Photo:Gettyimages
അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുവര്‍ഷമായി കിരണ്‍ ജോലിചെയ്യുന്നു. ആറ്റിങ്ങലാണ് വീട്. 27 വയസ്സുണ്ട്. 40-ാം വയസ്സില്‍ ജോലിയൊക്കെ അവസാനിപ്പിച്ച് നാട്ടില്‍ താമസമാക്കണമെന്നാണ് ആഗ്രഹം. ഒരു ലക്ഷം രൂപയാണ് പ്രതിമാസ വരുമാനം. ജീവിത ചെലവാകട്ടെ 30,000 രൂപയുമാണ്.
ഫ്രീഡം@40-എന്ന ആര്‍ട്ടിക്കിള്‍ വായിച്ചതിനെതുടര്‍ന്നാണ് ഈ കുറിപ്പ് എഴുതുന്നത്. 13 വര്‍ഷംകൊണ്ട് സാമ്പത്തിക സ്വാതന്ത്ര്യംനേടി 40-ാംവയസ്സില്‍ നാട്ടില്‍ ജീവിക്കാനുള്ള ആഗ്രഹം സഫലമാക്കാന്‍ കഴിയുമോയെന്നാണ് അദ്ദംഹത്തിന് അറിയേണ്ടത്.
യോജിച്ച സമയത്തുതന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള തീരുമാനം കിരണിന് എടുക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രസക്തം. ഒരുവര്‍ഷമെ ആയിട്ടുള്ളൂ ജോലിയില്‍ പ്രവേശിച്ചിട്ട്. പ്രവാസിയുമാണ്.
ഇപ്രകാരം വിശകലനംചെയ്യാം:
വസ്തുതകള്‍:
- വയസ്സ്: 27
- വിരമിക്കാന്‍ ആഗ്രഹിക്കുന്ന പ്രായം: 40
- ബാക്കിയുള്ള വര്‍ഷങ്ങള്‍: 13
- പ്രതിമാസ വരുമാനം: 1 ലക്ഷം രൂപ.
- പ്രതിമാസ ജീവിത ചെലവ്: 30,000 രൂപ
- ഇക്വിറ്റി നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന ആദായം: 12%
- വിരമിക്കുന്നതിന് മുമ്പുള്ള പണപ്പെരുപ്പം: ശരാശരി 6%
- വിരമിച്ചശേഷമുള്ള ശരാശരി പണപ്പെരുപ്പം: 6%
- കണക്കാക്കുന്ന ആയുസ്: 80 വയസ്സ്
- വിരമിച്ചശേഷം നിക്ഷേപത്തില്‍നിന്ന് പ്രതീക്ഷിക്കുന്ന ആദായം: 8%
- 13 വര്‍ഷത്തിനുശേഷം കണ്ടെത്തേണ്ട തുക: 2,18,32,456 രൂപ(2.18 കോടി രൂപ).
- ഇത്പ്രകാരം ഈ മാസം മുതല്‍ നിക്ഷേപിക്കേണ്ട പ്രതിമാസ തുക: 58,076 രൂപ.
ആറു ശതമാനം വിലക്കയറ്റതോത് പ്രകാരം 13 വര്‍ഷം കഴിയുമ്പോള്‍ ജീവിത ചെലവ് 64,000 രൂപയാകും. അപ്പോഴത്തെ വാര്‍ഷിക ചെലവാകട്ടെ 7.68 ലക്ഷം രൂപയുമാകും(64,000 X 12).
13 വര്‍ഷത്തെ ജോലിയും സമ്പാദ്യവുംകൊണ്ട് ചിട്ടയായ നിക്ഷേപത്തിലൂടെ 40വയസ്സിനുശേഷം ജീവിക്കാനുള്ള സമ്പത്ത് സമാഹരിക്കാന്‍ മാസംതോറും നിക്ഷേപിക്കേണ്ടതുക 58,000 രൂപയാണ്.
.png?$p=08589f8&&q=0.8)
സ്വയം വിരമിച്ചശേഷമുള്ള ജീവിതത്തിനുമാത്രമല്ല, അവധിക്കാല വിനോദയാത്ര, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും നിക്ഷേപം ക്രമീകരിക്കേണ്ടതുണ്ട്. ബാക്കിയുള്ള 12,000 രൂപ ഇതിനായി നിക്ഷേപിക്കാം.
ഭാവിക്കുള്ള നിക്ഷേപം ക്രമീകരിക്കുന്നതോടൊപ്പം നിത്യജീവിതത്തിലെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പണം കണ്ടെത്തണം. നിക്ഷേപിക്കാനായി മാത്രം ജീവിക്കരുത്. നിത്യജീവിതത്തിലെ സന്തോഷങ്ങള്‍ വേണ്ടെന്നുവെച്ചുള്ള നിക്ഷേപത്തിന് ഊന്നല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. വരുമാനത്തില്‍ വര്‍ഷംതോറും ഉണ്ടാകുന്ന വര്‍ധനവില്‍നിന്ന് അതിനും മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുമുള്ള പണംകണ്ടെത്താം. നിലവില്‍ വിരമിക്കാന്‍ നിശ്ചയിച്ചിട്ടുള്ള പ്രായം 40ആണല്ലോ. ആവശ്യമെങ്കില്‍ ഈ പ്രായത്തില്‍ രണ്ടോ മൂന്നോ വര്‍ഷം കൂട്ടുകയുമാകാം.
പ്രായവും സാമ്പത്തിക ലക്ഷ്യവും കാലയളവും പരിഗണിച്ച് ഇക്വിറ്റി അധിഷ്ഠി ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിക്കാം. ദീര്‍ഘകാലയളവില്‍ 15-20ശതമാനം നേട്ടം ലഭിച്ചേക്കാമെങ്കിലും 12ശതമാനമെങ്കിലും വാര്‍ഷിക ആദായം ലഭിക്കുന്ന തരത്തില്‍ വൈവിധ്യവത്കരണം ഉറപ്പാക്കണം.
സമാഹരിച്ച തുക 40വയസ്സാകുമ്പോള്‍ ഇക്വിറ്റി-ഡെറ്റ് എന്നിവയിലായി നിശ്ചിത അനുപാതത്തില്‍ നിക്ഷേപം ക്രമീകരിക്കാം. മൂന്നുവര്‍ഷത്തേയ്ക്കുള്ള തുക ഡെറ്റിലും ബാക്കിയുള്ളവ ഇക്വിറ്റി ഫണ്ടുകളിലുമായി ക്രമീകരിക്കാം.
വിരമിച്ചശേഷം
41-ാമത്തെ വയസ്സില്‍ 2,18,32,456 രൂപയാണ് നിങ്ങളുടെ കൈവശം ഉണ്ടാകുക. ആവര്‍ഷം വരുന്ന ചെലവ് 6,76,854 രൂപയാണ്. അതേസമയം, നിക്ഷേപത്തില്‍നിന്ന് 16,85,168 രൂപ പലിശയായും ലഭിക്കും. അതുപ്രകാരം ആവര്‍ഷം അവസാനിക്കുമ്പോള്‍ 2,27,49,770 രൂപയാണ് ബാക്കിയുണ്ടാകുക(പട്ടിക കാണുക).
40വയസ്സില്‍ വിരമിക്കുമ്പോള്‍ കൈവശമുള്ള തുകയ്ക്ക് ലഭിക്കുന്ന പലിശയും ജീവിതചെലവിനുള്ള വിനിയോഗവും ഇപ്രകാരമാണ്.
.png?$p=637df9d&&q=0.8)
Queries to:
antonycdavis@gmail.com
Content Highlights: How to become financially independent at 40? column by dr antony c davis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..