Photo:Gettyimages
2019ലാണ് കാമ്പസ് റിക്രൂട്ടുമെന്റുവഴി സുനിത സുരേഷിന് മുംബൈയിലെ പ്രമുഖ ഇന്‍വസ്റ്റ്‌മെന്റ് ബാങ്കില്‍ ജോലി കിട്ടയത്. മികച്ച പ്രതിഫലമാണ് കമ്പനി വാഗ്ദാനംചെയ്തത്. കുടുംബവും പ്രാരാബ്ദങ്ങളൊന്നുമില്ലാത്ത 22കാരിയിരുന്ന അവര്‍ ദിവസം 18 മണിക്കൂറും കാര്യമായിതന്നെ അദ്ധ്വാനിച്ചു. കൂടുതല്‍നേരം ജോലി ചെയ്ത വകയില്‍ നല്ലൊര തുക വേറെയും ലഭിച്ചു.
പണം എത്ര കിട്ടിയാലും മതിയാകാത്ത മില്ലേനിയല്‍സിന്റെ കൂട്ടത്തില്‍ക്കൂടാനായിരുന്നു സുനിതയ്ക്കും താല്‍പര്യം. ഒഴിവുവേളകള്‍ അതിനായി തിരഞ്ഞെടുത്തു. അവധി ദിവസങ്ങളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി. വിലകൂടിയ സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ്പും ഇടക്കിടെ മാറ്റിവാങ്ങി. സുനിതയുടെ ഓഫീസില്‍തന്നെ അത്ര അടിച്ചുപൊൡയൊന്നുമില്ലാതെ ജീവിച്ചു പോന്നിരുന്ന വിനീത ഇവരെ വീക്ഷിച്ചുകൊണ്ടിരുന്നു. വിവാഹം കഴിഞ്ഞ അവര്‍ ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ്.
കമ്പനികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുക, ആവശ്യംവന്നാല്‍ ചെലുചുരുക്കല്‍ നടപടികള്‍ നിര്‍ദേശിക്കുക, മികച്ച രീതിയില്‍ നിക്ഷേപം ആസുത്രണംചെയ്യുക, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണംനീക്കിവെയ്ക്കുക തുടങ്ങി നിരവധികാര്യങ്ങളില്‍ ദിനംപ്രതി വ്യാപൃതയായിരുന്ന സുനിതയെപ്പോലുള്ള ചെറുപ്പക്കാര്‍ സ്വന്തം സമ്പത്ത് കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ടത് എങ്ങനെയാണ്?
വിനീത മുംബൈയിലും സുനിത കടുത്തുരുത്തിയിലുമാണ് ജനിച്ചുവളര്‍ന്നെന്ന വ്യത്യാസംമാത്രമെയുള്ളൂ. രണ്ടുപേരും ജോലിചെയ്യുന്നത് ഒരിടത്തുതന്നെ. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ വ്യത്യസ്ത മനോഭാവങ്ങളാണ് ഒരുതലമറയുടെ വ്യത്യാസംകൊണ്ട് ഇവിടെ പ്രകടമായത്.
യുഎസ്, കാനാഡ, യു.കെ എന്നിവയെ അപേക്ഷിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ ഏറെപിന്നിലാണെന്ന് നിരവധി സര്‍വെകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പലിശ നിരക്ക്, കൂട്ടുപലിശ, നിക്ഷേപ വൈവിധ്യവത്കരണം, പണപ്പെരുപ്പം എന്നിവയെക്കുറിച്ചൊന്നും പലര്‍ക്കും അറിയില്ല. വ്യക്തിഗത സമ്പാദ്യത്തിന്റെ അടിത്തറതന്നെ ഇവയായിരിക്കെ, ഈ നിരക്ഷരത അപകടകരമാണെന്ന് ഇവര്‍ അറിയുന്നില്ല. പിന്നെ എങ്ങനെ മികച്ചരീതിയില്‍ വ്യക്തിഗത സമ്പാദ്യം പ്രയോജനപ്പെടുത്താനാകും?
മുന്‍തലമുറയിലുള്ളവര്‍ വസ്തുവിലും സ്വര്‍ണത്തിലും നിക്ഷേപിക്കാനാണ് കൂടുതല്‍ താല്‍പര്യംപ്രകടിപ്പിച്ചിരുന്നത്. മറ്റുചിലരാകട്ടെ ഓഹരികളിലെ ഊഹക്കച്ചവടത്തിലും ദിനവ്യാപാരത്തിലും ആനന്ദംകണ്ടെത്തി. മില്ലേനിയല്‍സ് മനസിലാക്കേണ്ട ഒരുകാര്യമുണ്ട്. മുന്‍തലമുറകള്‍ക്ക് ആത്മവിശ്വാസത്തോടെ ഇടപെടാന്‍ അന്ന് മൂലധന വിപണികള്‍ പര്യാപ്തമായിരുന്നില്ല. ഇവയില്‍തന്നെ ചെറിയതുകയുടെ നിക്ഷേപ സാധ്യതകളുമില്ലായിരുന്നു. ഇന്നാകെട്ട, സാങ്കേതികവിദ്യ വ്യക്തിഗത സമ്പാദ്യമേഖലയെ പാടെമാറ്റിക്കളഞ്ഞു. ഇന്‍ഫോര്‍മേഷന്‍ ഓവര്‍ലോഡ്-ആണെന്ന പ്രശ്‌നംമാത്രമെയുള്ളൂ.
ചൈനയിലെ കേന്ദ്രബാങ്ക് 30 പ്രവിശ്യകളിലുള്ള നഗരങ്ങളിലെ 30,000ത്തിലധികം കുടുംബങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഇവരുടെ 60ശതമാനം ആസ്തിയും റിയല്‍ എസ്റ്റേറ്റിലാണെന്ന് കണ്ടെത്തി. 70ശതമാനത്തിലധികം വായ്പകളും വസ്തുപണയപ്പെടത്തിയുമുള്ളവയുമായിരുന്നു. ധനകാര്യ ആസ്തികളിലെ നിക്ഷേപമാകട്ടെ വളരെകുറവുമായിരുന്നു.
ഇന്ത്യയിലേയ്ക്കുവരാം. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം ആസ്തിയുടെ 77ശതമാനവും റിയല്‍ എസ്റ്ററ്റിലാണ്. സ്വര്‍ണത്തിലാണെങ്കില്‍ 11ശതമാനവും. ബാങ്ക്, മ്യൂച്വല്‍ ഫണ്ട്, ഓഹരി എന്നിവയിലാകട്ടെ ആകെയുള്ള നിക്ഷേപം അഞ്ചുശതമാനംമാത്രവുമാണ്. ഗോള്‍ഡ്മാന്‍ സാച്‌സിന്റെ കണക്കുപ്രകാരം യുഎസില്‍ 17ശതമാനമണ് ബാങ്ക്, മ്യൂച്വല്‍ ഫണ്ട് പോലുള്ള ധനകാര്യ ആസ്തികളിലെ നിക്ഷേപം.
വിനീതയിലേയ്ക്കുവരാം
ശമ്പളം ലഭിക്കുമ്പോള്‍ അത് നാലുകുട്ടകളിലായി വിഭജിച്ച് നീക്കിവെക്കുകയെന്നത് വിനീതയുടെ ശീലമാണ്. ആദായനികുതി, സമ്പാദ്യം, ജീവകാരുണ്യപ്രവര്‍ത്തനം, നിത്യജീവിതത്തിലെ ചെലവുകള്‍ എന്നിങ്ങനെയായിരുന്നു തരംതിരിക്കല്‍. അതേസമയം, സുനിത ചിന്തിച്ചത് വേറെ ലെവലിലായിരുന്നു. ഫാഷനും ലൈഫ്‌സ്റ്റൈലിനും അവര്‍ ഏറെ സമയവും പണവും ചെലവഴിച്ചു. വിലകൂടിയ വസ്ത്രങ്ങളും സ്മാര്‍ട്ട് ഗാഡ്ജറ്റുകളും സ്വന്തമാക്കാന്‍ ശമ്പളത്തിലേറെയും ചെലവഴിച്ചു.
നിക്ഷേപ കാഴ്ചപ്പാടുകള്‍ മാറുമ്പോള്‍
പഴയതലമുറയുടെ സ്വപ്‌നമായിരുന്നു വസ്തുവിലും സ്വര്‍ണത്തിലും നിക്ഷേപിക്കുകയെന്നത്. അഭിരുചിയും പ്രായോഗികതയും ഈ രണ്ട് ആസ്തികളിലെ നിക്ഷേപത്തെയും ഇപ്പോള്‍ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. കുമിളപോലെ ഉയര്‍ന്നവില വസ്തുവിനെ ബാധിച്ചപ്പോള്‍ ആപേക്ഷികമൂല്യം സ്വര്‍ണത്തെയും അനാകര്‍ഷകമാക്കി. വസ്തുവില്‍ നിക്ഷേപിച്ചാല്‍ ആവശ്യത്തിന് പണമാക്കിമാറ്റാന്‍ എളുപ്പമെല്ലെന്ന സ്ഥിതിയുണ്ടായി. പഴയ ആഭരണങ്ങള്‍ ധരിച്ച് ഓഫീസിലേയ്ക്ക് പോകാന്‍ ആരെങ്കിലും താല്‍പര്യപ്പെടുമോ? അവര്‍ കാലത്തിനിസുരിച്ച് മാറുന്ന പുതിയ ഫാഷനിലുള്ള സ്വര്‍ണേതര ആഭരണങ്ങളുടെ പുറെകപ്പോയി.
സാമ്പത്തിക സാക്ഷരതയിലേക്കുവരാം
പ്രായോഗിക ജ്ഞാനമുള്ളവര്‍ സമൂഹത്തില്‍ ഏറെയുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയുടെ കാര്യത്തില്‍ ഭൂരിഭാഗവുംപിന്നിലാണ്. യുഗോവ്-മിന്റ് അടുത്തയിടെ നടത്തിയ സര്‍വെ പ്രകാരം, പണം കൈവശം സൂക്ഷിക്കാനാണ് മില്ലേനിയല്‍സിന് കൂടുതല്‍ താല്‍പര്യം. ദീര്‍ഘകാല ലക്ഷ്യത്തിനുള്ള നിക്ഷേപ പദ്ധതികളില്‍ പണംമുടക്കുന്നതിനെക്കുറിച്ചും അതിന്റെ നേട്ടത്തെക്കുറിച്ചും അവര്‍ ആലോചിക്കുന്നില്ല. പക്ഷേ, ഈ പുതുതലമുറ ജനക്കൂട്ടം ക്രിപ്‌റ്റോ കറന്‍സികളിലും ബദല്‍ നിക്ഷേപമാര്‍ഗങ്ങളിലും ഈയാംപാറ്റകളെപ്പോലെ പറന്നടിയുകയുംചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..