are the numbers