പാഠം 106| നിക്ഷേപ പലിശകുറയുമ്പോള്‍ ഓഹരിയല്ലാതെ മികച്ച ആദായമുണ്ടാക്കാന്‍വഴിയുണ്ടോ?


ഡോ.ആന്റണി

സ്ഥിരനിക്ഷേപ പദ്ധതികളില്‍നിന്നുള്ള കുറഞ്ഞവരുമാനം മറികടക്കാന്‍ ആദായനികുതികിഴിച്ച് ഒമ്പതുശതമാനമെങ്കിലും ആദായം നല്‍കുന്ന പദ്ധതികള്‍ തിരഞ്ഞെടുക്കാം.

Image: Mathrubhumi

മ്യൂച്വല്‍ ഫണ്ട് ഒഴികെമറ്റൈന്തെങ്കിലും നിക്ഷേപ സാധ്യതകളുണ്ടോ? ഓഹരി വിപണിയില്‍ നിക്ഷേപം നടത്താത്തവര്‍ വര്‍ഷങ്ങള്‍ക്കുശേഷം സമ്പത്തുണ്ടാക്കില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്?

ഭാവിയില്‍ മികച്ചനേട്ടമുണ്ടാക്കാന്‍, പോര്‍ട്ട്‌ഫോളിയോയില്‍ 60ശതമാനമെങ്കിലും ഓഹരിയില്‍ നിക്ഷേപിക്കണമെന്ന കഴിഞ്ഞപാഠത്തിലെ നിര്‍ദേശത്തിന് ലഭിച്ച പ്രതികരണമിതാണ്(സ്വകാര്യത മാനിച്ച് പേരുവെളിപ്പെടുത്തുന്നില്ല).

മ്യൂച്വല്‍ ഫണ്ട് എന്നാല്‍ ഓഹരിയില്‍ നിക്ഷേപിക്കുന്ന നിക്ഷേപ പദ്ധതിമാത്രമല്ലെന്ന് അറിയാതെയായിരുന്നു ഈപ്രതികരണം. സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ബദലായി മികച്ച ആദായംനല്‍കുന്ന ഡെറ്റ് ഫണ്ടുകളും നിക്ഷേപലോകത്തുണ്ട്. ഓഹരിയില്‍ നിക്ഷേപിച്ച് റിസ്‌കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് യോജിച്ചവയാണ് ഈവിഭാഗം മ്യൂച്വല്‍ ഫണ്ടുകള്‍.

കാലത്തോടൊപ്പം സമൂഹവുംമാറിക്കഴിഞ്ഞു. വീട്ടമ്മമാര്‍പോലും ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഓഹരിയില്‍മാത്രമല്ല സ്ഥിരനിക്ഷേപ പദ്ധതികളില്‍ പണംമുടക്കുന്ന മ്യൂച്വല്‍ ഫണ്ടുകളും മികച്ചആദായത്തിനായി തിരഞ്ഞെടുക്കാം.

തിരിഞ്ഞുനോട്ടം
സമീപകാല ചരിത്രത്തില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ വര്‍ഷമാണ് കടന്നുപോയത്. 2020ല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരുവിദഗ്ധനും പ്രവചിക്കാനായില്ല. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലില്‍ സര്‍വതും നഷ്ടമായ വ്യവസായ ലോകത്തിനുമുന്നില്‍ സര്‍ക്കാരുകളുടെ ഉത്തേജന നടപടികളാണ് അല്പമെങ്കിലും പ്രതീക്ഷയേകിയത്.

2020 ഫെബ്രുവരി മുതല്‍ മെയ് വരെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 1.4ശതമാനം കുറച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ഈയിടെനടത്തിയ പ്രസ്താവന സൂചിപ്പിക്കുന്നത് പലിശനിരക്ക് താഴ്ന്ന നിലവാരത്തില്‍ എറെക്കാലംതുടരുമെന്നാണ്. വരുമാനത്തിനായി സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചവര്‍ക്കാണ് കോവിഡ് വ്യാപനത്തിനിടെ പലിശകുറവിന്റെ ആഘാതം നേരിടേണ്ടിവന്നത്. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകള്‍ പലിശ നിരക്കില്‍ 1.5ശതമാനംവരെ കുറവുവരുത്തി.

ഉദാഹരണത്തിന് 7 മുതല്‍ 45 ദിവസംവരെയുള്ള പലിശ 4.5ശതമാനത്തില്‍നിന്ന് 2.9ശതമാനമായി രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐ കുറച്ചു. അതായത് 1.60ശതമനത്തിന്റെ കുറവ്. ദീര്‍ഘകാലത്തേയ്ക്കുള്ള പലിശനിരക്കില്‍ ഹ്രസ്വകാലത്തേതിനേക്കാള്‍ കുറവുണ്ടായി. ഒരുവര്‍ഷത്തേയ്ക്കാണെങ്കില്‍ നിലവില്‍ 5.1ശതമാനവുമാണ് വാര്‍ഷിപലിശ. നികുതികൂടികിഴിച്ചാല്‍ സ്ഥിരനിക്ഷേപത്തില്‍നിന്ന് ലഭിക്കുന്നത് പരിമിതമായ ആദായമാണ്.

അതുകൊണ്ടാണ് പണപ്പെരുപ്പനിരക്കുകളുമായി താരതമ്യംചെയ്ത്, സമ്പത്തുവര്‍ധിപ്പിക്കാന്‍ ഓഹരിയിലെ നിക്ഷേപംകൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കിയത്. അതിന് കഴിയില്ല സ്ഥിരനിക്ഷേപ പദ്ധതികളില്‍ന്നെമാത്രമെ നിക്ഷേപിക്കൂ എന്നുള്ളവര്‍ക്കാണ് ഡെറ്റ് ഫണ്ടുകളുള്ളത്. നികുതി ആനുകൂല്യമുള്ളതിനാല്‍ സ്ഥിര നിക്ഷേപത്തിന് ബദലായി പരിഗണിക്കാവുന്നവയാണ് ഈവിഭാഗത്തിലുള്ള ഫണ്ടുകള്‍.

Fixed Deposit Rates​(SBI)
DurationFD Rate​(%)
7-45 Days2.9
46-179 Days3.9
180-210 Days4.4
211 - 1Yr4.4
1Yr-2Yr5.1
2Yr-3Yr5.1
3Yr-5Yr5.3
5Yr-10Yr5.4
സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് ബദലായുള്ള ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപകന് താരതമ്യേന മികച്ച ആദായമാണ് നല്‍കിവരുന്നത്. 16 ഉപവിഭാഗങ്ങള്‍ ഡെറ്റ് ഫണ്ടുകളിലുണ്ട്. ഒറ്റദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ഓവര്‍നൈറ്റ് ഫണ്ടുകള്‍, 91 ദിവസംവരെ കാലാവധിയുള്ള നിക്ഷേപങ്ങളില്‍ പണംമുടക്കുന്ന ലിക്വിഡ് ഫണ്ടുകള്‍ എന്നിവ അവയില്‍ ചിലതുമാത്രം.

മികച്ച ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കും?
നിക്ഷേപ കാലയളവിനും റിസ്‌ക് പ്രൊഫൈലിനുമനുസരിച്ചായിരിക്കണം ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. റിസ്‌ക് കുറഞ്ഞതും എന്നാല്‍ മികച്ച ആദായം നല്‍കുന്നതുമായ രണ്ട് കാറ്റഗറികള്‍ നിക്ഷേപകര്‍ക്കായി ശുപാര്‍ശചെയ്യുന്നു. ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളും ബാങ്കിങ് ആന്‍ഡ് പിഎസ് യു ഫണ്ടുകളുമാണത്. ഒരുവര്‍ഷത്തില്‍ക്കൂടുതല്‍കാലം നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.

രണ്ടുതരം റിസ്‌കുകളാണ് ഡെറ്റ് ഫണ്ടുകള്‍ക്കുള്ളത്. പ്രധാനമായി ക്രഡിറ്റ് റിസ്‌കാണുള്ളത്. രണ്ടാമതായി ഇന്ററസ്റ്റ് റേറ്റ് റിസ്‌കും. ക്രഡിറ്റ് റിസ്‌കിനെ മറികടക്കാന്‍ ട്രിപ്പിള്‍ എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. പലിശ നിരക്കിലെ വ്യതിയാനത്തെ മറികടക്കാന്‍ വേറെ വഴികളൊന്നുമില്ല. റിസര്‍വ് ബാങ്കിന്റെ നിരക്ക് കുറയ്ക്കലുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. അതായത് ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോഴാണ് ഡെറ്റ് ഫണ്ടുകളില്‍ ആദായംകൂടുക. പലശനിരക്ക് കൂട്ടുമ്പോള്‍ ആദായത്തില്‍ കുറവുമുണ്ടാകാനിടയുണ്ട്. എന്നിരുന്നാലും ശരാശരി 8-9ശതമാനം ആദായംനല്‍കാന്‍ മികച്ച ഫണ്ടുകള്‍ക്കുകഴിയും.

Return offered by different catagories of Debt MFs​
Fund (Catagory)1Yr(%)*3Yr(%)*5Yr​​(%)*
Axis Short Term (Short Duration)10.879.479.09
HDFC Short Term (Short Duration)11.319.468.91
IDFC Bond Short Term (Short Duration)10.159.178.66
Kotak Banking & PSU (Banking & PSU)10.839.719.21
IDFC Banking & PSU (Banking & PSU)11.1710.138.84
Nippon India Banking & PSU, 11.349.719.14
*Return As On January 6, 2021
നികുതികൂടി പരിഗണിക്കുമ്പോള്‍
നികുതിക്കുമുമ്പുള്ള ആദായക്കണക്കുകളാണ് മുകളില്‍ വിശദീകരിച്ചത്. മൂന്നുവര്‍ഷത്തിനുശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ പണപ്പെരുപ്പനിരക്ക് കിഴിച്ചശേഷം(ഇന്‍ഡസ്‌കേഷന്‍ ബെനഫിറ്റ്) നികുതി നല്‍കിയാല്‍മതി. അതിനുമുമ്പാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ടനികുതിയാകും ബാധകം. ഇതുപ്രകാരം മൊത്തംവരുമാനത്തോടൊപ്പം ഈ ആദായവും ചേര്‍ത്ത് നികുതി സ്ലാബിനൊപ്പം ആദായനികുതി നല്‍കണം. സ്ഥിര നിക്ഷേപ പദ്ധതികളുടെ കാര്യത്തില്‍ ദീര്‍ഘകാല മൂലധനേട്ടമെന്നൊരു സാധ്യതയില്ല.

നികുതികിഴിച്ചുള്ള ആദായം
നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം ആദായനികുതികിഴിച്ചുള്ള ആദായത്തിനാണ് പ്രധാന്യമുള്ളത്. ഒരു നിക്ഷേപകന്‍ മൂന്നുവര്‍ഷക്കാലയളവില്‍ക്കൂടുതല്‍ ബാങ്ക് എഫ്ഡിയിലും ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കുന്നുവെന്ന് കരുതുക. താഴെക്കൊടുത്തിട്ടുള്ള പട്ടികയില്‍നിന്ന് ആദായത്തിലെ വ്യത്യാസം മനസിലാക്കാം.

Post Tax Yield: FD vs MF*
FD(30% Tax Bracket)FD(20% Tax Bracket) FD(10% Tax Bracket)Debt MF​​​
FD Rate5.30%5.30%5.30%9.07%**
Post Tax Annual Return3.71%4.24%4.77%8.8%
*FD rate(SBI website) ** Average return of debt fund as on Dec 31, 2020. Based on 5 year catagory average return(Can vary significantly in future)
ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ചയാളുടെ നികുതിക്കുശേഷമുള്ള വരുമാനം ബാങ്ക് എഫ്ഡിയില്‍ നിക്ഷേപിച്ചവരേക്കാള്‍ മികച്ചതാണെന്ന് ഇതോടെ വ്യക്തമായി. ടാക്‌സ് സ്ലാബ് ഉയരുന്നതിനനുസരിച്ച് ആദായത്തില്‍ വര്‍ധനവുണ്ടാകും. ഡെറ്റ് ഫണ്ടിലെ നിക്ഷേപം മൂന്നുവര്‍ഷത്തേക്കാള്‍കൂടുതല്‍കാലം കൈവശംസൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ കുറഞ്ഞനിരക്കില്‍ ആദായനികുതി നല്‍കിയാല്‍മതി.

ആദായ നികുതിയിലെ നേട്ടം മാറ്റിനിര്‍ത്തിയാല്‍പോലും മൂന്നുവര്‍ഷത്തില്‍താഴെയുള്ള നിക്ഷേപം പരിഗണിക്കുകയാണെങ്കില്‍ ഡെറ്റ് നിക്ഷേപംതന്നെയാണ് സ്ഥിരനിക്ഷേപത്തേക്കാള്‍ മികച്ചതെന്ന് കാണാം. ശരാശരി 8 മുതല്‍ ഒമ്പതുശതമാനംവരെയാണ് ഡെറ്റുഫണ്ടുകള്‍ നല്‍കിയ ഒരുവര്‍ഷത്തെ ആദായം. ബാങ്ക് എഫ്ഡിയാകട്ടെ 5.1ശതമാനവും.

feedbacks to:
antonycdavis@gmail.com

കുറിപ്പ്: ട്രഷറി, സഹകരണ ബാങ്ക് തുടങ്ങിയ തദ്ദേശീയ സ്ഥാപനങ്ങള്‍ കൂടിയനിരക്കിലുള്ള പലിശ(8.5ശതമാനംവരെ)നല്‍കുന്നുണ്ടെന്ന് അറിയാതെയല്ല ഡെറ്റ് ഫണ്ടുകള്‍ ശുപാര്‍ശചെയ്തത്. ഈ നിക്ഷേപ പദ്ധതികള്‍ക്കൊന്നും നികുതി ആനുകൂല്യമില്ലെന്ന് അറിയുക. പോര്‍ട്ട്‌ഫോളിയോയില്‍ നിശ്ചിത അനുപാതം ഓഹരി, ഡെറ്റ് നിക്ഷേപം എന്നിവ ക്രമീകരിച്ചാല്‍ ഭാവിയില്‍ മികച്ച ആദായമുണ്ടാക്കാമെന്നകാര്യത്തില്‍ സംശയമില്ല. കയ്യിലുള്ള സമ്പാദ്യംമുഴുവന്‍ ഓഹരിയില്‍ നിക്ഷേപിക്കുമ്പോഴാണ് റിസ്‌ക് കൂടുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented