പാഠം 110| ആദായ നികുതിയിളവിനായി നിക്ഷേപിച്ച്‌ രണ്ടുകോടി രൂപ സമ്പാദിക്കാം


ഡോ.ആന്റണി

ആദായ നികുതിയിളവിനുള്ള നിക്ഷേപംനടത്താൻ മാർച്ചുവരെ കാത്തിരിക്കേണ്ട. സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ മാസംതോറും നിക്ഷേപിച്ച് ദീർഘകാലയളവിൽ നല്ലൊരുതുക സമ്പാദിക്കാം.

Photo:Gettyimages

നികുതിയിളവിനുള്ള നിക്ഷേപങ്ങള്‍ക്കായി അവസാന നിമിഷംവരെ കാത്തിരിക്കേണ്ടതുണ്ടോ? നികുതിയളവുകള്‍ക്കുള്ള രേഖകള്‍ നല്‍കണമെന്ന് ഓഫീസില്‍നിന്ന് ആവശ്യപ്പെട്ടപ്പോഴാണ് സെബിന്‍ സേവ്യര്‍ അതിനുള്ള മാര്‍ഗങ്ങളന്വേഷിക്കുന്നത്.

എല്ലാവര്‍ഷവും ഇത് ആവര്‍ത്തിക്കാറാണ് പതിവ്. ഇത്തവണയും അതുതന്നെ സംഭവിച്ചു. കോവിഡ് മൂലം വര്‍ക്ക് ഫ്രം ഹോമിലായിരുന്നതിനാല്‍ മറന്നുപോകുകയാണുണ്ടായത്. ഏതായാലും പെട്ടെന്നുതന്നെ നിക്ഷേപം നടത്തി വിവരങ്ങള്‍ കൈമാറി തല്‍ക്കാലം രക്ഷപ്പെട്ടു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ നിക്ഷേപം ക്രമീകരിക്കുന്ന ശീലം അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ മാറ്റംവരുത്താം.

ആദായ നികുതിയിളവ് നേടാന്‍ നിക്ഷേപം നടത്താന്‍ യോജിച്ച സമയം ജനുവരിയല്ല. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ മാസത്തില്‍തന്നെ അതിന് തുടക്കമിടാം. തുടര്‍ന്നുള്ള മാസങ്ങളില്‍ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുകയുംചെയ്യാം. തിരക്കുകൂട്ടി നിക്ഷേപം നടത്തുന്നത് ഒഴിവാക്കി മികച്ച പദ്ധതികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള അവസരം അതിലൂടെലഭിക്കും.

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍മാത്രം അവശേഷിക്കെ നികുതിയിളവിനായുള്ള നിക്ഷേപ പദ്ധതികള്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാം.

നികുതിബാധ്യത കണക്കാക്കാം
നികുതിയിളവിനുള്ള നിക്ഷേപം നടത്തുംമുമ്പ് എത്രതുക ആദായനികുതി നല്‍കേണ്ടിവരുമെന്ന് ഏകദേശം കണക്കാക്കുക. ശമ്പളവരുമാനക്കാര്‍ മൊത്തം ലഭിച്ചേക്കാവുന്ന വരുമാനം എത്രയാകുമെന്ന് നോക്കുക. ബിസിനസ്, വസ്തുവില്‍നിന്നുള്ള ആദായം, മൂലധനനേട്ടം എന്നിവയില്‍നിന്നുള്ള ആദായംകൂടി മറ്റുള്ളവര്‍ കണക്കാക്കുക. മൊത്തം ആദായത്തില്‍നിന്ന് 50,000 രൂപ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ കിഴിച്ച് ബാക്കിയുള്ളതിനാണ് ആദായ നികുതി ബാധ്യതവരിക. ഇതിനായി നിലവിലെ ടാക്‌സ് സ്ലാബ് പരിശോധിക്കുക(പട്ടിക 1 കാണുക)

Tax Slabs for FY21
Total income(Rs)Very senior citizensSernior citizensUnder 60years
Upto 2.5 LakhNillNillNill
2.5(3*)-5 LakhNill5% 5%
5-10 Lakh 20% 20% 20%
Above 10 Lakh 30%30%30%
Very senior citizen: 80 years and above. Senior citizen: 60-79 years. *3 lakh for senior citizens only
80സി: നിക്ഷേപിക്കാം വരുമാനംനേടാം
ഒന്നര ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് 80 സിപ്രകാരം നികുതിയിളവിന് അര്‍ഹത. ടാക്‌സ് സേവിങ് ഫണ്ട്, പിപിഎഫ്, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സേവിങ് എഫ്ഡി, സുകന്യ സമൃദ്ധി, ഇപിഎഫ് തുടങ്ങി നിരവധി പദ്ധതികള്‍ അതിനായുണ്ട്. പ്രൊവിഡന്റ് ഫണ്ടില്‍ മാസംതോറും അടക്കുന്ന ജീവനക്കാരന്റെ വിഹിതം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുക. അതായത് ഇപിഎഫിലോ പിഎഫിലോ വര്‍ഷം 50,000 രൂപ അടച്ചിട്ടുണ്ടെങ്കില്‍ ഒരു ലക്ഷം രൂപയുടെകൂടി നിക്ഷേപം നടത്തിയാല്‍ മതിയാകും.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റ(എന്‍പിഎസ്)ത്തിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക ആനുകൂല്യവുംനേടാം. 1.50 ലക്ഷം രൂപയ്ക്കുപുറമെയാണിത്.

Tax saving(Section 80C)
Product Lock in period Return Taxability of returns Minimum investment(Rs)
Five Yr Bank FD 5years 5.40%* Taxed as per slab 1000
Five Yr post office deposit 5years 6.70%Taxed as per slab 1000
PPF 15 years 7.10%Tax free 500 per annum
Sukanya Samridhi21 years7.60% Tax free 250 per annum
Senior Citizens Savings Scheme 5years 7.40% Tax free 1000
NSC 5years 6.80%Taxed as per slab 1000
NPSTill 60years15.00%*Tax free withdrawal of upto 60% of the corpus1000 per annum
Tax Saving Fund3 years16%**10% on gains beyond Rs 1 lakh in a financial yearOne time 5000, SIP 500
ലൈഫ് ഇന്‍ഷുറന്‍സ്
ലൈഫ് ഇന്‍ഷുറന്‍സിലേയ്ക്ക് അടയ്ക്കുന്ന പ്രീമിയം 80 സി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇന്‍ഷുറന്‍സ് പോളിസികള്‍ നിരവധിയുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രയോജനകരം കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ പരിരക്ഷ ലഭിക്കുന്ന ടേം പോളിസികളാണ്. എന്‍ഡോവ് മെന്റ് യുലിപ് പോളിസികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

നിക്ഷേപിക്കാം ഇഎല്‍എസ്എസില്‍
80സിയില്‍ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും മികച്ച പദ്ധതിയാണ് നികുതിയിളവിനുള്ള ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ടുകള്‍. ഓഹരിയില്‍ നിക്ഷേപിക്കുന്നതിനാല്‍ ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ കഴിയുന്നു. മൂന്നുവര്‍ഷംമാത്രമാണ് ലോക് ഇന്‍ പിരിയഡ്(മിനിമം നിക്ഷേപ കാലാവധി)യെന്നതും ആകര്‍ഷകമാണ്. നികുതി ആനുകൂല്യത്തിനുള്ള മറ്റുനിക്ഷേപ പദ്ധതികളുടെ കാലാവധി അഞ്ചുമുതല്‍ 15 വര്‍ഷംവരെയാണ്. യുലിപുകളും ഓഹരികളില്‍ നിക്ഷേപിക്കുന്നുണ്ടെങ്കിലും സുതാര്യമില്ലാത്ത പ്രവര്‍ത്തനവും ഉയര്‍ന്ന ചെലവുകളും അവയെ ആകര്‍ഷകമല്ലാതാക്കുന്നു.

Tax Saving Funds
Fund 5 year retun10year return
Axis Long Term Equity15.38%17.64%
DSP Tax Saver15.9814.43%
*Retun as on 3, Feb 2021
ദീര്‍ഘകാല ലക്ഷ്യത്തോടെ(റിട്ടയര്‍മെന്റ് പോലുള്ളവ)ടാക്‌സ് സേവിങ് ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ നികുതിയിളവ് നേടുന്നതോടൊപ്പം സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സഹായകരമാകും. മിക്കവാറും നിക്ഷേപകര്‍ക്ക് ബാങ്കില്‍ എഫ്ഡിയുണ്ടാകും. അത്തരക്കാര്‍ ടാക്‌സ് സേവിങ് ഫണ്ടില്‍തന്നെ നിക്ഷേപംനടത്താം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായംലഭിക്കുന്നതിന് ഫണ്ടുകളിലെ നിക്ഷേപം സഹായിക്കും.

Tax saving expenditure
Expense Amount Section
School or college fees paid for up to 2 children Up to Rs 1.5 lakh 80C
Interest paid on education loan for yourself or spouse of children No limit 80E
Medical insurance premium paid 25,000 80D
Medical insurance premium for parents( senior citizens) 50,00080D
Preventive health check up 5000 80D
Medical expense (specified diseases only) 40,000 to 1 lakh 80DDB
Medical expense for a disabled dependant 75,000 to 1.25 lakh 80DD
Donations towards social cuses No limit 80G
House rent Lowest of the following: Up to Rs 5000(Month), actual rent paid minus 10% of the total income, 25% of the total income. 80GG
feedbacks to:
antonycdavis@gmail.com

ശ്രദ്ധിക്കാന്‍: നികുതിയിളവിനുള്ള നിക്ഷേപം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ആരംഭിക്കാം. ടാക്‌സ് സേവിങ് ഫണ്ടുകളില്‍ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്നരീതിയാകും മികച്ചത്. മൂന്നുവര്‍ഷമാണ് കാലാവധിയെങ്കിലും അതുകഴിഞ്ഞാല്‍ തിരിച്ചെടുക്കാതെ നിക്ഷേപം തുടര്‍ന്നുകൊണ്ടിരിക്കുക. എല്ലാവര്‍ഷവും നികുതിയിളവ് നേടാന്‍ ഈ നിക്ഷേപം സഹായിക്കുമെന്നുമാത്രമല്ല ദീര്‍ഘകാലയളവില്‍ വന്‍തുക സമ്പാദിക്കാനും കഴിയും.

ഉദാരണത്തിന് ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ടില്‍ പ്രതിമാസം 12,500 രൂപവീതം(വര്‍ഷം 1.50 ലക്ഷം) 10വര്‍ഷം നിക്ഷേപിച്ചുവെന്ന് കരുതുക. 2021 ഫെബ്രുവരി മൂന്നിലെ കണക്കുപ്രകാരം നിക്ഷേപം 38.23 ലക്ഷ(38,23,483 രൂപ)മായി വളര്‍ന്നിട്ടുണ്ടാകും. നിക്ഷേപിച്ച തുകയാകട്ടെ 15 ലക്ഷംരൂപമാത്രവുമാണ്. ഈകാലയളവില്‍ ഫണ്ട് നല്‍കിയ വാര്‍ഷിക ആദായം 17.81ശതമാനമാണ്. ഈ ഫണ്ടിലെ നിക്ഷേപം 20 വര്‍ഷം തുടര്‍ന്നാല്‍(15ശതമാനം ആദായം ലഭിച്ചാല്‍) മൊത്തം നിക്ഷേപം 1.89 കോടി രൂപയായാകും. നിക്ഷേപിച്ച തുകയാകട്ടെ 30 ലക്ഷംമാത്രവുമാണ്. ഈതുക റിട്ടയര്‍മെന്റ് കാലജീവിതത്തിനായി നീക്കിവെയ്ക്കാം. ഓരോവര്‍ഷവും നികുതിയിളവിലൂടെ ലഭിച്ച ആദായം നിക്ഷേപിച്ചും മികച്ചനേട്ടമുണ്ടാക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented