പാഠം 155| നാടുംമേടുംകടന്ന് നിക്ഷേപിക്കാം: വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാം


ഡോ.ആന്റണി

രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാന്‍ വിദേശ നിക്ഷേപം സഹായിക്കും. നിക്ഷേപ വൈവിധ്യവത്കരണത്തിലൂടെ അധികനേട്ടവും സ്വന്തമാക്കാം.

Photo: Gettyimages

സാമ്പത്തിക ലക്ഷ്യങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും അനൂപ് മോഹന്‍ പ്രതിമാസം ഒരു ലക്ഷംരൂപ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും എസ്‌ഐപിയായി നിക്ഷേപിക്കുന്നുണ്ട്. 12 വര്‍ഷമായി കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വന്‍കിട മധ്യനിര ഓഹരികളില്‍ നിക്ഷേപിക്കുന്ന മൂന്ന് ഫണ്ടുകളിലും രണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടുകളിലുമാണ് പ്രധാനമായും നിക്ഷേപം. കൂടുതല്‍ റിസ്‌കെടുത്താലും അതിനനസരിച്ച് ഉയര്‍ന്ന നേട്ടം ലഭിക്കണമെന്ന ചിന്താഗതിക്കാരനാണ് അനൂപ്-അതുകൊണ്ടാണ് കൂടുതല്‍ ആദായം ലക്ഷ്യമിട്ട് അനൂപ് സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നത്.

എല്ലാ മുട്ടകളും ഒരുകുട്ടയില്‍ മാത്രമായി വിരിയാന്‍ വെയ്ക്കരുതെന്നത് നിക്ഷേപലോകത്ത് പ്രചാരമുള്ള ഒരു ആശയമാണ്. നിക്ഷേപരംഗത്തെ സാധ്യതകള്‍ വിഭവവികേന്ദ്രീകൃതവും വ്യത്യസ്തവുമാകുന്നത് റിസ്‌ക് കുറയ്ക്കാനും കൂടുതല്‍നേട്ടംലഭിക്കാനും സഹായിക്കും. ഒന്നിലെനഷ്ടം മറ്റൊന്നിലൂടെ നികത്താനാകുമെന്നതാണ് അതിന്റെ നേട്ടം. അനൂപിന്റെ പോര്‍ട്ട്‌ഫോളിയോ വിശദമായി പരിശോധിച്ചപ്പോള്‍ ഓഹരികളുടെ അതിവ്യാപന(ഓവര്‍ലാപ്)മാണ് കാണാന്‍ കഴിഞ്ഞത്. 20ശതമാനത്തില്‍ താഴെമാത്രമാണ് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ളത്. ഒരേ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഒന്നലധികം ഫണ്ടുകളില്‍ പണംമുടക്കിയതുകൊണ്ട് പ്രതീക്ഷിച്ച വൈവിധ്യവത്കരണം സാധ്യമാകില്ലെന്ന് അദ്ദേഹം മനസിലാക്കിയിട്ടില്ലെന്നുതോന്നുന്നു. ഈ സാഹചര്യത്തില്‍ അധിക വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള സാധ്യതകളാണ് ഇത്തവണ പരിശോധിക്കുന്നത്.

കാടും നാടും മേടുംകടന്ന് അതിനായി നമുക്ക് യുഎസിലേയ്ക്കും യൂറോപ്പിലേയ്ക്കും വേണമെങ്കില്‍ ചൈനയിലേയ്ക്കുംപോകാം. ആഗോള നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒന്നോരണ്ടോ ക്ലിക്കുകള്‍മാത്രംമതി. വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയിലേയ്ക്ക് കൂട്ടത്തോടെവരുന്നതും കൂടൊഴിയുന്നതും വായിച്ചുമാത്രം അറിഞ്ഞിട്ടുള്ളവര്‍ ആഗോള നിക്ഷേപത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ടോ?

എന്തുകൊണ്ട് വിദേശനിക്ഷേപം?
വിദേശ കറന്‍സി ഇടപാടുകള്‍ പണ്ടൊക്കെ അതിസമ്പന്നര്‍ക്കോ പ്രവാസികള്‍ക്കോ പറഞ്ഞിട്ടുള്ള കാര്യമായിരുന്നു. രാജ്യത്തെ ഇടത്തരം കുടുംബങ്ങള്‍പോലും രൂപയുടെ മൂല്യമിടിവിനെ ആശങ്കയോടെ കാണുന്ന സ്ഥിതിയാണിപ്പോള്‍. കാരണം, ഇങ്ങ് കേരളത്തിലുള്ളവര്‍പോലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷംകൂടുമ്പോള്‍ വിദേശത്തേയ്‌ക്കൊരു വിനോദയാത്ര തരപ്പെടുത്താന്‍ ആലോചിക്കുന്നു. വിദേശ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അവസരംനോക്കിയിരിക്കുന്നു. സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തില്‍ അസ്വസ്ഥരാകുന്നു. രൂപ ദുര്‍ബലമാകുമ്പോള്‍ ഡോളറില്‍, പ്രത്യേകിച്ച് വിദേശ കറന്‍സില്‍ ഇടപാട് നടത്തുന്നവര്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകുന്നു. വര്‍ഷങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ബോധ്യമാകും. ഒരു ഡോളര്‍ വാങ്ങാന്‍ ഇപ്പോള്‍ 76 രൂപയിലധികം നല്‍കേണ്ട സാഹചര്യമാണുള്ളത്.

എന്തുകൊണ്ട് മൂല്യം ഇടിയുന്നു ?
രൂപയുടെ മൂല്യത്തില്‍ ഇപ്പോഴുള്ള ഇടിവിനുപിന്നില്‍ രണ്ടുകാരണങ്ങളാണുള്ളത്. തുടര്‍ച്ചയായ മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതാണ് ഒന്ന്. യുഎസ് ഫെഡറല്‍ റിസര്‍വും മറ്റു യൂറോപ്യന്‍ കേന്ദ്ര ബാങ്കുകളും അയഞ്ഞ പണനയം ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ പണലഭ്യതയില്‍ കുറവുണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അവരവരുടെ രാജ്യത്തെ ബോണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കുമ്പോഴും ഇത്തരത്തിലുള്ള പിന്മാറ്റം പ്രകടമാണ്.

കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കൂടുന്നതാണ് രണ്ടാമത്തെ കാരണം. രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ ട്രാക്കിലായതോടെ ഒട്ടുമിക്കവാറും മേഖലകളില്‍ ഇറക്കുമതികൂടി. അസംസ്‌കൃത എണ്ണവിലയും മറ്റ് ഉത്പന്നവിലകളും വര്‍ധിച്ചത് ഇറക്കുമതി ചെലവ് കൂട്ടി. അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവുണ്ടാകാതിരുന്നത് വ്യാപാരകമ്മി വര്‍ധിപ്പിക്കുകയുംചെയ്തു. ഈ കാരണങ്ങളാല്‍ ഡോളറിന്റെ ഡിമാന്‍ഡ് കൂടുകയും അത് രൂപയുടെ മൂല്യത്തെ ബാധിക്കുകയുംചെയ്തു. പത്തുവര്‍ഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ 3.58ശതമാനം വാര്‍ഷിക നിരക്കില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതായി കാണാം.

എങ്ങനെ മറിടക്കാം
യു.എസ് ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളിലെ ഓഹരികളില്‍ നിക്ഷേപിച്ച് രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാം. ഭൂമിശാസ്ത്ര അതിരുകള്‍ മറികടന്ന് നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുന്നതോടൊപ്പം രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നേട്ടമാക്കാനും ഇതിലൂടെ സാധിക്കുന്നു. രാജ്യത്തെ ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുന്ന ലാഘവത്തോടെ ആഗോള വിപണികളില്‍ പണംമുടക്കാന്‍ ഇപ്പോള്‍ കഴിയും. അതുകൊണ്ടുതന്നെ വിദേശ ഓഹരിയെന്നുകേട്ട് ഭയപ്പെട്ട് പിന്മാറേണ്ടതില്ല. അന്താരാഷ്ട്രതലത്തില്‍ ഓഹരി വൈവിധ്യവത്കരണം സാധ്യതമാകുന്നതിലൂടെ രാജ്യത്തെ വിപണിയില്‍ നിക്ഷേപിക്കുന്നതുകൊണ്ടുമാത്രം ഉണ്ടാകുന്ന റിസ്‌ക് കുറയ്ക്കാനും ദീര്‍ഘകാലയളവില്‍ മികച്ചനേട്ടമുണ്ടാക്കാനും അവസരംലഭിക്കും. ആഗോളതലത്തില്‍ വന്‍കിട കമ്പനികളുടെ വളര്‍ച്ചയില്‍ പങ്കാളികളാകാനുള്ള അവസരവും ലഭിക്കുന്നു.

രാജ്യത്തെ സൂചികകളെ അപേക്ഷിച്ച് ദീര്‍ഘലായളവില്‍ ആഗോള വിപണികള്‍ മികച്ച ആദായം നല്‍കിയതായി കാണാം. കഴിഞ്ഞ പത്തുവര്‍ഷത്തെ യുഎസ് ഓഹരികളുടെ പ്രകടനംവിലയിരുത്തിയാല്‍ ഇത് ബോധ്യമാകും. എസ്ആന്‍ഡ്പി 500 സൂചിക പത്തുവര്‍ഷത്തിനിടെ 21ശതമാനത്തിലേറെ ആദായംനല്‍കിയതായി കാണാം. നിഫ്റ്റി 500 ആകട്ടെ ഈ കാലയളവില്‍ നല്‍കിയത് 14ശതമാനം നേട്ടംമാത്രമാണെന്നകാര്യം മനസിലാക്കണം. ആഗോള കാരണങ്ങളോടൊപ്പം ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളും വിപണിയെ ചലിപ്പിക്കുന്ന പ്രധാനഘടകമാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള വിപണികളിലെ മുന്നേറ്റം വ്യത്യസ്ത ദിശയിലാണ്. അന്താരാഷ്ട്ര തലത്തിലെ വൈവിധ്യവത്കരണം മികച്ച ആദായം നല്‍കാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നത് അതുകൊണ്ടാണ്.

എവിടെ നിക്ഷേപിക്കണമെന്നകാര്യത്തില്‍ നിക്ഷേപകന് വ്യക്തമായ ധാരണയുണ്ടാകണം. വിവിധ രാജ്യങ്ങളിലെ വിപണികള്‍മാത്രമല്ല, സെക്ടറുകളും കമ്പനികളും പ്രധാനമാണ്. ടെസ് ലയുടെ കാര്യമെടുക്കാം. കോവിഡ് വ്യാപനത്തിനിടയില്‍ ആഗോളശ്രദ്ധയാകര്‍ഷിക്കുന്ന ഓരോ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും കമ്പനിയുടെ ഓഹരിവില കുതിച്ചുകൊണ്ടിരുന്നു. എസ്ആന്‍ഡ്പി 500, നാസ്ദാക് 100 സൂചികകളില്‍ മികച്ചനേട്ടമുണ്ടാക്കിയ കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥാനംപിടിക്കാന്‍ അതോടെ ടെസ് ലക്കായി. ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ സാധ്യതയുള്ള പുതിയ ആശയങ്ങളുമായി വരുന്ന കമ്പനികള്‍ എക്കാലത്തും ചരിത്രനേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുളളത്. രാജ്യത്തെ വിപണിയില്‍ ഇല്ലാത്ത ക്ലൗണ്ട് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉദാഹരണം.

എങ്ങനെ നിക്ഷേപിക്കാം
വിദേശ ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ള രാജ്യത്തെ ബ്രക്കര്‍മാര്‍ വഴി അക്കൗണ്ട് തുടങ്ങാം. നിരവധി മൊബൈല്‍ ആപ്പുകള്‍ വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്. അതോടൊപ്പംതന്നെ ഒരുകൂട്ടം ഓഹരികളില്‍ നിക്ഷേപിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുണ്ട്. ഇത്തരം ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്‌സ്(എഫ്ഒഎഫ്)ഉം ഫീഡര്‍ ഫണ്ടുകളും വിപണിയിലുണ്ട്. റിസ്‌ക് കുറച്ച് എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ട്‌സും ഫീഡര്‍ ഫണ്ടുകളും തിരഞ്ഞെടുക്കാം. രാജ്യത്തെ ഓഹരിയില്‍ നിക്ഷേപിക്കാനുള്ള ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കില്‍ വിദേശ ഓഹരികളില്‍ പണംമുടക്കുന്ന ഇടിഎഫുകളില്‍ നിക്ഷേപിക്കാന്‍ കഴിയും. ഓഹരി ഇടപാടിനുള്ള അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഫണ്ട് ഓഫ് ഫണ്ട്‌സ്, ഫീഡര്‍ ഫണ്ടുകള്‍ എന്നിവ തിരഞ്ഞെടുക്കാം.

Equity: International
1Yr Return (%)3Yr Return (%)5Yr Return (%)7Yr Return (%)10Yr Return (%)
Motilal Oswal NASDAQ 100 Exchange Traded Fund27.8839.1828.7123.4225.92
Motilal Oswal Nasdaq 100 FOF - Direct Plan25.1037.12---
Franklin India Feeder Franklin US Opportunities Fund - Direct Plan16.7233.1623.9018.71-
PGIM India Global Equity Opportunities Fund - Direct Plan4.6033.5823.0613.66-
Edelweiss Greater China Equity Off-shore Fund - Direct Plan-5.4928.8921.2515.21-
DSP US Flexible Equity Fund - Direct Plan22.10 24.3817.2414.59-
As on 20-Dec-2021. വിദഗ്‌ദോപദേശത്തോടെമാത്രം നിക്ഷേപംനടത്തുക.
നികുതി ബാധ്യത
രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് സമാനമായ നികുതി ബാധ്യതയല്ല വിദേശ ഓഹരികളിലെ നിക്ഷേപത്തിന് ബാധകമാകുക. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകമ്പനികള്‍ വഴിയാണ് നിക്ഷേപംനടത്തുന്നതെങ്കില്‍ ഡെറ്റ് പദ്ധതികള്‍ക്ക് സമാനമായ നികുതിയാണ് നല്‍കേണ്ടത്. അതായത് മൂന്നുവര്‍ഷമോ അതില്‍ കൂടുതലോകാലം കൈവശംവെച്ചശേഷം നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പണപ്പെരുപ്പം(ഇന്‍ഡക്‌സേഷന്‍)കിഴിച്ചുള്ള നേട്ടത്തിന് ബാധകമായ 20ശതമാനം നികുതി നല്‍കിയാല്‍മതിയാകും. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് ഓരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ചുള്ള നികുതിയാണ് ബാധകമാകുക.

നേരിട്ടാണ് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതെങ്കില്‍, ലിസ്റ്റ്‌ചെയ്യാത്ത ഓഹരികളില്‍നിന്നുള്ള നേട്ടത്തിന് സമാനമായ നികുതിയാണ് ബാധകമാകുക. രണ്ടുവര്‍ഷമോ അതില്‍കൂടുതലോകാലം കൈവശംവെച്ചശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ദീര്‍ഘകാലയളവില്‍ ഇന്‍ഡക് സേഷന്‍ ആനുകൂല്യത്തോടെ 20ശതമാനമാണ് നികുതി നല്‍കേണ്ടത്. ഹ്രസ്വകാലയളവില്‍ മുകളില്‍ പറഞ്ഞതിനുസമാനമായ നികുതിയാണ് നല്‍കേണ്ടത്.

feedback to:
antonycdavis@gmail.com

ചുരുക്കത്തില്‍: രൂപയുടെ മൂല്യമിടിവില്‍നിന്ന് നേട്ടമുണ്ടാക്കുന്നതിനോടൊപ്പം ആഗോളതലത്തില്‍ മികച്ച വൈവിധ്യവത്കരണവും വിദേശ ഓഹരി നിക്ഷേപത്തിലൂടെ സ്വന്തമാക്കാം. ഒരുകൂട്ടം വന്‍കിട ആഗോള കമ്പനികളില്‍ നിക്ഷേപം നടത്തുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കളിലോ ഫണ്ട് ഓഫ് ഫണ്ടുകളിലോ എളുപ്പത്തില്‍ നിക്ഷേപിക്കാനാകും. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വിദേശത്താകണമെന്ന് താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍, ഏഴുവര്‍ഷമോ അതില്‍കൂടുതല്‍ കാലമോ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ 20ശതമാനംവരെ ഇന്റര്‍നാഷണല്‍ ഫണ്ടുകളിലാകാം. അതിവ്യാപനം ഒഴിവാക്കി മികച്ച വൈവിധ്യവത്കരണത്തിനും ഈ വഴി തിരഞ്ഞെടുക്കാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented