Photo: Gettyimages
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച് ഭാവിയില്‍ വന്‍തുക സമാഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരാണ് നിക്ഷേപകരില്‍ പലരും. അവര്‍ക്കുമുന്നില്‍ ഒരു മാജിക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തില്‍.
സുരേഷും വിനോദും സുമേഷുമെല്ലാം ഇ-മെയിലിലൂടെ ഈപട്ടികയാണ് ആവശ്യപ്പെടുന്നത്. ഇരട്ട അക്ക ആദായം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമുള്ള ആരോപണത്തിന് കണക്കുകള്‍ മറുപടിനല്‍കും. കോവിഡ് വ്യാപനത്തിനിടയില്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴാണ് ഈ ഫണ്ടുകള്‍ മികച്ച ആദായം നിക്ഷേപന് നല്‍കിയത്.
റെഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് നേരിട്ട് നിക്ഷേപിക്കാവുന്ന ഡയറക്ട് പ്ലാനില്‍ ആദായം കൂടുതല്കിട്ടുമെന്ന് നിക്ഷേപര്‍ക്ക് ബോധ്യമായതോടെ സ്വയം നിക്ഷേപം നടത്താനാണ് പലര്‍ക്കുംതാല്‍പര്യം. അതിനായി മികച്ച ഫണ്ടുകള്തേടി ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യുന്നവരുടെ എണ്ണംകുറവല്ല.
നെറ്റില്‍നിന്നുള്ള തിരയിലില്‍ ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ സമ്പന്നനാകുമെന്ന് കരുതാന്‍വരട്ടെ. ഹ്രസ്വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും മികച്ച ആദായംനല്‍കുന്ന ഫണ്ടുകളെന്ന രീതിയില്‍ പട്ടിക ലഭിക്കുക. ഒരേഫണ്ടുകാറ്റഗറികളില്നിന്നുള്ള ഫണ്ടുകളുമാകും ചിലപ്പോള്‍ അവയില്‍ ഉണ്ടാകുക. അല്ലെങ്കില്‍ റിസ്ക് കൂടിയ ഫണ്ടുകളുടെ പട്ടികയില്‍ അറിയാതെ ചെന്നുചാടാനും ഇടയാക്കിയേക്കാം.
നെറ്റില്നിന്നോ, സഹപ്രവര്ത്തകരില്നിന്നോ നിക്ഷേപിക്കാനുള്ള ഫണ്ടുകളുടെ പേരുകള്‍ ലഭിച്ചേക്കാം. ഒരുകാര്യം മനസിലാക്കുക, അത് നിങ്ങളുടെ റിസ്ക് പ്രൊഫൈലിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും യോജിച്ചവയല്ലായിരിക്കാം.
ഈ സാഹചര്യത്തിലാണ് മികച്ച ആദായം നല്‍കിവരുന്ന 10 ഫണ്ടുകളുടെ പട്ടിക ഇവിടെ അവതരിപ്പിക്കുന്നത്. അഗ്രസീവ് ഹൈബ്രിഡ്, ലാര്‍ജ് ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ്, മള്‍ട്ടി ക്യാപ്, ടാക്സ് സേവിങ്(ഇഎല്‍എസ്എസ്) എന്നിങ്ങനെ ഏഴുവിഭാഗങ്ങളിലുള്ള ഫണ്ടുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നേട്ടത്തിന്റെ പട്ടിക | ||||||||
Fund | Catagroy | 7Yr Return(%) | AUM(Cr) | TER(%) | ||||
1 | Axis Bluechip | Large Cap | 15.07 | 16,764 | 0.56 | |||
2 | SBI Equity Hybrid | Aggressive Hybrid | 14.91 | 31,993 | 1.01 | |||
3 | Canara Robeco Equity Hybrid | Aggressive Hybrid | 15.46 | 3,351 | 0.85 | |||
4 | Canara Robeco Emerging Equities | Large & MidCap | 24.40 | 5,878 | 0.77 | |||
5 | Mirae Asset Emerging Bluechip | Large & MidCap | 25.45 | 11,316 | 0.84 | |||
6 | Axis Long Term Equity | ELSS | 18.89 | 21,905 | 0.89 | |||
7 | DSP Midcap | Mid Cap | 21.44 | 7,883 | 1.01 | |||
8 | L&T Midcap | Mid Cap | 20.84 | 5,791 | 0.74 | |||
9 | SBI Focused Equity | Multi Cap | 17.36 | 10,248 | 0.81 | |||
10 | SBI Small Cap | Small Cap | 26.43 | 5,039 | 0.96 | |||
*Data as on 06 Oct 2020. AUM: ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി. TER: ചെലവിനത്തില്‍ നിക്ഷേപകനില്‍നിന്ന് ഈടാക്കുന്നതുക. |
പുതിയതായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനെത്തുന്നവര്‍ക്ക് യോജിച്ചതാണ് അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍. മൊത്തം തുകയില്‍ 65ശതമാനം മുതല്‍ 80ശതമാനവരെ ഓഹരിയിലാണ് ഈഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. കടപ്പത്രങ്ങളില്‍ 25 മുതല്‍ 30ശതമാനംവരെയും നിക്ഷേപം നടത്തുന്നു. വിപണിയിലെ കനത്ത ചാഞ്ചാട്ടത്തില്‍നിന്ന് ഈ മിശ്രിതം നിക്ഷേപത്തെ സംരക്ഷിക്കും. യാഥാസ്ഥിതികരായ ഓഹരി നിക്ഷേപകര്‍ക്ക് ഏറ്റവും യോജിച്ചവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍.
