Photo:Gettyimages
ഒമാനില്‍ പത്തുവര്‍ഷമായി ജോലി ചെയ്യുന്ന ജോണ്‍ ജോസഫ് 2018ലാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങുന്നത്. കുറച്ചുകാലം നിക്ഷേപിച്ചശേഷം കാര്യമായ നേട്ടമൊന്നുമുണ്ടാകാതിരുന്നപ്പോള്‍ ഫണ്ടുകളെല്ലാം വിറ്റ് പണംതിരികെയെടുത്തു.
2020ലെ ഇടിവിനുശേഷം ഓഹരി വിപണി കുത്തനെ ഉയര്‍ന്നപ്പോള്‍ വീണ്ടും നിക്ഷേപിക്കാനാരംഭിച്ചു. മുമ്പത്തെ നിക്ഷേപം അപ്പോള്‍ നിലനിര്‍ത്തിയിരുന്നെങ്കില്‍ ലഭിച്ചേക്കാമായിരുന്ന നേട്ടത്തെക്കുറിച്ച് അപ്പോഴാണ് ആലോചിക്കുന്നത്. പലപ്പോഴായി പലയിടത്തുനിന്നും ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി, കൂടുതല്‍ നേട്ടംനല്‍കിയവ തിരഞ്ഞെടുത്താണ് നിക്ഷേപിക്കുന്നത്. 5-10 വര്‍ഷമെങ്കിലും നിക്ഷേപം തുടരുകയാണ് ലക്ഷ്യം.
അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഇപ്പോള്‍ 25 ഫണ്ടുകളുണ്ട്. ഓരോ ഫണ്ടിലും പലപ്പോഴായി ആയിരമോ രണ്ടായിരമോ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നത്. രണ്ടുവര്‍ഷത്തിനിപ്പുറം ഫണ്ടുകളിലെ നേട്ടം പരിശോധിച്ച് ആശങ്കയോടെയാണ് അദ്ദേഹം ഇ-മെയില്‍ അയച്ചത്. 25 ഫണ്ടുകളില്‍ 20 എണ്ണവും നഷ്ടത്തില്‍. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട സെക്ടര്‍, തീമാറ്റിക് ഫണ്ടുകളിലായിരുന്നു നിക്ഷേപമേറെയും.
പൊതുവായി നിര്‍ദേശിക്കുന്ന ഫണ്ടുകളില്‍നിന്നല്ല, ഓരോരുത്തര്‍ക്കും യോജിച്ചവ തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതിനായി റിസ്‌ക് പ്രൊഫൈല്‍ വിലയിരുത്തുകയാണ് ആദ്യംവേണ്ടത്. സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ കാലയളവും പരിഗണിച്ചുകൂടിവേണം പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍. ഇതൊന്നും പരിഗണിക്കാതെയായിരുന്നു ജോണ്‍ ജോസഫിന്റെ നിക്ഷേപം.
വിപണിയില്‍ തിരുത്തല്‍
കോവിഡ് വ്യാപനത്തെതുടര്‍ന്ന് സമ്പദ്ഘടനകള്‍ക്ക് താങ്ങാകാന്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തജേന നടപടികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് സൂചികകള്‍ തകര്‍ച്ചനേരിട്ടത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അപ്രതീക്ഷിതമായി ആഞ്ഞടിച്ചതും ഷോക്കായി.
ആറുമാസത്തിനിടെ നിഫ്റ്റി 12 ശതമാനത്തിലേറെ തകര്‍ച്ചനേരിട്ടു. നിഫ്റ്റി മിഡ്ക്യാപ് 150 സൂചികയാകട്ടെ 15ശതമാനവും നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 സൂചിക 22 ശതമാനത്തോളവും ഇടിഞ്ഞു. സാങ്കേതികമായി പറഞ്ഞാല്‍ വിപണി ഇപ്പോള്‍ ബെയര്‍ മാര്‍ക്കറ്റിലാണുള്ളത്.
ഓഹരിയില്‍ നേരിട്ട് നിക്ഷേപിച്ചവരെമാത്രമല്ല, മ്യൂച്വല്‍ ഫണ്ടുവഴി നിക്ഷേപം നടത്തിയവരെയും തകര്‍ച്ച ബാധിച്ചിട്ടുണ്ട്. കടപ്പത്ര ആദായത്തിലുണ്ടായ വര്‍ധന ഡെറ്റ് ഫണ്ടുകളുടെ ആദായത്തിലും പ്രതിഫലിച്ചു. ഓഹരി സൂചികകള്‍ എക്കാലത്തും ഒരേപാതയിലല്ല സഞ്ചരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും തിരുത്തല്‍വരുമ്പോള്‍ ഒരു ഉള്‍ക്കിടിലം നിക്ഷേപകര്‍ക്ക് ഉണ്ടാകുക സ്വാഭാവികമാണ്.
ഒമ്പതുമാസമായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുകയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയില്‍ നിക്ഷേപകരും ഇടപെടുന്നതുകൊണ്ടാണ് വിപണിയിലെ തകര്‍ച്ച അത്രതന്നെ രൂക്ഷമാകാത്തത്.
ഇനിയെന്ത്?
വിപണിയുടെ ഓരോ കുതിപ്പിലും തകര്‍ച്ചയിലും മുന്‍നിരയിലുണ്ടായിരുന്ന ഫണ്ടുകള്‍ പിന്നീട് റാങ്കിങില്‍ പിന്നോട്ടുപോകുന്നതായി കാണാം. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഫണ്ടുകള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ എല്ലാം ആയെന്നു കരുതരുത്. വര്‍ഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തണം. പ്രകടനംമോശമാകുന്ന ഫണ്ടുകളുടെകാര്യത്തില്‍ ആറുമാസത്തിലൊരിക്കല്‍ വിശകലനംചെയ്ത് തീരുമാനമെടുക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി മികച്ച ആദായംനേടാന്‍ ഇടവേളകളിലുള്ള ഈ വിലയിരുത്തല്‍ അനിവാര്യമാണ്.
ജോണ്‍ ജോസഫിന് പറ്റിയ തെറ്റ് ഇവിടെയാണ്. ഫണ്ടുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുപകരം എന്‍എവി(അറ്റ ആസ്തി മൂല്യം)കുറയുന്നതുനോക്കിയായിരുന്നു ഓരോതവണയും അദ്ദേഹത്തിന്റെ നിക്ഷേപം. ഓരോ തവണ വിപണി വന്‍തിരുത്തല്‍ നേരിടുമ്പോഴും അദ്ദേഹം കൂടുതല്‍ കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു.
Category Return | |||||||
Asset Class | Return(%)* | ||||||
YTD | 1year | 3 year | 5 year | ||||
Equity:Large Cap | -9.41 | 0.29 | 11.03 | 10.43 | |||
Equity:Large Cap & Mid Cap | -11.09 | -0.64 | 13.48 | 9.60 | |||
Equity:Mid Cap | -11.07 | -0.18 | 17.79 | 10.39 | |||
Equity:Small Cap | -13.26 | -0.19 | 23.11 | 11.42 | |||
Equity:Flexi Cap | -11.05 | -1.24 | 11.52 | 9.63 | |||
Hybrid:Aggressive | -8.35 | -0.14 | 10.28 | 8.56 | |||
Debt:Low Duration | 1.43 | 3.69 | 5.43 | 5.38 | |||
Debt: Short Duration | 1.12 | 3.79 | 5.85 | 5.55 | |||
* As on July 06, 2022 |
ഫണ്ടുകളുടെ പ്രവര്‍ത്തനം വിലയിരുത്താനായി ബെഞ്ച്മാര്‍ക്ക് സൂചികയും കാറ്റഗറി ആദായവും പരിശോധിക്കാം. സജീവമായി കൈകാര്യംചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഈ രണ്ട് അളവുകോലുകളേക്കാളും ആദായം നല്‍കേണ്ടതാണ്. ചില ഫണ്ടുകള്‍ നേട്ടത്തില്‍ ഒന്നോ രണ്ടോ ശതമാനം താഴെയാകാം ഇപ്പോഴുള്ളത്. മറ്റുചില ഫണ്ടുകളാകട്ടെ അഞ്ചോ ഏഴോ ശതമാനം കൂടുതല്‍ നേട്ടവും നിക്ഷേപകന് നല്‍കിയിട്ടുണ്ടാകും. ദീര്‍ഘകാലയളവില്‍ ഈ വിലയിരുത്തല്‍ നടത്തിയാല്‍ ഫണ്ടുകളില്‍ നിക്ഷേപം തുടരണോയെന്ന് കണ്ടെത്താനാകും.
2022 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപകുതി പിന്നിട്ടുകഴിഞ്ഞ സാഹചര്യത്തില്‍ വിവിധ കാറ്റഗറികളിലുള്ള ഫണ്ടുകളുടെ പ്രകടനം വിലയിരുത്താം. നടപ്പ് കലണ്ടര്‍വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് വര്‍ഷക്കാലയളവിലെ നേട്ടവും നല്‍കിയിരിക്കുന്നു.
Top Performing Large Cap Funds | |||||||
Fund | Return(%)* | ||||||
YTD | 1year | 3 year | 5 year | ||||
HDFC Top 100 Fund | -4.44 | 4.98 | 4.67 | 9.97 | |||
Nippon India Large Cap | -4.75 | 7.45 | 10.22 | 10.88 | |||
ICICI Prudential Bluechip | -7.2 | 5.12 | 12.28 | 11.88 | |||
SBI Bluechip | -8.9 | 2.28 | 11.89 | 10.75 | |||
S&P BSE 100 TRI | -8.92 | 1.25 | 11.36 | 11.48 | |||
Catagory Average | -10.27 | 0.04 | 10.83 | 10.33 | |||
*As on July 04,2022 |
Top Performing Large and Mid Cap Funds | |||||||
Fund | Return(%)* | ||||||
YTD | 1year | 3 year | 5 year | ||||
ICICI Prudential Large & Mid Cap | -3.79 | 11.55 | 15.74 | 12.18 | |||
Quant Large & MidCap | -5.71 | 8.17 | 19.86 | 12.3 | |||
Tata Large & MidCap | -6.61 | 1.88 | 13.25 | 11.9 | |||
HDFC Large and Mid Cap | -7.02 | 5.1 | 14.64 | 11.25 | |||
Nifty Large Midcap 250 TRI | -10.6 | 0.77 | 14.61 | 11.88 | |||
Catagory Average | -11.12 | 1.22 | 14.13 | 10.86 | |||
*As on July 04,2022 |
Top Performing Mid Cap Funds | |||||||
Fund | Return(%)* | ||||||
YTD | 1year | 3 year | 5 year | ||||
Quant MidCap | -3.93 | 9.07 | 29.47 | 18.72 | |||
HDFC Mid-Cap Opportunities | -7.63 | 2.11 | 16.75 | 11.15 | |||
SBI Magnum MidCap | -7.68 | 8.51 | 22.7 | 12.19 | |||
Mirae Asset MidCap | -8.36 | 3.69 | - | - | |||
Nifty Midcap 150 TRI | -12.29 | 0.15 | 17.74 | 12.08 | |||
Catagory Average | -11.11 | 1.57 | 18.38 | 12.28 | |||
*As on July 04,2022 |
Top Performing Small Cap Funds | |||||||
Fund | Return(%)* | ||||||
YTD | 1year | 3 year | 5 year | ||||
ICICI Pru Small Cap | -4.84 | 11.41 | 25.5 | 14.82 | |||
Canara Robeco Small Cap | -5.43 | 17.01 | 31.53 | - | |||
SBI Small Cap | -7.95 | 6.04 | 24.71 | 18.27 | |||
Axis Small Cap | -9.34 | 9.0 | 26.05 | 18.94 | |||
Nifty Small Cap 250 TRI | 17.28 | 3.72 | 17.47 | 7.32 | |||
Catagory Average | -12.24 | 3.96 | 23.82 | 13.31 | |||
*As on July 04,2022 |
ആറുമാസത്തെയോ ഒരുവര്‍ഷത്തെയോ നേട്ടംമാത്രം നോക്കി നലിവില്‍ നിക്ഷേപിക്കുന്ന ഫണ്ടിനെ തള്ളിപ്പറയാതിരിക്കുക. അതിനായി രണ്ടോമൂന്നോ വര്‍ഷത്തെ തുടര്‍ച്ചയായുള്ള ആദായം പരിശോധിക്കുന്നതാകും ഉചിതം. ഫണ്ടുകളിലെ ആദായംമാത്രം നോക്കിയാല്‍ ഒരുവര്‍ഷക്കാലയളവില്‍ മിക്കവാറും ഫണ്ടുകള്‍ നഷ്ടമാകും ഇപ്പോള്‍ നിക്ഷേപകന് നല്‍കിയിട്ടുണ്ടാകുക. കാരണം, വിപണി തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവുനേരിട്ടുകൊണ്ടിരിക്കുകയാണ്.
എത്ര ഫണ്ടുകളില്‍ നിക്ഷേപമാകാം?
വൈവിധ്യവത്കരണത്തിന്റെ ഭാഗമായി, ഇക്വിറ്റി വിഭാഗത്തില്‍ പരമാവധി അഞ്ച് ഫണ്ടുകളില്‍ മാത്രം നിക്ഷേപിച്ചാല്‍ മതിയാകും. ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ഡെറ്റ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തേണ്ടത്. ഡെറ്റ് വിഭാഗത്തില്‍ തുകയ്ക്ക് ആനുപാതികമായി മൂന്നോ അഞ്ചോ ഫണ്ടുകളിലും നിക്ഷേപമാകാം.
കുറിപ്പ്: നിക്ഷേപത്തിനായി ഫണ്ടുകള്‍ തിരഞ്ഞെടുക്കുംമുമ്പ് ദീര്‍ഘകലായളവിലെ ആദായം വിലയിരുത്തുക.നിലവില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഫണ്ടുകള്‍ താല്‍ക്കാലികമായി നഷ്ടത്തിലാണെങ്കില്‍ ഉടനെ വിറ്റുമാറരുത്. ഓരോ ആറുമാസംകൂടുമ്പോഴും ബെഞ്ച്മാര്‍ക്ക്, കാറ്റഗറി എന്നിവയിലെ ശരാശരി ആദായവുമായി താരതമ്യംചെയ്തശേഷംമാത്രം തീരുമാനമെടുക്കുക.
ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്തിട്ടുള്ളതാണ് മുകളില്‍കൊടുത്തിരിക്കുന്ന ഫണ്ടുകള്‍. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് ശുപാര്‍ശചെയ്യുന്നവയാണെന്ന് കരുതേണ്ടതില്ല. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപകാലയളവും അടിസ്ഥാനമാക്കിമാത്രം ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി സാമ്പത്തിക ഉപദേഷ്ടാക്കളുടെ സേവനവുംതേടാം.
feedback to:
antonycdavis@gmail.com
Content Highlights: How To Review Your Investment Portfolio?


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..