20വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനന്‍ പണംമുഴുവന്‍ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത്. മറ്റുവരുമാനമാര്‍ഗമില്ലാത്തതിനാലും റിസ്‌ക് എടുക്കേണ്ടെന്നുകരുതിയും സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന പദ്ധതികളാണ് തിരിഞ്ഞെടുത്തത്.
നിത്യജീവിതത്തിലെ ചെലവുകള്‍ വഹിക്കുന്നതിന് നിക്ഷേപത്തില്‍നിന്നുള്ള പലിശയാണ് ഉപയോഗിച്ചുവരുന്നത്. മക്കള്‍ക്ക് വിവാഹ സമയമാകുമ്പോള്‍ ഉപയോഗിക്കാനുള്ള നിക്ഷേപവുംഅതോടൊപ്പമുണ്ട്.
ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതോടെ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 20ശതമാനത്തിലേറെയാണ് കുറവുണ്ടാകുക. സ്ഥിര നിക്ഷേപ പദ്ധതികളില്‍ ഒരുശതമാനം പലിശകുറച്ചാല്‍പോലും പലിശവരുമാനത്തില്‍ 15 ശതമാനംവരെ കുറവുണ്ടാകും.
ഉദാഹരണത്തിന് മന്ത്‌ലി ഇന്‍കം അക്കൗണ്ടില്‍ 20 ലക്ഷംരൂപ നിക്ഷേപിച്ചെന്നിരിക്കട്ടെ. നേരത്തെ ഇതില്‍നിന്ന് ലഭിച്ചിരുന്നത് 1.52 ലക്ഷം രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം വരുമാനം 1.32 ലക്ഷമായി കുറയും. വരുമാനത്തിലുണ്ടായ കുറവാകട്ടെ 13ശതമാനമാണ്. ഒരുവര്‍ഷത്തെ ടേം ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചവര്‍ക്കാണ് കൂടുതല്‍ വരുമാനച്ചോര്‍ച്ചയുണ്ടാകുക. 20ശതമാനം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചതിനുപിന്നാലെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കില്‍ കാര്യമായി കുറവുവരുത്തിയത്.
വര്‍ഷത്തിലൊരിക്കല്‍ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്ന രീതിയില്‍ മാറ്റംവരുത്തി മൂന്നുമാസത്തിലൊരിക്കലാക്കിയത് ബാങ്കുകളുടെ സമ്മര്‍ദംമൂലമാണ്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യംവന്നപ്പോഴാണ് ഈ രീതി നടപ്പാക്കിയത്. ഇതോടെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ അടിക്കടി താഴാന്‍തുടങ്ങി.
താഴ്ന്ന വരുമാനക്കാരെയും അസംഘടിതമേഖലയിലുള്ളവരെയും ലക്ഷ്യമിട്ട് സാമൂഹിക പ്രതബന്ധതയുടെ ഭാഗമായിക്കൂടിയാണ് ലഘു സമ്പാദ്യ പദ്ധതികള്‍ രാജ്യത്ത് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ ലക്ഷ്യം ഇപ്പോള്‍ പാടെമറന്നിരിക്കുന്നു.
ലഘു സമ്പാദ്യ പദ്ധതികളുടെ ചരിത്രത്തിലാദ്യമായാണ് പലിശ നിരക്കില്‍ 1.40 ശതമാനംവരെ കുറവുവരുത്തുന്നത്. ഇതോടെ പണപ്പെരുപ്പവുമായി താരതമ്യംചെയ്യുമ്പോള്‍ ഈ പദ്ധതികളില്‍നിന്ന് ലഭിക്കുന്നനേട്ടം നാമമാത്രമായി(പട്ടിക കാണുക).
യഥാര്‍ത്ഥ നേട്ടത്തിന്റെ കണക്കിങ്ങനെ | ||||||
പദ്ധതി | പഴയ നിരക്ക്(%) | പുതിയ നിരക്ക്(%) | യഥാര്‍ഥ ആദായം(%)* | |||
1,2,3 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് | 6.9 | 5.5 | 0.5 | |||
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് | 7.7 | 6.7 | 1.7 | |||
5 വര്‍ഷത്തെ ആര്‍ഡി | 7.2 | 5.8 | 0.80 | |||
സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം | 8.6 | 7.4 | 2.4 | |||
മന്ത്‌ലി ഇന്‍കം അക്കൗണ്ട് | 7.6 | 6.6 | 1.6 | |||
എന്‍എസ് സി | 7.9 | 6.8 | 1.8 | |||
പിപിഎഫ് | 7.9 | 7.1 | 2.1 | |||
കിസാന്‍ വികാസ് പത്ര | 7.6 | 6.9 | 1.9 | |||
സുകന്യ സമൃദ്ധി | 8.4 | 7.6 | 2.6 | |||
*ഒരുവര്‍ഷത്തെ ശരാശരി പണപ്പെരുപ്പമായ 5% അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥനേട്ടം കണക്കാക്കിരിയിരിക്കുന്നത്. |
ആര്‍ബിഐ നിരക്ക് കുറച്ചത് അടിസ്ഥാനമാക്കിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതെന്ന് ന്യായീകരിക്കാം. എന്നിരുന്നാലും ലഘുസമ്പാദ്യ പദ്ധതികളില്‍ സാമൂഹികമായ ലക്ഷ്യവും പ്രസക്തിയുമുള്ള പദ്ധതികളുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം പെണ്‍കുട്ടികള്‍ക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി, പൊതുജനങ്ങള്‍ക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ ഉദാഹരണം.
സര്‍ക്കാരിന്റെ പ്രധാനവരുമാനമാര്‍ഗം
പലിശ നിരക്കില്‍ അടുത്തകാലത്തായി കുറവുവരുത്തിത്തുടങ്ങിയതോടെ ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവുണ്ടായി. നിരവധി വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ പണം പ്രയോജനപ്പെടുത്തുക്കൊണ്ടിരുന്നത് സാധാരണക്കാരുടെ ഈ നിക്ഷേപത്തില്‍നിന്നാണ്.
Gross and Net Small Savings Collections (Rs. In Crores) | |||||
YEAR | GROSS | NET | |||
2009-10 | 2,50,931.31 | 64,309.16 | |||
2010-11 | 2,74,719.89 | 58,653.21 | |||
2011-12 | 2,21,913.21 | 3,093.95 | |||
2012-13 | 2,34,152.69 | 24,351.75 | |||
2013-14 | 2,50,421.04 | 43,803.89 | |||
2014-15 | 3,04,733.83 | 49,937.22 | |||
2015-16 | 4,45,973.79 | 1,06,938.28 | |||
2016-17 | 5,15,999.80 | 1,17,265.52 | |||
2017-18 | 5,92,710.36 | 1,57,113.87 | |||
2018-19(upto Nov 2018) | 4,01,060.26 | 101511.37 |
പൊതുമേഖല-സ്വകാര്യ വാണിജ്യ ബാങ്കുകളോടൊപ്പം ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ മത്സരിച്ച് കുറയ്ക്കുമ്പോള്‍ നിക്ഷേപകന് അതിനെ മറികടക്കാന്‍ വഴികളേറെയുണ്ട്.
മികച്ച രീതിയില്‍ പലിശ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിക്ഷേപിക്കാം. ഇസാഫ്, സൂര്യോദയ്, ജന, ഉജ്ജീവന്‍, ഉത്കര്‍ഷ്, ഇക്വിറ്റാസ് തുടങ്ങിയ നിരവധി സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ രാജ്യത്തുണ്ട്. ഇസാഫിന് കേരളത്തില്‍ എല്ലാജില്ലകളിലും നിരവധി ശാഖകളുണ്ട്.
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിന് 9ശതമാനം പലിശയാണ് നല്‍കുന്നത്. ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കാകട്ടെ പരമാവധി പലിശ നല്‍കുന്നത് 499 ദിവസത്തെ നിക്ഷേപത്തിനാണ്. 8.50ശതമാനം.
ഉജ്ജീവനാകട്ടെ 799 ദിവസത്തെ നിക്ഷേപത്തിന് നല്‍കുന്നത് 8.10ശതമാനം പലിശയാണ്. ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 456 ദിവസംമുതല്‍ രണ്ടുവര്‍ഷംവരെയുള്ള എഫ്ഡിക്ക് 8.50ശതമാനമാണ് നല്‍കുന്നത്.
ഇക്വിറ്റാസാകട്ടെ 888 ദിസവത്തെ നിക്ഷേപത്തിന് 8.25ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ എല്ലാജില്ലകളിലും സാന്നിധ്യമുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 546 ദിവസത്തെ നിക്ഷേപത്തിന് നല്‍കുന്നത് 8 ശതമാനം പലിശയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനംവരെ അധിക പലിശയും എല്ലാ ബാങ്കുകളും വാഗ്ദാനംചെയ്യുന്നുണ്ട്.
നിക്ഷേപത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ
മറ്റ് വാണിജ്യ ബാങ്കുകള്‍ക്കുള്ളതുപോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഒരാളുടെ പേരിലുള്ള അക്കൗണ്ടിന് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..