വനവായ്പ എടുക്കാത്തവരുണ്ടോ? വീടുവെച്ചിട്ടുള്ളവരില്‍ ഭൂരിഭാഗംപേരും ഈ വായ്പ എടുത്തിട്ടുണ്ടാകും. 

വായ്പ അടച്ചുതീര്‍ക്കേണ്ട കാലാവധിയുടെ കാര്യത്തിലും ലോണ്‍ തുകയുടെ കാര്യത്തിലും ഭവന വായ്പ തന്നെയാണ് മുന്നില്‍.

15 വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി വായ്പ അടച്ചുതീര്‍ക്കാന്‍ ലഭിക്കും. അടച്ചുതീരുമ്പോള്‍ നിങ്ങള്‍ വായ്പയായി എടുത്ത തുകയുടെ ഇരട്ടിയായിട്ടുണ്ടാകും പലിശയടക്കമുള്ള തുക. 

എന്നിരുന്നാലും പലിശയുടെ കാര്യത്തില്‍ ആകര്‍ഷകം ഭവനവായ്പതന്നെ. ഏറ്റവും കുറവ് പലിശയാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നത്. 

വായ്പകളില്‍ നല്ലതും ചീത്തയുമുണ്ട്. പലിശ കുറവായതുകൊണ്ട് ഭവന വായ്പ നല്ല വായ്പയായി അറിയപ്പെടുന്നു. അടച്ചുതീര്‍ക്കാന്‍ ദീര്‍ഘകാലമുള്ളതുകൊണ്ടും ഒരു ആസ്തി സ്വന്തമാകുന്നതുകൊണ്ടും ഭവന വായ്പയെടുക്കുന്നതിന് ആരും 'നോ' പറയാറില്ല. 

സ്വന്തമായി താമസിക്കാനും രണ്ടാമതൊരു വീട് എന്ന നിലയില്‍ നിക്ഷേപമായും പലരും വീട് വെയ്ക്കാറുണ്ട്. വന്‍തുകനല്‍കി വാടകയ്ക്ക് താമസിക്കുന്നതിലും നല്ലത് സ്വന്തം വീടുവെച്ചുതാമസിക്കുന്നതുതന്നെ. 

നിക്ഷേപമായാണ് കരുതുന്നതെങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാനം വിലയിരുത്തേണ്ടതുണ്ട്. റിസ്‌ക് കൂടിയ നിക്ഷേപമാര്‍ഗമായാണ് റിയല്‍ എസ്റ്റേറ്റിനെ കാണേണ്ടത്. 

സ്വന്തമായി താമസിക്കാനാണ് വീടുവെയ്ക്കുന്നതെങ്കില്‍ ഒട്ടും ആലോചിക്കേണ്ടതില്ല. ഇപ്പോള്‍ അതിന് മികച്ച സമയമാണ്. വിവിധ ബാങ്കുകളുടെ ഭവനവായ്പ പലിശ നിരക്കുകള്‍ പരിശോധിക്കാം. 

വായ്പ തുക: 30 ലക്ഷം. കാലാവധി 20 വര്‍ഷം 

table

Home loan interest rates