ഓഹരികളില്‍ നിക്ഷേപിക്കുമ്പോഴും താരതമ്യേന സൂരക്ഷിതത്വം തേടുന്നവര്‍ക്ക് യോജിച്ചവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍. മികച്ച വന്‍കിട കമ്പനികളുടെ 100ഓഹരികളിലാണ് ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലെ ഫണ്ടുകളെ അപേക്ഷിച്ച് ചാഞ്ചാട്ടം കുറവായിരിക്കും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകള്‍ക്ക്. സ്ഥിരതയാര്‍ന്ന നേട്ടവും താരതമ്യേന മികച്ച ആദായവും പ്രതീക്ഷിക്കുന്നവര്‍ക്ക് യോജിച്ചവയാണ് ലാര്‍ജ് ക്യാപ് ഫണ്ടുകള്‍.
വൈവിധ്യവത്കരണം നേട്ടമാക്കാവുന്ന ഫണ്ട് വിഭാഗമാണ് മള്‍ട്ടി ക്യാപ്. നിയന്ത്രണമേതുമില്ലാതെ ഏതുവിഭാഗം ഓഹരികളിലും നിക്ഷേപിക്കാന്‍ ഈവിഭാഗം ഫണ്ടുകളിലെ മാനേജര്‍മാക്ക് കഴിയുമായിരുന്നു. എന്നാല്‍ ഈയിടെ സെബി ഇതില്‍ മാറ്റംവരുത്തി. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ 25ശതമാനംവീതം നിക്ഷേപം നടത്തണമെന്നാണ് പുതിയ നിര്‍ദേശം. അടുത്തവര്ഷമാദ്യത്തോടെയാകും പുതിയ തീരുമാനം നടപ്പിലാക്കേണ്ടിവരിക. അതുകൊണ്ട് തല്ക്കാലം ഫണ്ടുകമ്പനികളെടുക്കുന്ന തീരുമാനത്തിന് കാത്തിരിക്കുകയാകും നല്ലത്. ആദായനികുതി ഇളവ്(80സി)ആവശ്യമുണ്ടെങ്കില്‍ മള്ട്ടിക്യാപിനുപകരം ടാക്സ് സേവിങ് ഫണ്ട് പരിഗണിക്കാം.
റിസ്കെടുക്കാം മികച്ച ആദായമാണ് വേണ്ടതെന്നുള്ളവര്‍ക്ക് യോജിച്ചവയാണ് മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഫണ്ടുകള്‍. മിഡ് ക്യാപ് ഫണ്ടുകള്‍ കൂടുതലും ഇടത്തരം കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. സ്മോള്‍ ക്യാപുകളാകട്ടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ കമ്പനികളില്‍ നിക്ഷേപിക്കുന്നു. ഹ്രസ്വകാലയളവില്‍ നഷ്ടസാധ്യതകൂടുമെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായംനല്‍കാന്‍ ഇത്തരം ഫണ്ടുകള്‍ക്ക് കഴിയും. ദീര്‍ഘ നിക്ഷേപ കാലയളവും റിസ്ക് എടുക്കാനുള്ള കഴിവുമുണ്ടെങ്കില്‍ ഈ ഫണ്ടുകളില്‍ നിക്ഷേപം നടത്താം.
നിക്ഷേപം എസ്.ഐ.പിയായി മാത്രം
മുകളില്‍ വ്യക്തമാക്കിയ ഫണ്ടുകളില്‍ എസ്.ഐപി.ആയി ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുക. അഞ്ചുവര്ഷത്തിനുതാഴെയുള്ള നിക്ഷേപ ലക്ഷ്യത്തിനായി ഈ ഫണ്ടുകള്‍ തിരഞ്ഞെടുക്കാതിരിക്കുക. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി മുന്നേറുക. കഴിയുമെങ്കില്‍ എസ്.ഐ.പി തുകയില്‍ ഓരോവര്‍ഷം കഴിയുമ്പോഴും പത്തുശതമാനംവര്ധനവരുത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..