പാഠം 161| 12 ലക്ഷം രൂപവരെയുള്ള ശമ്പളത്തിന് ആദായ നികുതി ഒഴിവാക്കാം: അതിനുള്ള വഴികളിതാ


By ഡോ.ആന്റണി സി.ഡേവിസ്‌

4 min read
Read later
Print
Share

ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമെന്ന ശമ്പളവരുമാനക്കാരുടെ പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. വിലക്കയവും കോവിഡും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അല്പമെങ്കിലും ആശ്വാസം പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല. ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തി നികുതിബാധ്യത മറികടക്കാനുള്ള വഴികള്‍ തേടാം, പുതിയ പാഠത്തില്‍.

Photo: Gettyimages

വിലക്കയറ്റം ഉയരുന്നതുകണക്കിലെടുത്ത് ആദായ നികുതിയിനത്തില്‍ കൂടുതല്‍ ഇളവുകള്‍ ശമ്പളവരുമാനക്കാര്‍ പ്രതീക്ഷിച്ചെങ്കിലും ബജറ്റില്‍ അനകൂല സമീപനമുണ്ടായില്ല. 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബില്‍ ഇത്തവണയും മാറ്റമൊന്നുംവരുത്തിയില്ല.

നിലവിലുള്ള നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യംനേടാനുള്ള സാധ്യത തേടുകയെന്നതാണ് അടുത്തവഴി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി ആനുകൂല്യത്തിനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഇനിയുള്ളത് രണ്ടുമാസത്തില്‍താഴെമാത്രം. മാര്‍ച്ച് 31നുമുമ്പ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനായില്ലെങ്കില്‍ അടുത്തവര്‍ഷത്തേയ്ക്കുള്ള പദ്ധതി സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രിലില്‍തന്നെ തുടങ്ങുകയുമാകാം.

ഈ സാഹചര്യത്തില്‍ 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ആനൂകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു രൂപപോലും ആദായ നികുതി നല്‍കാതെ പരമാവധിനേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഈ പാഠത്തില്‍ മുന്നോട്ടുവെയ്ക്കുന്നത്.

നികുതിയിളവ് ഇങ്ങനെ
ഇനംതുക
ശമ്പളം 12 ലക്ഷം
സ്റ്റാന്റേഡ് ഡിഡക് ഷന്‍50,000
പ്രൊഫഷന്‍ ടാക്‌സ് 2,500
ബാക്കിയുള്ള മൊത്തം തുക11,47,500
80സി1,50,000
തൊഴിലുടമയുടെ എന്‍പിഎസ് വിഹിതം 1,00,000
എന്‍പിഎസ് നിക്ഷേപം50,000
ഭവന വായ്പ പലിശ/ വീട്ടുവാടക2,00,000
ആരോഗ്യ ഇന്‍ഷുറന്‍സ് 75,000
ആശ്രിതരുടെ ചികിത്സ ചെലവ്(80ഡിഡിബി)1,00,000
നികുതിരഹിത മൊത്തം വരുമാനം4,72,500
1. സ്റ്റാന്റേഡ് ഡിഡക് ഷന്‍: 50,000 രൂപ
ശമ്പളവരുമാനക്കാരായ നികുതിദായകര്‍ക്ക് ആശ്വാസമേകി 2018-19 സാമ്പത്തിക വര്‍ഷം മുതലാണ് സ്റ്റാന്റേഡ് ഡിഡക് ഷന്‍ അനുദിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് എന്നീ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ് നിശ്ചിത നിരക്കുലുള്ള ഈ കിഴിവ് അനുവദിച്ചത്. 2020ലാണ് ഈ ഇളവ് 40,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തിയത്.

2. പ്രൊഫഷണല്‍ ടാക്‌സ്: 2,500 രൂപ
തൊഴില്‍നികുതിയിനത്തില്‍ ശമ്പളവരുമാനക്കാരന്‍ അടയ്ക്കുന്ന തുകയ്ക്കാണ് ഈയിനത്തില്‍ കഴിവ് ലഭിക്കുക. വകുപ്പ് 16(iii) പ്രകാരം 2,500 രൂപയാണ് ഇളവ്.

3. വകുപ്പ് 80സി: 1.50,000 രൂപ
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും സാമ്പത്തിക വര്‍ഷം നടത്തന്ന നിക്ഷേപങ്ങള്‍ക്കും മറ്റം 1.50 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും.

നിക്ഷേപങ്ങള്‍: ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, യുലിപ്, പിപിഎഫ്, ഇപിഎഫ്, എന്‍പിഎസ്, എന്‍എസ് സി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, അഞ്ചുവര്‍ഷ ബാങ്ക് എഫ്ഡി.
ഇന്‍ഷുറന്‍സ്: ടേം ഇന്‍ഷുറന്‍സ്, എന്‍ഡോവ്‌മെന്റ്, മണിബാക്ക് പോളികള്‍ മുതലായവ.
മറ്റുള്ളവ: ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള തിരിച്ചടവ്, കുട്ടികളുടെ ട്യൂഷന്‍ഫീസ് തുടങ്ങിയവ.

4. ദേശീയ പെന്‍ഷന്‍ സിസ്റ്റം: 50,000 രൂപ
2015-16ലെ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്‍പിഎസിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ആനുകൂല്യം പ്രഖ്യാപിച്ചത്. 80സി ഉള്‍പ്പടെ രണ്ടുവകുപ്പുകളിലായി എന്‍പിഎസിലെ നിക്ഷേപത്തിന് മൊത്തം രണ്ടുലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.

5. തൊഴിലുടമയുടെ വിഹിതത്തിനുള്ള കിഴിവ്
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി തൊഴിലുടമ എന്‍പിഎസിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തിന് (80സിസിഡി-2)നികുതിയിളവ് അവകാശപ്പെടാം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകട്ടെ ഇളവിനുള്ള പരിധി 14ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ കേരള സര്‍ക്കാരിന്റെ വിഹിതം 10ശതമാനമാണ്. വിഹിതം ഉയര്‍ത്തിയാല്‍മാത്രമെ കൂടുതല്‍ ആനുകൂല്യം ഈയനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കൂ.

ഇപിഎഫിന് പകരം എന്‍പിഎസാണ് പല സ്വാകര്യ സ്ഥാപനങ്ങളും തിരഞ്ഞെടുത്തിട്ടുള്ളത്. കോസ്റ്റ് ടു കമ്പനി(സി.ടി.സി) മാതൃകയില്‍ കോര്‍പറേറ്റുകള്‍ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ശമ്പളത്തില്‍ ഈതുകയും ഉള്‍പ്പെടും. ശരാശരി ഒരു ലക്ഷം രൂപ കിഴിവ് കണക്കാക്കാം. തൊഴിലുടമയുമായി സംസാരിച്ച് ഈയനത്തിലെ തുക ഉയര്‍ത്തിയാല്‍ അധിക ആനുകൂല്യം സ്വന്തമാക്കുകയുംചെയ്യാം.

6. ഭവനവായ്പ പലിശ/ വീട്ടു വാടക അലവന്‍സ്
ഭവന വായ്പയുടെ പലിശയിലേയ്ക്കായി ഒരുവര്‍ഷം അടയ്ക്കുന്ന രണ്ടുലക്ഷം രൂപയ്ക്കുവരെ നികുതിയിളവ് അവകാശപ്പെടാം. വായ്പയെടുത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കിയിരിക്കണം. വകുപ്പ് 24 പ്രകാരമാണ് ഈയിനത്തില്‍ നികുതി ആനുകൂല്യം ലഭിക്കുക.

വാടകയ്ക്ക് താമസിക്കുന്നവര്‍ക്കാകട്ടെ എച്ച്ആര്‍എ കിഴിവ് ലഭിക്കും. അച്ഛന്റെയോ അമ്മയുടെയോ പേരിലുള്ള വീട്ടിലാണ് താമസമെങ്കിലും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വാടകക്കരാര്‍, വാടക രസീത്, ഒരു ലക്ഷം രൂപയ്ക്കുമുകളിലാണ് വാടക നല്‍കുന്നതെങ്കില്‍ വീട്ടുടമയുടെ പാന്‍ എന്നിവയും വേണ്ടിവരും.

7. മെഡിക്കല്‍ ഇന്‍ഷുറന്‍സ്: 25,000 രൂപ
സ്വന്തമായോ കുടുംബത്തിനോ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും. 80ഡി പ്രകാരം ഈയിനത്തില്‍ ലഭിക്കുന്ന പരമാവധിയിളവ് 25,000 രൂപയാണ്.

8. മെഡിക്കല്‍ ഇന്‍ഷുറന്‍സ്(മുതിര്‍ന്നവര്‍): 50,000 രൂപ
മുതിര്‍ന്ന പൗരന്മാരായ അച്ഛനമ്മമാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് 50,000 രൂപവരെ ഇളവ് ലഭിക്കും. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വകുപ്പ് 80 ഡി പ്രകാരമാണ് ഈ ഇളവും ലഭിക്കുക.

9. ആശ്രിതരുടെ ചികിത്സ
നിശ്ചിത രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് 80ഡിഡിബി പ്രകാരം ഇളവ് ലഭിക്കും. നികുതിദായകന്റെ ആശ്രിതരായ വ്യക്തികളുടെ ചികിത്സയ്ക്കാണ് ഈ വകുപ്പ് പ്രകാരം ആനുകൂല്യം ലഭിക്കുക. ഓരോ വര്‍ഷവും ചികിത്സയ്ക്ക് ആവശ്യമായിവരുന്ന തുകയാണ് ആനൂകൂല്യത്തിന് പരിഗണിക്കുക. 60 വയസ്സിന് താഴെയാണെങ്കില്‍ 40,000 രൂപവരെയും അതിന് മുകളിലാണെങ്കില്‍ ഒരു ലക്ഷം രൂപവരെയും കിഴിവ് അവകാശപ്പെടാം.

feedback to:
antonycdavis@gmail.com

കുറിപ്പ്: മുകളില്‍ കൊടുത്തിട്ടുള്ള കിഴിവുകള്‍ ഏതൊക്കെ പ്രയോജനപ്പെടുത്താമെന്ന് വിലയിരുത്തി പരമാവധി കിഴിവുനേടാന്‍ ശ്രമിക്കുക. പഴയ നികുതി വ്യവസ്ഥ സ്വീകരിച്ചാലാണ് ഇളവുകള്‍ ലഭിക്കുക. മുന്‍വര്‍ഷം പുതിയ നികുതി വ്യവസ്ഥ പ്രകാരമാണ് റിട്ടേണ്‍ ഫയല്‍ ചെയ്തതെങ്കിലും ഒരോവര്‍ഷവും ഏത് രീതി സ്വീകരിക്കാനും ശമ്പള വരുമാനക്കാര്‍ക്ക് അവസരമുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented