ടിയന്തര സാഹചര്യത്തില്‍ പണത്തിന് ആവശ്യംവന്നാല്‍ കയ്യിലുള്ള കരുതല്‍ധനം ഉപയോഗിക്കാം. എന്നാല്‍ അതുമില്ലെങ്കിലോ? പലരും അപ്പോള്‍ ചിന്തിക്കുക വ്യക്തിഗത വായ്പയെക്കുറിച്ചാകും. അല്ലെങ്കില്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്നോ മറ്റ് നിക്ഷേപ പദ്ധതികളില്‍നിന്നോ പണം പിന്‍വലിക്കും. 

ബാങ്കുകളില്‍നിന്നുംമറ്റും വ്യക്തിഗത വായ്പയെടുക്കുന്നതിലും നല്ലത് സ്വര്‍ണ പണയ വായ്പയെ ആശ്രയിക്കുന്നതാണ്. സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 90ശതമാനവരെ വായ്പ അനുവദിക്കാന്‍ ആര്‍ബിഐ പുതിയതായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ശ്രദ്ധിക്കേണ്ട കര്യങ്ങള്‍
സ്വര്‍ണം പണയംവെച്ചാല്‍ വായ്പ ലഭിക്കാന്‍ എളുപ്പമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമാണ് ഈയിനത്തില്‍ വായ്പ നല്‍കുന്നത്. 

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ പൊതുമേഖ-സ്വകാര്യ ബാങ്കുകളും മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങിയ ബാങ്കിതര ധനകാര്യസ്ഥാനങ്ങളും സ്വര്‍ണം പണയത്തിന്മേല്‍ വായ്പനല്‍കുന്നുണ്ട്. 

എത്രതുക ലഭിക്കും?
വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കനുസരിച്ച് തുകയില്‍ വ്യത്യാസമുണ്ട്. 10,000 രൂപമുതല്‍ ഒരുകോടി രൂപവരെയാണ് ഐസിഐസിഐ ബാങ്ക് പണയ വായ്പ നല്‍കുന്നത്. എസ്ബിഐയാകട്ടെ 20,000 രൂപമുതല്‍ 20 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ് ചുരുങ്ങിയത് 1,500 രൂപയാണ് നല്‍കുക. പരമാവധി എത്രതകവേണമെങ്കിലും വായ്പയെടുക്കാം. 

വായ്പയുടെ കാലാവധി
ഓരോ സ്ഥാപനങ്ങളും വ്യത്യസ്തകാലാവധിയിലാണ് വായ്പ അനുവദിക്കുന്നത്. മൂന്നുമാസം മുതല്‍ 24 മാസംവരെയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പാ കാലാവധി. എസ്ബിഐയില്‍ ഇത് 36 മാസംവരെയാണ്. മുത്തൂറ്റ് ഫിനാന്‍സാകട്ടെ വ്യത്യസ്ത പദ്ധതികളിലായി വ്യത്യസ്ത കാലാവധികളിലാണ് വായ്പ നല്‍കുന്നത്. 

Interest Rate of Gold Loan
Bank/NBFC Interest Rate Processing Fee
SBI 7% to 7.50%  0.50
HDFC BANK 9.90% to 17.90 1.50%
ICICI Bank 10% to 19.76% 1%
Federal Bank 8.50% onwards -
South Indian Bank 8.85% to 9.35% -
PNB 8.60 % to 9.15% 0.75%
Axis Bank 9.75% to 17.50% 1%
Dhanalaxmi Bank 9.65% -
Manappuram Finance Max 29% -
Muthoot Finance 12% to 27% -
Data as on August 7,2020

ആവശ്യമായ രേഖകള്‍
പാന്‍, ആധാര്‍ തുടങ്ങിയവയാണ് ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖകളായി ആവശ്യപ്പെടാറുള്ളത്. വിലാസം തെളിയിക്കാന്‍ ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി തുടങ്ങിയവയിലേതെങ്കിലും ആവശ്യമാണ്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വേണം. കൂടുതലായി ചില സ്ഥാപനങ്ങള്‍ മറ്റുരേഖകളും ആവശ്യപ്പെടാറുണ്ട്. 

നിരക്ക്
വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ക്കായി ബാങ്കുകള്‍ പ്രൊസസിങ് ഫീസാണ് ഈടാക്കാറുള്ളത്. എന്നാല്‍ സ്വര്‍ണപണയ വായ്പയ്ക്ക് പ്രസസിങ് ഫീസിനുപുറമെ, സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കുന്നതിനുള്ള ചാര്‍ജുകൂടി ഈടാക്കും. 1.5 ലക്ഷം രൂപവരെയുള്ള വായ്പക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് 250 രൂപയാണ് മൂല്യപരിശോധനാ ചാര്‍ജായി ഈടാക്കുന്നത്. അതിനുമുകളിലുള്ള തുകയ്ക്ക് 500 രൂപയുമാണ്. 

പ്രൊസസിങ് ചാര്‍ജ്, മൂല്യനിര്‍ണയ നിരക്ക് എന്നിവയ്ക്കുപുറമെ ഡോക്യുമെന്റേഷന്‍ ചാര്‍ജ്, തിരിച്ചടവ് വൈകിയാലുള്ള ചാര്‍ജ് എന്നിവയും ചില സ്ഥാപനങ്ങള്‍ ഈടാക്കാറുണ്ട്. ചാര്‍ജുകളെക്കുറിച്ച് ചോദിച്ചറിഞ്ഞശേഷംമാത്രം സ്വര്‍ണം പണയംവെച്ച് വായ്പയെടുക്കുക.