പുതിയ നികുതി വ്യവസ്ഥയില്‍ 7.50 ലക്ഷം രൂപവരെ നികുതിയില്ല. പക്ഷേ നികുതി ഇളവുകളൊന്നുമില്ല. പഴയ വ്യവസ്ഥയില്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തിയാല്‍ അതാണോ നല്ലത്? ഓരോ വരുമാനക്കാര്‍ക്കും ഇത് വ്യത്യസ്തമാണ്. കണക്കുകള്‍ പറയുന്നത് നോക്കാം.
സ്വകാര്യ കമ്പനിയില്‍ ഈയിടെ ജോലിക്കുകയറിയ സുബിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വലിയ ആശ്വാസമാണ് നല്‍കിയത്. 25 വയസ്സുള്ള അദ്ദേഹത്തിന് കമ്പനി വാഗ്ദാനം ചെയ്ത വാര്‍ഷിക ശമ്പള പാക്കേജ് ഏഴ് ലക്ഷം രൂപയുടേതായിരുന്നു. ഒരു രൂപ പോലും ആദായ നികുതി നല്‍കേണ്ടതില്ലല്ലോയെന്നാ ആശ്വാസമായിരുന്നു അദ്ദേഹത്തിന്. വൈകീട്ടത്തെ ഒത്തുചേരലിനിടെ പുതിയ ആദായ നികുതി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച മനേഷിന് സുബിന്റെ സന്തോഷ പ്രകടനം ഉള്‍ക്കൊള്ളാനായില്ല. മനേഷിന്റെ ശമ്പളം ഒമ്പത് ലക്ഷത്തിലേറെയായിരുന്നു. വിലക്കയറ്റവും മറ്റും പരിഗണിച്ച് ആദായ നികുതിയില്‍ ഇത്തവണ കാര്യമായ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. നിക്ഷേപം നടത്താന്‍ നികുതിയിളവ് പ്രചോദനമായിരുന്നു. ജോലിയുള്ളിടത്തോളംകാലം നികുതിയിളവും നേടാമല്ലോയെന്നോര്‍ത്താണ് അദ്ദേഹം ഭവന വായ്പ എടുത്തത്. എങ്ങനെയെങ്കിലും മിച്ചംപിടിച്ച് വര്‍ഷത്തില്‍ ഒന്നര ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നത് അദ്ദേഹം മുടക്കാറില്ലായിരുന്നു. 50,000 രൂപ എന്‍.പി.എസിലേയ്ക്കും വകിയിരുത്തിയിരുന്നു. തരക്കേടില്ലാത്ത പെന്‍ഷന്‍ വരുമാനവും അതിലൂടെ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ചെലവും വരുവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍, നിക്ഷേപ നടത്തല്‍ നിര്‍ബന്ധമല്ലാത്ത സാഹചര്യമുണ്ടായാല്‍ അതില്‍നിന്ന് പിന്മാറാനാകുമല്ലോ സ്വാഭാവികമായും തീരുമാനമെടുക്കുക. ബജറ്റ് പ്രഖ്യാപനത്തോടെ ആദായ നികുതിദായകര്‍ വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന കാര്യത്തില്‍ രണ്ടു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന അതേ ആശങ്ക വീണ്ടുമെത്തിയിരുന്നു. ഏറെ കണക്കുകൂട്ടലുകള്‍ നടത്തിയാണ് പലരും അന്ന് ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന തീരുമാനത്തിലെത്തിയത്.
ധനമന്ത്രി ലക്ഷ്യമിട്ടത് നികുതിയിളവുകള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് 2020ലെ ബജറ്റിലാണ് സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്. എന്നിട്ടും നികുതിദായകരില്‍ ഭൂരിഭാഗവും പഴയ വ്യവസ്ഥയാണ് തുടര്‍ന്നത്. ഈ സാഹചര്യത്തിലാണ് പുതിയത് ആകര്‍ഷകമാക്കാന്‍ ബജറ്റില്‍ അതിനുമാത്രം നികുതിയിളവ് പ്രഖ്യാപിച്ചത്. ഏഴ് ലക്ഷം രൂപവരെയ നികുതിയില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു.
പുതിയ വ്യവസ്ഥ പ്രകാരം ജനങ്ങളുടെ കൈവശം കൂടുതല്‍ പണം ഉണ്ടാകുമെന്നത് വാസ്തവമാണ്. ഈ പണം സ്വാഭാവികമായും വിപണിയിലേയ്ക്കും അതിലൂടെ നികുതിയായി സര്‍ക്കാരിന്റെ ഖജനവിലേയ്ക്കുമെത്തുമെന്നുമാണ് 'ദോഷൈകദൃക്കു'കളുടെ നിരീക്ഷണം. നികുതിയിളവ് വലിയ ആകര്‍ഷണമായി തോന്നുകയും ചെയ്യും. ഒരുകാര്യം വ്യക്തമാണ്. പുതിയ വ്യവസ്ഥ പ്രകാരം നികുതി കണക്കുകൂട്ടലും റിട്ടേണ്‍ നല്‍കലുമെല്ലാം ലളിതമാകും. പഴയും പുതിയതും കൂടിക്കലര്‍ന്ന് നികുതി വ്യവസ്ഥ ഇപ്പോള്‍ അതിസങ്കീര്‍ണ പ്രക്രിയയായി മാറിയിരിക്കുന്നു.
വ്യക്തിഗത ആദായ നികുതി ഓരോരുത്തരുടെയും ആദായ നികുതി ബാധ്യത വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ പുതിയതാണോ പഴയതാണോ മെച്ചമെന്ന് കണക്കുകൂട്ടി നോക്കിയിട്ടുവേണം തീരുമാനിക്കാന്‍. താഴെക്കൊടുത്തിട്ടുള്ള പട്ടികകള്‍ അതിന് ദിശാബോധം നല്‍കും. 7.50 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പള വരുമാനമുള്ളവര്‍ ഏത് നികുതി വ്യവസ്ഥ സ്വീകരിക്കണമെന്ന് കണക്കുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 25,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
14 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
14,00,000
14,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
10,50,000
13,50,000
നികുതി**
1,32,600
1,24,800
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 30,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
15 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
15,00,000
15,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
11,50,000
14,50,000
നികുതി**
1,63,800
1,45,600
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 60,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
16 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
16,00,000
16,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
12,50,000
15,50,000
നികുതി**
1,95,000
1,71,600
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
17 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
17,00,000
17,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
13,50,000
16,50,000
നികുതി**
2,26,200
2,02,800
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം.
18 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
18,00,000
18,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
14,50,000
17,50,000
നികുതി**
2,57,400
2,34,000
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
19 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
19,00,000
19,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
15,50,000
18,50,000
നികുതി**
2,88,600
2,65,200
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
20 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
20,00,000
20,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
16,50,000
19,50,000
നികുതി**
3,19,800
2,96,400
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
22 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
22,00,000
22,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
18,50,000
21,50,000
നികുതി**
3,82,200
3,58,800
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
25 ലക്ഷം
പഴയ രീതി
പുതിയ രീതി
വാര്‍ഷിക വരുമാനം
25,00,000
25,00,000
സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍
50,000
50,000
മറ്റ് കിഴിവുകള്‍*
3,00,000
0
ആകെ വരുമാനം
21,50,000
24,50,000
നികുതി**
4,57,800
4,52,400
അനുയോജ്യം***
പുതിയ രീതി
*** മുകളിലെ പട്ടികയില്‍ കൊടുത്തിട്ടുള്ള മറ്റു കിഴിവുകളോടൊപ്പം ഭവന വായ്പാ പലിശ(24ബി) 80,000 രൂപ പ്രയോജനപ്പെടുത്തിയാല്‍ പഴയ രീതിതന്നെയാണ് അനുയോജ്യം. ** ആരോഗ്യ-വിദ്യാഭ്യാസ സെസ് ഉള്‍പ്പടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..