ഓഹരി വിപണി തകരുമ്പോള്‍ നിക്ഷേപം എങ്ങനെ സുരക്ഷിതമാക്കാം?


ഡോ.ആന്റണി സി.ഡേവിസ്



നിക്ഷേപത്തില്‍നിന്ന് ചെറിയൊരു നേട്ടം മാത്രമെ ലഭിച്ചുള്ളൂ എങ്കില്‍പോലും അതില്‍നിന്ന് നഷ്ടപ്പെടുന്നതിന്റെ അത്രവിഷമമുണ്ടാവില്ല. ഈ സാഹചര്യത്തില്‍ തിരുത്തലിന്റെ കാലത്ത് സ്വീകരിക്കേണ്ട നിക്ഷേപതന്ത്രം അറിയാം.

പാഠം 173

.

വിപണിയുടെ 2021ലെ മുന്നേറ്റത്തില്‍ നല്ലൊരു തുക സമാഹരിച്ചയാളാണ് സനീഷ്. ഭാവിയില്‍ തിരുത്തലുണ്ടാകാനുള്ള സാധ്യത വിലയിരുത്തി 2021 ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച 'നിക്ഷേപം ബുള്ളറ്റ് പ്രൂഫാക്കന്‍ ആസൂത്രണം തുടങ്ങാം' എന്ന പാഠം മുന്നോട്ടുവെച്ച നിക്ഷേപതന്ത്രം അതേപടി അദ്ദേഹം സ്വീകരിച്ചു. ഹ്രസ്വകാലത്തേയക്ക് ആവശ്യമുള്ളതുക ലാഭമെടുത്ത് സ്ഥിരനിക്ഷേപത്തിലേയ്ക്കുമാറ്റി.

ജോലി നഷ്ടപ്പെട്ടാണ് 2020 ഓഗസ്റ്റില്‍ ഒമാനില്‍നിന്ന് സനീഷ് നാട്ടില്‍ തിരിച്ചെത്തിയത്. സമ്പാദ്യമെല്ലാം വിപണിയിലിറക്കിയിരിക്കുകയായിരുന്നു. തക്കസമയത്ത് ലാഭമെടുക്കാനായത് നേട്ടമായതായി അദ്ദേഹം കരുതുന്നു. വിപണിയില്‍നിന്ന് മികച്ച നേട്ടംലഭിച്ചതിനാല്‍ ഭാവിയിലും അത് ആവര്‍ത്തിക്കുമെന്ന ചിന്ത തുടരെതുടരെ അദ്ദേഹത്തെ വിപണിയില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിവരുന്ന തുക പിന്‍വലിച്ച് സുരക്ഷിതമാക്കിയശേഷം വിപണിയില്‍ ഇടപെടാനുള്ള നിര്‍ദേശമാണ് അദ്ദേഹത്തിന് നല്‍കിയത്. അതനുസരിച്ചാണ് ഹ്രസ്വകാലയളവില്‍ ആവശ്യമുള്ള തുക സ്ഥിരനിക്ഷേപമാക്കിയത്.

വിപണി അദ്ദേഹത്തെ ഇപ്പോഴും മോഹിപ്പിക്കുന്നുണ്ട്. പൂര്‍ണമായും ഓഹരി നിക്ഷേപത്തില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തിന് താല്‍പര്യവുമില്ല. അതുകൊണ്ടുതന്നെ നിലവിലെ വിപണി സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിക്ഷേപതന്ത്രമാണ് ഇനി അദ്ദേഹത്തിന് അറിയേണ്ടത്. തിരുത്തല്‍ എത്രകാലം തുടരും, ഇപ്പോള്‍ നിക്ഷേപിക്കുന്നത് ഉചിതമാണോ, നേട്ടത്തിന് എത്രകാലം കാത്തിരക്കേണ്ടിവരും എന്നൊക്കെ അറിയണമെന്നുണ്ട്.

തകര്‍ച്ച എത്രകാലം?
അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെയാണ് നിക്ഷേപക ലോകം കടന്നുപോകുന്നത്. ഓഹരി സൂചികകള്‍ ദിനംപ്രതിയെന്നോണം നഷ്ടക്കണക്കുകള്‍ നിരത്തുന്നു. മാസങ്ങള്‍ക്കുമുമ്പ് ദിനവ്യാപാരത്തിലൂടെയും ഫ്യൂച്ചര്‍ ഇടപാടുകളിലൂടെയും നല്ലൊരു തുക നേട്ടമുണ്ടാക്കിയിരുന്നവര്‍ക്ക് ഇപ്പോഴതിന് കഴിയുന്നില്ല. എന്തിനുപോലും, വിപണിയില്‍നിന്ന് നല്ലൊരു നേട്ടം പ്രതീക്ഷിച്ച് എല്‍ഐസിയുടെ ഓഹരിയിലൂടെ തുടക്കമിട്ടവരും നിരാശരാണ്. ഇഷ്യുവിലയില്‍നിന്ന് 28 ശതമാനത്തോളം നഷ്ടത്തിലാണ് എല്‍ഐസിയുടെ വ്യാപാരം. രാജ്യത്തെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുവര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധിച്ച് 8.97 കോടിയിലെത്തിയിരിക്കുന്നു. ഇവരെല്ലാം എത്രകാലം സ്ഥിരതയോടെ നിലനില്‍ക്കുമെന്ന് കണ്ടറിയണം.

ഓഹരി വിപണിയുടെ സവിശേഷത ഈ ചാഞ്ചാട്ടമാണ്. ദീര്‍ഘകാലയളവില്‍ കുതിപ്പുണ്ടാകുമെങ്കിലും ഹ്രസ്വകാലയളവിലെ നിക്ഷേപത്തില്‍നിന്ന് നേട്ടമുണ്ടാക്കാനാവില്ല. ചിലപ്പോള്‍ കിട്ടിയേക്കാം. പക്ഷേ, ഹ്രസ്വകാലയളവില്‍ നേട്ടമുണ്ടാക്കാനിറങ്ങുന്നവരില്‍ ഭൂരിഭാഗവും പണം നഷ്ടപ്പെടുത്തുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഖേദിക്കാതിരിക്കാന്‍ വിപണിയുടെ തിരുത്തലിന്റെ കാലത്ത് കരുതലോടെ മുന്നോട്ടുപോകാം.

പ്രവചിക്കാനാവില്ല
2021 ഒക്ടോബറില്‍ സെന്‍സെക്‌സ് എക്കാലത്തെയും ഉയരംതൊട്ടപ്പോള്‍ മുതല്‍ വരാനിരക്കുന്ന തകര്‍ച്ചയെക്കുറിച്ച് ഈ കോളത്തില്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്. വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നു-എന്നുമാത്രമായിരുന്നു അന്ന് അതിന് കാരണമുണ്ടായിരുന്നത്. ഇപ്പോള്‍ അതൊരുകാരണമല്ല. എക്കാലത്തും വിപണിയുടെ പൊതുസ്വഭാമാണിത്. അപ്രതീക്ഷിതമായി കാരണങ്ങള്‍ പൊട്ടിപ്പുറപ്പെടും. അതിന്മേല്‍ തകര്‍ന്നടിയാന്‍ ഒന്നുംതടസ്സമാകില്ല.

34 വര്‍ഷത്തെ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. കോവിഡിനെതുടര്‍ന്ന് 2020 ഏപ്രിലില്‍ വിപണിയില്‍നിന്ന് എല്ലാവരും ഓടിമറഞ്ഞപ്പോഴുണ്ടായ തകര്‍ച്ച ഉദാഹരണംമാത്രം. പൂര്‍വ സ്ഥിതിയിലെത്താന്‍ രണ്ടുവര്‍ഷമെങ്കിലും ചരുങ്ങിയത് കാത്തിരിക്കേണ്ടിവരുമെന്ന് പ്രവചിച്ചവര്‍ നിരവധിയാണ്. സംഭവിച്ചത് മറിച്ചും. മാസങ്ങള്‍ക്കുള്ളില്‍ വിപണി റെക്കോഡ് നേട്ടംതിരിച്ചുപിടിച്ചു. സാമ്പത്തിക മാന്ദ്യമോ, വിലക്കയറ്റമോ, മറ്റേതെങ്കിലും പ്രതിസന്ധിയോ വരുമ്പോള്‍ നിക്ഷേപകര്‍ ഭയത്തിനടിമപ്പെടുന്നു. തകര്‍ച്ച അതിജീവിക്കുന്നവര്‍ രക്ഷപ്പെടുന്നു.

സമ്പദ്ഘടനകളെ മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ പണലഭ്യത ഉയര്‍ത്താന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളാണ് 2020 മാര്‍ച്ചിലെ ഇടിവിനുശേഷം വിപണികള്‍ക്ക് ഉത്തേജനമായത്. ഈ പണംമുഴുവന്‍ വിപണിയിലേയ്ക്ക് ഒഴുകുമെന്ന് ആര്‍ക്കും പ്രവചിക്കാനായില്ല. കുറഞ്ഞ പലിശയും പണലഭ്യത കൂടിയതും ലോക്ഡൗണ്‍ മൂലം വിപണിയില്‍ ഇടപെടാന്‍ പൊതുജനത്തിന്‌ കൂടുതല്‍ സമയം ലഭിച്ചതുമൊക്കെ ഓഹരി വിപണിക്ക് തുണയായി. കുതിപ്പിനൊപ്പം പോതുജനം കൂടെനിന്നു. വലിയ ഐപിഒകള്‍ വന്നു. ലിസ്റ്റിങ് നേട്ടത്തില്‍ നിക്ഷേപകരേറെയും മതിമറന്നു. പലതും ഇളകിയ അടിത്തറയില്‍ പണിത ഭവനങ്ങളായിരുന്നുവെന്ന് പിന്നീട് അവര്‍ തിരിച്ചറിഞ്ഞു.

ആഗോളതലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സം അപ്രതീക്ഷിതമായി വിലക്കയറ്റത്തെ വിപണിയിലേയ്ക്ക് കൊണ്ടുവന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പ്രതീക്ഷകളെ തകിടംമറിച്ചു. വിലക്കയറ്റം അടിക്കടി കുതിച്ചതോടെ ആഗോളതലത്തില്‍ സമ്പദ്ഘടനകളുടെ അടിത്തറയിളകി. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ക്ക് ഇടപെടാതെ തരമില്ലെന്നായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ ശ്രമംതുടങ്ങി. പിന്നാലെ മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും.

അതിനിടെ, മികച്ച ഉയരത്തിലെത്തിയ വിപണിയില്‍നിന്ന് ഘട്ടംഘട്ടമായി വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങാന്‍ തുടങ്ങി. ദിനംപ്രതിയെന്നോണം കോടികളുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞ് രാജ്യത്തെ വിപണിയില്‍നിന്ന് അവര്‍ പിന്തിരിഞ്ഞോടി. ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 3 ലക്ഷം കോടി രൂപയോളം അവര്‍ പിന്‍വലിച്ചു. ഒമ്പതുമാസമായി തുടരുകയാണ് ഈ പിന്മാറ്റം. 2010നും 2020നുമിടയില്‍ പത്തുവര്‍ഷംകൊണ്ട് നിക്ഷേപിച്ച 4.4 ലക്ഷം കോടി രൂപയില്‍ പകുതിയിലേറയാണ് ഒമ്പതുമാസംകൊണ്ട് തിരിച്ചുകൊണ്ടുപോയത്.

നിക്ഷേപം സുരക്ഷിതമാക്കാം
ഭാവിയില്‍ ഖേദിക്കാതിരിക്കാനും ഉത്കണ്ഠയെ പടിക്കുപുറത്തുനിര്‍ത്താനും മികച്ചരീതിയില്‍ ആസ്തി വിഭജനം നടത്തുകയെന്നതാണ് ഇപ്പോള്‍ സ്വീകരിക്കാവുന്ന പോംവഴി. പുതിയ നിക്ഷേപകനാണെങ്കില്‍ പ്രതിമാസ നിക്ഷേപം തുടരുക. അത്യാവശ്യത്തിനുള്ള പണം ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുക. നല്ലൊരുതുക വിപണിയില്‍നിന്ന് സമാഹരിച്ചയാളാണെങ്കില്‍ മികച്ചരീതിയില്‍ ആസ്തിവിഭജനം നടത്തുക.

ആസ്തി വിഭജനം എങ്ങനെ?
റിസ്‌കെടുക്കാന്‍ താല്‍പര്യമുള്ളവര്‍
മൊത്തം നിക്ഷേപത്തില്‍ 70 ശതമാനം ഓഹരിയിലോ ഓഹരി അധിഷ്ഠിത പദ്ധതികളിലോ നിക്ഷേപിക്കുക. 30ശതമാനം സ്ഥിര നിക്ഷേപമായി ഇടുക. ഇത്തരക്കാര്‍ മാര്‍ക്കറ്റ് ഇടിയുമ്പോള്‍ കൂടുതല്‍ തുക ഘട്ടംഘട്ടമായി ഓഹരിയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

മിതപ്രകൃതിയുള്ളവര്‍
50ശതമാനം നിക്ഷേപം ഓഹരി അധിഷ്ഠിത പദ്ധതികളിലും 50ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലും നിലനിര്‍ത്തുക. നേരിയതോതില്‍ വ്യത്യാസമുണ്ടായാലും കുഴപ്പമില്ല. വിശാല സമീപനം സ്വീകരിക്കാം.

യാഥാസ്ഥിതിക ചിന്താഗാതിയുള്ളവര്‍
ഈ വിഭാഗത്തിലുള്ളവര്‍ 70ശതമാനം നിക്ഷേപവും സ്ഥിര നിക്ഷേപ പദ്ധതികളില്‍ സൂക്ഷിക്കുക. ഓഹരി അധിഷ്ഠിത പദ്ധതികളില്‍ 30ശതമാനം വകയിരുത്താം.

ഓഹരിയില്‍ നിക്ഷേപിക്കുന്നവരാണെങ്കില്‍ കൂടുതല്‍ കാശുണ്ടാക്കാമെന്നാലോചിച്ച് എല്ലാ പണവും വിപണിയില്‍ മുടക്കുന്നവരാണ് മലയാളികളില്‍ ഏറെപ്പേരും. നിക്ഷേപത്തിന്റെകാര്യത്തില്‍ ബാലന്‍സിങ് സമീപനം സ്വീകരിക്കുന്ന കുറച്ചുപേരെമാത്രമെ കാണാറുള്ളൂ. ഇത്തരക്കാര്‍ക്ക് നഷ്ടം സാങ്കല്‍പികംമാത്രമായിരിക്കും. വിപണി ഇടിയുമ്പോള്‍ ദീര്‍ഘകാലത്തേയ്ക്ക് ലക്ഷ്യംവെച്ച് കൂടുതല്‍ നിക്ഷേപിക്കാനുള്ള മനസാന്നിധ്യമുണ്ടാകും.

ആസ്തി വിഭജനം എളുപ്പത്തില്‍
ഓഹരിയിലും സ്ഥിര നിക്ഷേപത്തിലും നിശ്ചിത അനുപാതം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അതിനായി മൊത്തം നിക്ഷേപം കണക്കാക്കി ക്രമീകരണംനടത്തേണ്ടതുണ്ട്. അതിന് കഴിയാത്തവര്‍ക്ക് ഫണ്ട് മാനേജര്‍മാരെ ഈ പണി ഏല്‍പ്പിക്കാം. ഇടയ്ക്കിടെ പണം പിന്‍വലിക്കുമ്പോഴുണ്ടാകുന്ന നികുതി ബാധ്യതയും ഒഴിവാക്കാം.

Aggressive Hybrid
FundReturn(%)*
1year3 year5 year
ICICI Pru Equity & Debt14.6816.8613.65
Canara Robeco Equity Hybrid0.5512.7111.53
SBI Equity Hybrid Fund2.0411.4711.38
*As on 13-June-2022
അതായത്, അഗ്രസീവ് ഹൈബ്രിഡ് ഫണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചുവെന്നിരിക്കട്ടെ, 65-75ശതമാനംതുക ഓഹരിയിലേയ്ക്കും ബാക്കിയുള്ളത് ഡെറ്റിലേയ്ക്കും നിക്ഷേപമായി പോകുന്നു. വിപണി തകരുമ്പോള്‍ അത്രതന്നെ നഷ്ടം ഹൈബ്രിഡ് ഫണ്ടുകളില്‍ ഉണ്ടാകാത്തതിന്റെ കാരണമതാണ്. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. മൂന്നോ നാലോ വര്‍ഷത്തേയക്ക് ആവശ്യമുള്ള തുക നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ കാലയളവില്‍ ആവശ്യമുള്ളതുക സ്ഥിര നിക്ഷേപ പദ്ധതികളില്‍മാത്രമിടുക.

Hybrid: Equity Savings
FundReturn(%)*
1year3 year5 year
Axis Equity Saver Fund2.308.198.44
Mirae Asset Equity Savings2.6611.03-
SBI Equity Savings Fund1.838.808.03
*As on 13-June-2022
ബാലന്‍സ്ഡ് ഹൈബ്രിഡ്, കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപം ക്രമീകരിച്ച് എളുപ്പത്തില്‍ ആസ്തിവിഭജനം നടത്താം(അസറ്റ് അലോക്കേഷന്‍ ചാര്‍ട്ട് കാണുക).

Conservative Hybrid
FundReturn(%)*
1year3 year5 year
ICICI Prudential Regular Savings5.329.018.34
Kotak Debt Hybrid Fund4.1111.138.84
Canara Robeco Conservative Hybrid2.719.718.32
*As on 13-June-2022
കുറിപ്പ്:വിപണിയുടെ തിരുത്തലിന്റെ കാലത്തെനേട്ടമാണ് മുകളില്‍ നല്‍കിയിട്ടുളള ഫണ്ടുകളില്‍ പ്രതിഫലിച്ചിട്ടുള്ളത്. ഓഹരിയില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളിലെ ഒരുവര്‍ഷത്തെ ഇപ്പോഴത്തെ ശരാശരി നഷ്ടം അഞ്ച് ശതമാനമാണെന്നും അറിയുക. ഹൈബ്രിഡ് ഫണ്ടുകളിലെ ദീര്‍ഘകാലയളവിലെ നിക്ഷേപത്തില്‍നിന്ന് ശരാശരി 12ശതമാനമെങ്കിലും ആദായം പ്രതീക്ഷിക്കാം.

നിക്ഷേപത്തില്‍നിന്ന് ചെറിയൊരു നേട്ടംമാത്രമെ ലഭിച്ചുള്ളൂ എങ്കില്‍പോലും അതില്‍നിന്ന് നഷ്ടപ്പെടുന്നതിന്റെ അത്രവിഷമമുണ്ടാവില്ല. ഉദാഹരണത്തിന്, 100 രൂപ നിക്ഷേപിച്ചാല്‍ നാലു ശതമാനം ആദായം കിട്ടുന്നതിനേക്കാള്‍ പ്രയാസമാകും നിക്ഷേപിച്ച 100 രൂപ 90 രൂപയാകുമ്പോള്‍. മുകളില്‍ വിശദീകരിച്ചരീതിയിലുള്ള ആസ്തിവിഭജനവുമായി മുന്നോട്ടുപോകാം. അതുകൊണ്ടുതന്നെ തിരുത്തലിന്റെ കാലത്ത് ഇതാകട്ടെ നിക്ഷേപ തന്ത്രം.

feedback to:
antonycdavis@gmail.com

Content Highlights: How to secure investment when stock market crashes?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented