മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: റിട്ടേണ്‍ നോക്കി നിക്ഷേപിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍


ഡോ.ആന്റണി സി. ഡേവിസ്സ്മോള്‍ ക്യാപ് ഓഹരികള്‍ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ട്. വന്‍ നേട്ടസാധ്യതയും. അതുകൊണ്ടുതന്നെ കരുതലോടെ വേണം നിക്ഷേപം.

പാഠം 182

Photo: Gettyimages

ണ്ടുകളിലെ റിട്ടേണില്‍ കണ്ണുടക്കി ചാടിക്കേറി മൂന്ന് സ്‌മോള്‍ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയ റിംസണ്‍, പോര്‍ട്ട്‌ഫോളിയോ വിലയിരുത്തണമെന്ന ആവശ്യമുന്നയിച്ചാണ് ഇ-മെയില്‍ അയച്ചത്. എസ്‌ഐപി റിട്ടേണ്‍ പരിശോധിച്ചാണ് അദ്ദേഹം മൂന്നു ഫണ്ടുകളിലായി പ്രതിമാസ നിക്ഷേപം തുടങ്ങിയത്. ഈ ഫണ്ടുകളില്‍ നിക്ഷേപം തുടരാമോ? തുടങ്ങിയതിനാല്‍ ഇനി നിര്‍ത്താന്‍ കഴിയുമോ? പണം തിരിച്ചെടുത്താല്‍ നഷ്ടമുണ്ടാകുമോ? നിരവധി സംശയങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

സ്‌മോള്‍ ക്യാപ് മുന്നേറ്റം
രാജ്യത്തെ ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടത്തിന്റെ കാര്യത്തില്‍ ഏറെ കാതം മുന്നിലാണിപ്പോള്‍. മൂന്നു വര്‍ഷത്തെ എസ്‌ഐപി റിട്ടേണ്‍(സിഎജിആര്‍)പരിശോധിച്ചാല്‍ ശരാശരി 50ശതമാനത്തിന് മുകളിലാണ് നിക്ഷേപകന് നല്‍കിയ ആദായമെന്നുകാണാം. സമാനമായ കാലയളവില്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ടിആര്‍ഐ നല്‍കിയ നേട്ടമാകട്ടെ ശരാശരി 30ശതമാനവുമാണ്.നേട്ടക്കണക്ക് നോക്കുകയാണെങ്കില്‍, മൂന്നുവര്‍ഷം മുമ്പ് ക്വാണ്ട് സ്‌മോള്‍ ക്യാപ് ഫണ്ടില്‍ 10,000 രൂപയുടെ എസ്‌ഐപി തുടങ്ങിയിരുന്നുവെങ്കില്‍ ഇപ്പോള്‍ 7.16 ലക്ഷമായിട്ടുണ്ടാകുമായിരുന്നു. നിക്ഷേപിച്ചതുകയാകട്ടെ 3.60 ലക്ഷവും. വാര്‍ഷികാദായമായി ലഭിച്ചത് 53.1ശതമാനം. കാനാറ റോബേകോ സ്‌മോള്‍ ക്യാപിലായിരുന്നു നിക്ഷേപമെങ്കില്‍ നിക്ഷേപമൂല്യം 6.39 ലക്ഷവുമായി വളര്‍ന്നേനെ. നേട്ടമാകട്ടെ 43.5ശതമാനവും.

നിക്ഷേപിക്കാമോ?
കൂടുതല്‍ നേട്ടം നോക്കിയാണ് റിംസണ്‍ നിക്ഷേപത്തിനായി സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍മാത്രം തിരഞ്ഞെടുത്തത്. ഈ വിഭാഗം ഫണ്ടുകളുടെ നിക്ഷേപ സ്ട്രാറ്റജിയൊന്നും അദ്ദേഹം പരിഗണിച്ചതേയില്ല. ആരുടെയൊക്കയെ നിര്‍ദേശങ്ങള്‍ അതേപടി അനുകരിച്ചതാണ് ഇ അബദ്ധത്തിലേയ്ക്ക് നയിച്ചത്. കൂടുതല്‍ വിശകലനം നടത്തുംമുമ്പ് സ്‌മോള്‍ ക്യാപ് ഫണ്ടുകളുടെ നിക്ഷേപ സ്ട്രാറ്റജി പരിശോധിക്കാം. മൊത്തം നിക്ഷേപത്തിന്റെ 65ശതമാനമെങ്കിലും ചെറുകിട കമ്പനികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുക. ബാക്കിയുള്ളവ വന്‍കിട-മധ്യനിര കമ്പനികളുടെ ഓഹരിയിലും ക്രമീകരിക്കുന്നു.

Small Cap Funds
Fund1Yr (%)*2Yr (%)*3Yr (%)*5Yr (%)*7Yr (%)*10Yr (%)*
Quant Small Cap3.7952.1549.9121.8917.7814.65
Nippon India Small Cap10.9548.2233.9719.5121.2624.16
SBI Small Cap14.0241.1030.2419.6421.6125.15
Axis Small Cap8.2440.9029.1421.7619.75-
Kotak Small Cap4.2546.7834.2119.4419.5019.68
* Return As on Sept 28, 2022. Total No.of Funds in Small Cap: 38
നേട്ടത്തിന്റെ പുറകെ പോകാമോ?
നേട്ടം മാത്രം നോക്കി സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ ഭാവിയില്‍ ഇപ്പോള്‍ ലഭിച്ച നേട്ടം ലഭിക്കണമെന്നില്ല. 'ഹൈ റിസ്‌ക്' കാറ്റഗറിയാണ് സ്‌മോള്‍ ക്യാപ് എന്ന് തിരിച്ചറിയുക. വൈവിധ്യ വത്കരണത്തിന്റെ ഭാഗമായി വിവിധ കാറ്റഗറികളില്‍ നിക്ഷേപിച്ചശേഷം മാത്രമെ സ്‌മോള്‍ ക്യാപിനെ പരിഗണിക്കാവൂ.

വളര്‍ച്ചാ സാധ്യത
വിപണിയില്‍ ലിസ്റ്റ് ചെയ്ത ചെറുകിട കമ്പനികളാണ് സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന കമ്പനികള്‍ മിഡ് ക്യാപ്, ലാര്‍ജ് ക്യാപ് വിഭാഗത്തിലേയ്ക്ക് ഭാവിയില്‍ വളര്‍ന്നേക്കാം. പത്തു വര്‍ഷത്തെ വളര്‍ച്ചാ ചരിത്രം പരിശോധിച്ചാല്‍ ചില കമ്പനികളെ ഉദാഹരിക്കാനാകും. ടാറ്റ ഇലക്‌സി, മൈന്‍ഡ് ട്രീ, എസ്ആര്‍എഫ് എന്നിവ ഉദാഹരണം. 2012 ജൂലായില്‍ 675 കോടി രൂപ വിപണിമൂല്യമുണ്ടായിരുന്ന ടാറ്റ ഇലക്‌സിയുടെ ഇപ്പോഴത്തെ മൂല്യം 53,694 കോടി രൂപയാണ്. 1,160 കോടി രൂപയായിരുന്ന എസ്ആര്‍എഫിന്റെ ഇപ്പോഴത്തെ മൂല്യം 75,293 കോടി രൂപയും 2,573 കോടി രൂപയായിരുന്ന മൈന്‍ഡ്ട്രീയുടേത് 52,386 കോടി രൂപയുമാണ്.

ഈകാലയളവില്‍ 15ശതമാനത്തില്‍ താഴെമാത്രം സ്‌മോള്‍ ക്യാപുകളാണ് മിഡ്ക്യാപ്, ലാര്‍ജ് ക്യാപ് വിഭാഗത്തിലേയ്ക്ക് ഉയര്‍ന്നിട്ടുള്ളതെന്നും മനസിലാക്കണം. എട്ടില്‍ കൂടുതല്‍ കമ്പനികള്‍ ലാര്‍ജ് ക്യാപിലേയ്‌ക്കെത്തിയില്ല. 100ല്‍ കൂടുതല്‍ കമ്പനികള്‍ മിഡ്ക്യാപിലും നില്‍ക്കുന്നു. അതിനിടെ പല കമ്പനികളും പൂട്ടിപ്പോയകാര്യവും മറക്കരുത്.

എണ്ണത്തില്‍ മുന്നില്‍ പക്ഷേ
ചെറികിട കമ്പനികള്‍ 4,500ല്‍ കൂടുതലാണെങ്കിലും നിക്ഷേപത്തിന് പരിഗണിക്കാവുന്നവ 250ഓളം മാത്രമാണ്. പുതിയതായി ലിസ്റ്റ് ചെയ്യുന്ന കമ്പനികളിലേറെയും സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലാണ് ഉള്‍പ്പെടുന്നത്. കമ്പനിയുടെ വളര്‍ച്ചാശേഷിയും സമ്പദ് വ്യവസ്ഥയുടെ കുതിപ്പുമൊക്കെയാണ് ചെറുകിട കമ്പനികളെ ലാര്‍ജ് ക്യാപിലെത്തിക്കുന്നത്. ഈ സാധ്യത വിലയിരുത്തുകയെന്നതാണ് നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകം. അതായത് ദീര്‍ഘവീക്ഷണത്തോടെയുള്ള ഗവേഷണവും അതില്‍നിന്നുള്ള ബോധ്യവും വേണമെന്ന് ചുരുക്കം. ഫണ്ട് മാനേജര്‍മാരാണ് നിക്ഷേപകര്‍ക്കുവേണ്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

ഫണ്ട് സൈസ് നിര്‍ണായകം
മികച്ച സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഭാവിയില്‍ മിഡ് ക്യാപിലേയ്‌ക്കോ, ലാര്‍ജ് ക്യാപിലേയ്‌ക്കോ കൂടുമാറുക സ്വാഭവികം. അപ്പോള്‍ അവയിലെ നിക്ഷേപം പരിമിതപ്പെടുത്താന്‍ ഫണ്ട് മാനേജര്‍ നിര്‍ബന്ധിതമാകും. അതായത് മികച്ച ഓഹരിയാണെങ്കില്‍പോലും അതിലെ നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. പകരം സ്‌മോള്‍ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപം മാറ്റേണ്ടിയും വരുന്നു. പരമിതമായ സ്‌മോള്‍ ക്യാപുകളുടെ ലോകത്തേയ്ക്ക് വന്‍തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം രൂപപ്പെടുന്നു.

നിക്ഷേപക താല്‍പര്യം
ചില മാര്‍ക്കറ്റ് സൈക്കിളുകളില്‍ ആദായത്തിലെ അഭൂതപൂര്‍വമായ വര്‍ധനകണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേയ്‌ക്കെത്തുന്നത് കാണാറുണ്ട്. അതോടെ 20,000-30,000 കോടി രൂപവരെ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ആസ്തി വര്‍ധിക്കും. നിലവിലെ സാഹചര്യവും അതിന് സമാനമാണ്.

പരിമിതമായ നിക്ഷേപ ചക്രവാളത്തില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഫണ്ട് മാനേജര്‍മാര്‍ നേരിടേണ്ടിവരുന്നു. നേരത്തെ വിശദമാക്കിയതുപോലെ, സ്‌മോള്‍ ക്യാപ് ഓഹരികളിലെ നിക്ഷേപം കുറച്ച് മിഡ് ക്യാപ്, ലാര്‍ജ് ക്യാപുകളിലേയ്ക്ക് നീങ്ങാന്‍ നിര്‍ബന്ധിതവുമാകും. ഇങ്ങനെചെയ്യുമ്പോഴാകട്ടെ വിവിധ കാറ്റഗറികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലെ ഓഹരികളില്‍ ഓവര്‍ലാപ് ഉണ്ടാകുകയുംചെയ്യും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഓഹരികളെല്ലാം സമാനമാകുന്ന പ്രവണതയുണ്ടായാല്‍ മികച്ച വൈവിധ്യവ്തകരണം സാധ്യമാകാതെപോകും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ആ വിഭാഗങ്ങളിലെ ഓഹരികളില്‍നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഈ പ്രതിസന്ധി നേരിടുന്നില്ല.

ആസ്തിയിലെ വര്‍ധനവിനനുസരിച്ച് മികച്ച ഓഹരികളുടെ എണ്ണത്തില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പല ഫണ്ടുകള്‍ക്കും നിക്ഷേപം സ്വീകരിക്കുന്നത് ഇടയ്ക്കുവെച്ച് നിര്‍ത്തേണ്ടിവരുന്നു. ഈ സാഹചര്യം നേരത്തെ ഉണ്ടായിട്ടുള്ളത് ഇതിന് ഉദാഹരണമാണ്. ഒറ്റത്തവണ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തുകയും എസ്‌ഐപിമാത്രം തുടരാന്‍ അനുവദിക്കുകയുമാണ് അപ്പോള്‍ ചെയ്യുക. എസ്‌ഐപി തുക നിശ്ചിത പരിധിയില്‍ ഒതുക്കാനും ഫണ്ടുകള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

പണമാക്കാനും പ്രയാസം
സ്‌മോള്‍ ക്യാപ് ഓഹരികളിലെ നിക്ഷേപം പണമാക്കുന്നതിന്റെകാര്യത്തിലും പ്രശ്‌നമുണ്ടാകാം. യഥാസമയം അത്രയധികം ഇപാട് നടക്കാത്തിനാലാണ് ലിക്വിഡിറ്റി പ്രതിസന്ധി ഉണ്ടാകുന്നത്. അതായത് വലിയ ആസ്തിയുള്ള ഫണ്ടുകള്‍ക്ക് അഞ്ചുശതമാനത്തിലധികം ഒരേ ഓഹരിയില്‍തന്നെ നിക്ഷേപിക്കുന്നത് സാധ്യമാകില്ല. അതുപോലതന്നെ വന്‍തോതില്‍ ഓഹരികള്‍ ഒരേസമയം വില്‍ക്കാനും കഴിയില്ല. ഒരു ചെറുകിട കമ്പനിയില്‍ 25-50 കോടി രൂപ നിക്ഷേപിക്കുന്നതുതന്നെ വലിയൊരു തുകയായിമാറുന്നു.

നേട്ടത്തെ ബാധിക്കും
ഫണ്ട് വലുതായിക്കഴിഞ്ഞാല്‍ പിന്നീട് മികച്ചനേട്ടം നിക്ഷേപകന് നല്‍കാന്‍ ഫണ്ട് മാനേജര്‍ക്ക് ഏറെ പണിപ്പെടേണ്ടിവരും. താരതമ്യേന മികച്ച സ്‌മോള്‍ ക്യാപുകള്‍ കണ്ടെത്തി നിക്ഷേപിക്കുകയെന്നത് എളുപ്പമല്ലാത്ത ജോലിയാണ്. സ്‌മോള്‍ ക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തിയില്‍ വര്‍ധനവുണ്ടായാല്‍ പ്രകടനത്തെ ബാധിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ആസ്തിവര്‍ധിക്കും, മറിച്ചായാല്‍ ഫണ്ടിന്റെ പ്രകടനം മോശമാണെന്ന വിലയിരുത്തലും ഉണ്ടാകുമെന്ന് ചുരുക്കം.

സ്‌മോള്‍ ക്യാപിലെ നിക്ഷേപം
വൈവിധ്യവത്കരണത്തിന്റെ മറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിശേഷം മതി സ്‌മോള്‍ ക്യാപിലേയ്ക്ക് ചിന്തിക്കാന്‍. അതായത് ആദ്യംതന്നെ സ്‌മോള്‍ ക്യാപില്‍ നിക്ഷേപിക്കേണ്ടെന്ന് ചുരുക്കം. ലാര്‍ജ്, മിഡ്, ഫള്ക്‌സി ക്യാപുകള്‍ പരിഗണിച്ചശേഷം നിശ്ചിത ശതമാനംമാത്രം തുക സ്‌മോള്‍ ക്യാപില്‍കൂടി വകയിരുത്താം. ദീര്‍ഘകാലം നേട്ടമൊന്നും നല്‍കാതെ 'മ്യൂട്ടായി' കിടക്കുന്ന സ്വഭാവം സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ 10 വര്‍ഷമെങ്കിലും നിക്ഷേപ കാലയളവ് മുന്നില്‍ കാണുകയുംവേണം.

ഉയര്‍ന്ന റിസ്‌കും റിവാഡും
സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ട്. അതോടൊപ്പം വന്‍ നേട്ടസാധ്യതയും. വന്‍കിട കമ്പനികളിലാണ് നിക്ഷേപമെങ്കില്‍ അത്രയൊന്നും ആലോചിക്കാനില്ല, ഭാവിയിലും മികച്ച പ്രകടനം കമ്പനിയില്‍നിന്ന് പ്രതീക്ഷിക്കാം. റിസ്‌ക് ഇല്ലെന്നല്ല, താരതമ്യേന കുറഞ്ഞ റിസ്‌കുമാത്രമായിരിക്കും ഇത്തരം ഓഹരികളിലെ നിക്ഷേപത്തിന് ഉണ്ടാകുക. ദീര്‍ഘകാലയളവില്‍ തരക്കേടില്ലാത്ത നേട്ടം ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം. അതേസമയം, വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനികളിലെ നിക്ഷേപം സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ സഹായിക്കുകയുംചെയ്യും. സ്ഥിരതയാര്‍ന്ന നേട്ടം നല്‍കാന്‍ ഈ വിഭാഗത്തിലെ കമ്പനികള്‍ക്ക് കഴിഞ്ഞെന്നുവരില്ല, അതുകൊണ്ടാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്‌ക് കൂടുതലാണെന്ന് പറയുന്നത്.

ഇനി റിസംണിലേയ്ക്കുവരാം. ആദായംമാത്രം പരിശോധിച്ച് നിക്ഷേപം നടത്തുംമുമ്പ് സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരിച്ചറിയണം. അതിന് അനുയോജ്യമായ രീതിയില്‍ ഹ്രസ്വകാല-ഇടക്കാല-ദീര്‍ഘകാല നിക്ഷേപ ആസൂത്രണം നടത്തി പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കണം. അതിനുശേഷംമാത്രമെ സ്‌മോള്‍ ക്യാപിലെ നിക്ഷേപ അനുപാതം നിശ്ചയിക്കാവൂ.

Quries to:
antonycdavis@gmail.com

Content Highlights: high risk high reward investment strategy column by dr antony c davis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented