പാഠം 164|പലിശ ഉയരുമ്പോള്‍(വിപണി അസ്ഥിരമാകുമ്പോള്‍)സ്വീകരിക്കാം ഈ നിക്ഷേപമാതൃക


ഡോ.ആന്റണി സി.ഡേവിസ്

ദീര്‍ഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ തുടരുക. ഹ്രസ്വകാലയളവിലെ ആവശ്യങ്ങള്‍ക്കുള്ള തുക സംരക്ഷിക്കുക. ഓരോരുത്തരുടെയും പ്രായത്തിനും റിസ്‌ക് എടുക്കാനുള്ള കഴിവിനുമനുസരിച്ച് നിശ്ചിത അനുപാതം ഓഹരി-ഡെറ്റ്(സ്ഥിര നിക്ഷപം) പദ്ധതികളില്‍ ക്രമീകരിക്കുക.

Photo:Gettyimages

ണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്ഥിര നിക്ഷേപങ്ങളുടെ പലിശയില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു. ലഘു സാമ്പാദ്യ പദ്ധതികള്‍, ബാങ്ക് എഫ്ഡി എന്നിവയുടെ പലിശ ഇനി ഘട്ടംഘട്ടമായി ഉയരാന്‍ തുടങ്ങും. സ്ഥിരവരുമാനം ആശ്രയിച്ചുകഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍, റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാതെ ബാങ്കില്‍മാത്രം നിക്ഷേപം നടത്തിയിട്ടുള്ളവര്‍ എന്നിവര്‍ക്കെല്ലാം ആശ്വസിക്കാന്‍ വകയുണ്ട്.

കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാര്‍ച്ചില്‍ ഓഹരി വിപണിയില്‍ കുത്തനെ ഇടിവുണ്ടായതിനുശേഷം, സാമ്പത്തിക വീണ്ടെടുപ്പിനായി വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള റിസര്‍വ് ബാങ്കിന്റെ നടപടികളുടെ ഭാഗമായാണ് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പലിശ നിരക്കുകളെത്തിയത്. ആദായം കുറഞ്ഞതും ജനങ്ങളുടെ കൈവശം ധാരാളം പണംമിച്ചമായതും വിപണിയെ പരിപോഷിപ്പിച്ചു. എക്കാലത്തുമില്ലാത്തതരത്തിലുള്ള തിരിച്ചുവരവാണ് തുടര്‍ന്ന് പ്രകടമായത്. വിപണിയിലെ കുതിപ്പിനൊപ്പം റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തവും അടിക്കടി വര്‍ധിച്ചു.

2019 മാര്‍ച്ചിലെ 3.6 കോടിയില്‍നിന്ന് 2021 നവംബറിലെത്തിയപ്പോള്‍ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7.7 കോടിയിലെത്തി. ഇരട്ടിയിലേറെ വര്‍ധന. പുതിയതായി വിപണിയിലെത്തിയവരിലേറപ്പേരും മുന്നേറ്റംമാത്രം കണ്ടവരാണ്. 15ശതമാനത്തോളം തിരുത്തല്‍ ഈയിടെ ഉണ്ടായെങ്കിലും അതില്‍നിന്നെല്ലാം ഉടനെതന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍.

മുന്നേറ്റത്തിന് സാധ്യയുണ്ടോ?
നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഹ്രസ്വകാലയളവില്‍ വിപണിയില്‍ വലിയൊരു മുന്നേറ്റത്തിന് സാധ്യതകളില്ല. കോവിഡിന്റെ ആഘാതത്തില്‍നിന്ന് സമ്പദ്ഘടനകള്‍ തിരിച്ചുവരികയാണ്. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികള്‍മൂലം ആഗോളതലത്തില്‍ പണപ്പെരുപ്പം കുതിക്കുകയാണ്. ഇത് സ്വാഭാവികമായ പ്രതിഭാസംമാത്രമാണ്.

അതുകൊണ്ടുതന്നെ പലിശ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട്, കോവിഡിനുമുമ്പുള്ള സാഹചര്യത്തിലേയ്ക്ക് സമ്പദ് വ്യവസ്ഥകളെ കൊണ്ടുവരാനുള്ള ശ്രമത്തിലേയ്ക്ക് കടക്കുകയാണ് കേന്ദ്ര ബാങ്കുകള്‍. ഇംഗ്ലണ്ട് ഉള്‍പ്പടെ യൂറോപ്യന്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ആവഴിക്ക് നീങ്ങിതുടങ്ങി. യു.എസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം നാലുതവണയെങ്കിലും അല്പാല്‍മായി നിരക്ക് ഉയര്‍ത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതിനിടെയാണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തിലെത്തി ആഗോളതലത്തില്‍ മറ്റൊരു പ്രതിസന്ധികൂടി രൂപപ്പെട്ടത്.

പലിശ നിരക്ക് ഉയരും
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ മാസങ്ങളില്‍ ക്ഷമതാപരിധിക്ക് മുകളിലെത്തിയതിനാല്‍ ഉത്തേജന നടപടികളില്‍നിന്ന് ഘട്ടംഘട്ടമായി പിന്മാറാതെ റിസര്‍വ് ബാങ്കിന് മാറി ഇനി മാറി നില്‍ക്കാനാവില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവിന് തടസ്സമാകേണ്ടെന്നുകരുതിയാണ് ഫെബ്രുവരിയിലെ പണവായ്പ നയ അവലോകന യോഗത്തില്‍ നിരക്ക് വര്‍ധനയില്‍നിന്ന് ആര്‍ബിഐ താല്‍ക്കാലികമായി വിട്ടുനിന്നത്. ഒമിക്രോണിനുശേഷം കോവിഡിന്റെ ആക്രമണം ഏറെക്കുറെ അസ്തമിച്ചമട്ടാണ്. ഭൗമ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇപ്പോഴത്തെ പ്രതിസന്ധി. എന്തൊക്കെയായാലും നിരക്ക് വര്‍ധനയ്ക്ക് ഈവര്‍ഷംതന്നെ തുടക്കമിടേണ്ടിവരുമെന്നകാര്യത്തില്‍ സംശയമില്ല.

നിക്ഷേപകര്‍ക്ക് നേട്ടമാകും
പലിശ നിരക്കുകള്‍ ഉയരുന്നതോടെ സ്ഥിര നിക്ഷേപ പദ്ധതികള്‍മാത്രം ആശ്രയിച്ചുകഴിയുന്നവര്‍ക്ക് ആശ്വാസമാകും. അതേസമയം, പലിശ ഉയരുന്നത് വായ്പയെടുത്തവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുകയുംചെയ്യും. നിരക്ക് വര്‍ധിക്കുന്നതോടെ ആഗോളതലത്തില്‍ ഓഹരിയില്‍നിന്നുള്ള പിന്മാറ്റവുംകൂടും. അതോടെ വിപണിയില്‍ അസ്ഥിരത തുടര്‍ക്കഥയാകും. ഓഹരി പോര്‍ട്‌ഫോളിയോയില്‍ ഹ്രസ്വാകാലയളവില്‍ നഷ്ടക്കണക്കല്ലാതെ നേട്ടംകണ്ടെത്താന്‍ പാടുപെടേണ്ടിവരും. അതുകൊണ്ടുതന്നെ ഓഹരിയില്‍ തിമിര്‍ത്താടിയിരുന്നവര്‍ അല്പം കടന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ വിതരണശൃംഖലയിലെ തടസ്സങ്ങളും ചരക്ക് വിലകളിലെ കുതിപ്പുമാണ് ഓഹരി വിപണിയെ ഇപ്പോള്‍ അസ്ഥിരമാക്കിയിരിക്കുന്നത്. വിപണിയില്‍ രൂപപ്പെട്ട ഈ ചാഞ്ചാട്ടം ചിലപ്പോള്‍ ഹ്രസ്വകാലത്തേയ്ക്കുമാത്രമാകാം. യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതോടെ രണ്ടാംഘട്ട ചാഞ്ചാട്ടം തുടങ്ങിയേക്കാം. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവില്‍ നേട്ടമുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ സ്ഥിര നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.

ആഗോളതലത്തിലെ നിരക്ക് വര്‍ധന
രാജ്യത്തുമാത്രമല്ല, ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ മുകളിലേയ്ക്കാണ്. അസംസ്‌കൃത എണ്ണ ഉള്‍പ്പടെ സമസ്തമേഖലകളിലും വില ഉയരുകയാണ്. രാജ്യത്തെ ഉപഭോക്തൃ വില സൂചിക ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലുമാണ്. സര്‍ക്കാരിന്റെ വന്‍തോതിലുള്ള കടമെടുക്കല്‍ പദ്ധതി സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായവും വര്‍ധിപ്പിച്ചു. വൈകാതെ കടപ്പത്ര ആദായം എട്ടുശതമാനത്തിലെങ്കിലുമെത്തുമെന്നാണ് വിലയിരുത്തല്‍. ലഘു സമ്പാദ്യ പദ്ധതികള്‍ ഉള്‍പ്പടെയുള്ള സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശനിരക്ക് ഇതോടെ കൂടാന്‍തുടങ്ങും. നിരക്ക് വര്‍ധന തുടങ്ങിയാല്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും തുടരാനാണ് സാധ്യത.

നിക്ഷേപം ക്രമീകരിക്കാം
ദീര്‍ഘകാലയളവ് ലക്ഷ്യമിട്ടുളള ഓഹരി നിക്ഷേപം ഘട്ടംഘട്ടമായി തുടരുന്നതോടൊപ്പം സ്ഥിര നിക്ഷേപ പദ്ധതികളും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ മുതിര്‍ന്ന പൗരന്മാരും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവരും വ്യത്യസ്ത രീതിയിലാണ് നിക്ഷേപം ക്രമീകരിക്കേണ്ടത്. ഇതുവരെ നേട്ടമുണ്ടാക്കിയതുപോലെ ഓഹരി തുണച്ചെന്നവരില്ല. ഈ സാഹചര്യത്തില്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാം.

ലഘുസമ്പാദ്യ പദ്ധതികള്‍
പലിശ നിരക്ക് ഉയരുന്നതോടെ ലഘു സമ്പാദ്യ പദ്ധതികളില്‍നിന്നുള്ള ആദായവും വര്‍ധിക്കും. സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായത്തിനനുസരിച്ച് മൂന്നുമാസം കൂടമ്പോഴാണ് ഈ പദ്ധതികളിലെ പലിശ നിരക്കില്‍ മാറ്റംവരുത്തുന്നത്. 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം 6.90ശതമാനത്തിലെത്തിയ സാഹചര്യത്തില്‍ വൈകാതെ അരശതമാനമെങ്കിലും പലിശ നിരക്ക് വര്‍ധന പ്രതീക്ഷിക്കാം. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ്.സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി തുടങ്ങിയവയുടെയെല്ലാം പലിശ നിരക്കില്‍ വര്‍ധന പ്രതീക്ഷിക്കാം.

കമ്പനി നിക്ഷേപം
ബാങ്കുകള്‍ വാഗ്ദാനംചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പലിശ കോര്‍പറേറ്റ് നിക്ഷേപങ്ങളില്‍നിന്ന് ലഭിക്കും. ക്രഡിറ്റ് റിസ്‌ക് ഒഴിവാക്കാന്‍ മികച്ച കമ്പനികളില്‍മാത്രം നിക്ഷേപിക്കുക. ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(എച്ച്ഡിഎഫ്‌സി), ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ 6.8ശതമാനംവരെ പലിശ നിലവില്‍ നല്‍കുന്നുണ്ട്. എസ്ബിഐ നല്‍കുന്നതാകട്ടെ 5.50ശതമനം പലിശയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.30ശതമാനവും. ട്രഷറി, കെഎസ്എഫ്ഇ, സഹകരണ ബാങ്കുകള്‍ എന്നിവടങ്ങളിലാകട്ടെ 7-8ശതമാനം പലിശ ലഭിക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ പലിശ നിരക്കുകളില്‍ പരമാവധി 1-2ശതമാനംവരെ വര്‍ധന പ്രതീക്ഷിക്കാം.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍
നിക്ഷേപത്തിന്റെ ഒരുഭാഗം ഉയര്‍ന്ന പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും എഫ്ഡിയാക്കാം. പരമാവധി 6.75ശതമാനംവരെ പലിശ ഇത്തരം ചെറുകിട ബങ്കുകളില്‍നിന്ന് നിലവില്‍ ലഭിക്കുന്നുണ്ട്. ഈ ബാങ്കുകളിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റി ഇന്‍ഷുറന്‍സുണ്ട്.

ആര്‍ബിഐ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട്
7.15ശതമാനം ആദായം വാഗ്ദാനംചെയ്യുന്ന ആര്‍ബിഐ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടും ആകര്‍ഷകമാണ്. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ 35 ബേസിസ് പോയന്റി(0.35ശതമാനം)അധിക നേട്ടം ബോണ്ടില്‍നിന്ന് ലഭിക്കും. പലിശ നിരക്ക് കൂടുന്നതിനൊപ്പം ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടിലെ ആദായവും വര്‍ധിക്കും.

പിഎം വയവന്ദന യോജന
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പദ്ധതിയാണിത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനാണ് ഈ നിക്ഷേപ ഉത്പന്നം കൈകാര്യംചെയ്യുന്നത്. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന് സമാനമായ ആദായം ഇതില്‍നിന്ന് ലഭിക്കും.

ഡെറ്റ് ഫണ്ടുകള്‍
സമീപകാലയളവില്‍ നിരക്ക് വര്‍ധന യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായതിനാല്‍ ഹ്രസ്വകാലയളവിലെ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍, ബാങ്കിങ് ആന്‍ഡ് പിഎസ് യു ഫണ്ടുകള്‍ എന്നിവ പരിഗണിക്കാം. മീഡിയം-ലോങ് ടേം ഡെറ്റ് ഫണ്ടുകള്‍ ഒഴിവാക്കുകയാണ് നല്ലത്. പലിശ നിരക്കുകള്‍ ഉയര്‍ന്നാല്‍ ബാങ്ക് എഫ്ഡികളിലേയ്ക്ക് ഡെറ്റ് ഫണ്ടുകളിലെ തുകമാറ്റാം.

കുറിപ്പ്: കോവിഡിനുമുമ്പുള്ള സാഹചര്യത്തിലേയ്ക്ക് ലോകമെത്തുകയാണ്. അതിനനുസരിച്ച് യാഥാര്‍ഥ്യ ബോധ്യത്തോടെ നിക്ഷേപം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. ദീര്‍ഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ തുടരുക. ഹ്രസ്വകാലയളവിലെ ആവശ്യങ്ങള്‍ക്കുള്ള തുക സംരക്ഷിക്കുക. ഓരോരുത്തരുടെയും പ്രായത്തിനും റിസ്‌ക് എടുക്കാനുള്ള കഴിവിനുമനുസരിച്ച് നിശ്ചിത അനുപാതം ഓഹരി-ഡെറ്റ്(സ്ഥിര നിക്ഷപം) പദ്ധതികളില്‍ ക്രമീകരിക്കുക. പോര്‍ട്ട്‌ഫോളിയോയിലുള്ള പണം പലിശ ഉയരുന്നതോടെ സ്ഥിരനിക്ഷേപമാക്കുക. ലോകക്രമത്തില്‍ ഒരു ആവൃത്തി പിന്നിടുകയാണെന്ന ബോധ്യത്തോടെ മുന്നോട്ടുപോകുക.

feedback to:
antonycdavis@gmail.com

Content Highlights: investment options in a rising interest rate scenario

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented