
gettyimages
റിട്ടയര്‍മെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാന്‍ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്).
ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളെപ്പോലെയല്ല, നഷ്ടസാധ്യത തീരെയില്ലാത്തതും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതുമായ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെങ്കിലും ആദായത്തിന്റെകാര്യത്തില്‍ അല്പം പിന്നിലാണെന്നകാര്യം മറക്കേണ്ട.
സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതിയായ പിപിഎഫിന്റെ പലിശ മൂന്നുമാസം കൂടുമ്പോള്‍ പരിഷ്കരിക്കുന്നത്. നിലവിലെ പലിശ 7.9ശതമാനമാണ്.
നികുതി ബാധ്യത
പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവര്‍ക്ക് പിപിഎഫിലെ നിക്ഷേപത്തിന് വര്‍ഷം 1.50 ലക്ഷം രൂപയ്ക്കുവരെ നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂര്‍ത്തിയാക്കി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധന നേട്ടത്തിന് ഒരുരൂപപോലും നികുതിയും നല്‍കേണ്ടതില്ല. അതായത് നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും നികുതി ബാധ്യതയില്ലെന്ന് ചുരുക്കം.
കാലാവധി
15 വര്‍ഷമാണ് പദ്ധതിയുടെ ചുരുങ്ങിയ കാലാവധി. ആവശ്യമെങ്കില്‍ ഫോം 4 (നേരത്തെഫോം എച്ച്)നല്കി അഞ്ചുവര്‍ഷംവീതം നീട്ടുകയും ചെയ്യാം. നീട്ടിയ കാലയളവില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം. ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനും കഴിയും.
ചെയ്യേണ്ടത്
പിപിഎഫിലെ ചുരുങ്ങിയ കാലയളവായ 15 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും പെന്ഷനാകാന് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അഞ്ചുവര്‍ഷംവീതം നീട്ടിനല്‍കാം. അതായത്, നിലവില്‍ 30 വയസ്സാണ് പ്രായമെങ്കില്‍ 45 വയസ്സാകുമ്പോള്‍ പിപിഎഫിന്റെ കാലവധിയെത്തും. അങ്ങനെവരുമ്പോള്‍ റിട്ടയര്‍മെന്റിന് ഇനിയം 15 വര്‍ഷംകൂടി ബാക്കിയുണ്ടാകും. മൂന്നുതവണയായി കാലാവധി നീട്ടിനല്കിയാല് റിട്ടയര്‍മെന്റ് കാലത്തേയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താം. വര്‍ഷംകൂടുംതോറും കൂട്ടുപലിശയുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും.
മാസം 12,500 രൂപവീതം(വര്‍ഷത്തില്‍ 1,50,000 രൂപ)15 വര്‍ഷം നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 43,60,517 രൂപയാണ് ലഭിക്കുക. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കുകൂടി നിക്ഷേപം നീട്ടിയാല്‍(20വര്ഷംകഴിഞ്ഞാല്)ഈ തുക 73,25,040 രൂപയായി വളരും.
15 വര്‍ഷത്തെ നിക്ഷേപം
വളര്‍ച്ച ഇങ്ങനെ | ||||
പ്രതിവര്‍ഷ നിക്ഷേപം | 1,50,000 രൂപ | |||
കാലയളവ് | 15 വര്‍ഷം | |||
നിക്ഷേപിച്ചതുക | 22,50,000 രൂപ | |||
മൊത്തം പലിശ | 21,10,517 രൂപ | |||
മെച്ച്യൂരിറ്റി തുക | 43,60,517 രൂപ | |||
നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത്. |
വളര്‍ച്ച ഇങ്ങനെ | ||||
പ്രതിവര്‍ഷ നിക്ഷേപം | 1,50,000 രൂപ | |||
കാലയളവ് | 20 വര്‍ഷം | |||
നിക്ഷേപിച്ചതുക | 30,00,000 രൂപ | |||
മൊത്തം പലിശ | 43,25,040 രൂപ | |||
മെച്ച്യൂരിറ്റി തുക | 73,25,040 രൂപ | |||
നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത്. |
(25 വര്‍ഷം നിക്ഷേപം തുടരുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം 1,16 കോടി രൂപയായി വളരും)
വളര്‍ച്ച ഇങ്ങനെ | ||||
പ്രതിവര്‍ഷ നിക്ഷേപം | 1,50,000 രൂപ | |||
കാലയളവ് | 25 വര്‍ഷം | |||
നിക്ഷേപിച്ചതുക | 37,50,000 രൂപ | |||
മൊത്തം പലിശ | 79,10,769 രൂപ | |||
മെച്ച്യൂരിറ്റി തുക | 1,16,60,769 രൂപ | |||
നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത്. |
(30 വര്‍ഷം നിക്ഷേപം തുടരുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം 1,80 കോടി രൂപയായി വളരും)
വളര്‍ച്ച ഇങ്ങനെ | ||||
പ്രതിവര്‍ഷ നിക്ഷേപം | 1,50,000 രൂപ | |||
കാലയളവ് | 25 വര്‍ഷം | |||
നിക്ഷേപിച്ചതുക | 45,00,000 രൂപ | |||
മൊത്തം പലിശ | 1,35,01,939 രൂപ | |||
മെച്ച്യൂരിറ്റി തുക | 1,80,01,939 രൂപ | |||
നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടല്‍ നടത്തിയിരിക്കുന്നത്. |
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പദ്ധതിയാണ് പിഎഫ്(നിലവില്‍ പകരം എന്‍പിഎസ് ആണുള്ളത്) സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇപിഎഫുമുണ്ട്. എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബിസിനസ് സംരംഭങ്ങളിലേര്‍പ്പെട്ടവര്‍ക്കും സമാനമായ പദ്ധതിയില്ല. അതുകൊണ്ടുതെന്ന പൊതുജനങ്ങളില്‍ ആര്‍ക്കും ചേരാവുന്ന പദ്ധതിയായ പിപിഎഫിന് പ്രസക്തിയുണ്ട്. നഷ്ടസാധ്യതയില്ലാത്ത പദ്ധതികള്‍ തേടുന്നവര്‍ക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്.
എങ്ങനെ നിക്ഷേപിക്കും
നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ, ബാങ്ക് ശാഖവഴിയോ പദ്ധതിയില്‍ ചേര്‍ന്ന് നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായും ചേരാം.
പലിശനിരക്കില്‍ വിവിധകാലയളവില്‍വന്ന വ്യതിയാനം | ||||
കാലയളവ് | നിരക്ക് | |||
January-March, 2020 | 7.9% | |||
October-December, 2019 | 7.9% | |||
July – September, 2019 | 7.9% | |||
April –June, 2019
| 8% | |||
January –March, 2019 | 8% | |||
October-December, 2018 | 8% | |||
July-September, 2018 | 7.6% | |||
April-June, 2018 | 7.6% | |||
January-March, 2018 | 7.6% | |||
October–December, 2017 | 7.8% | |||
July–September, 2017 | 7.8% | |||
April–June, 2017 | 7.9% | |||
January–March , 2017 | 8.0% | |||
October–December, 2016 | 8.1% | |||
July–September, 2016 | 8.1% | |||
April–June, 2016 | 8.1% | |||
April 2015– March 2016 | 8.7% | |||
April 2014 – March 2015 | 8.7% | |||
April 2013 – March 2014 | 8.7% | |||
April 2012 – March 2013 | 8.8% | |||
മുകളിലുള്ള പട്ടികയില്‍നിന്ന് 2012 ഏപ്രില്‍ മുതലുള്ള പിപിഎഫിന്റെ പലിശ നിരക്ക് അറിയാം. 2012 ഏപ്രില്‍-2013 മാര്‍ച്ച് കാലയളവിലെ 8.8ശതമാനത്തില്‍നിന്ന് 2018ല്‍ 7.6ശതമാനമായി പലിശ കുറഞ്ഞതായും കാണാം. നിലവിലെ പലിശ നിരക്ക് 7.9ശതമാനമാണ്. |
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..