Photo:Gettyimages
വിദേശ സ്ഥാപനത്തിന്റെ ഇന്ത്യന്‍ വിഭാഗത്തിലെ എച്ച്.ആര്‍ മാനേജരായ ജയദീപിന് 75 ലക്ഷം രൂപയാണ് വാര്‍ഷിക ശമ്പളം. ഉയര്‍ന്ന നികുതി സ്ലാബിലായതിനാല്‍ ഓരോ വര്‍ഷവം വന്‍തുകയാണ് നികുതിയിനത്തില്‍ അദ്ദേഹം അടച്ചുകൊണ്ടിരുന്നത്. പലിശ വരുമാനത്തിന് ഉയര്‍ന്ന തോതില്‍ നികുതി നല്‍കേണ്ടതിനാല്‍ അദ്ദേഹം ബാങ്കില്‍ എഫ്.ഡിയിടാറില്ല. പകരം ഡെറ്റ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. വര്‍ഷംതോറും ടി.ഡി.എസ് ഈടാക്കില്ലെന്നുമാത്രമല്ല, പണം തിരികെയെടുക്കുമ്പോള്‍ വിലക്കയറ്റം കിഴിച്ചുള്ള നേട്ടത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയായിരുന്നു.
ഉദാഹരണത്തിലൂടെ വിശദമാക്കാം. ജയദീപ് 10 ലക്ഷം രൂപ എട്ടു ശതമാനം പലിശ നിരക്കില്‍ 4 വര്‍ഷക്കാലയളവില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്ന് കരുതുക. കാലവധിയെത്തുമ്പോള്‍ പലിശയയായി 3,60,488 രൂപയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,12,472 രൂപ നികുതി കിഴിച്ച് 2,48,016 രൂപയാണ് കിട്ടുക. അതായത് നേട്ടം 5.70 ശതമാനംമാത്രം. വിലക്കയറ്റത്തിന് ആനുപാതികമായുള്ള ആദായം ബാങ്ക് നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്നില്ല. ഇതേ തുക നാലു വര്‍ഷം മുമ്പ് ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ചുവെന്ന് കരുതുക. തിരിച്ചെടുക്കുമ്പോള്‍ എട്ട് ശതമാനം പ്രകാരം 3,60,488 രൂപയാണ് ലഭിക്കേണ്ടത്. ഡെറ്റ് ഫണ്ടിന് ബാധകമായ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യ പ്രകാരം നികുതി വിധേയ ആദായം 1,78,346 രൂപയായി കുറയും. ഈ തുകയുടെ 20ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. അതായത് 35,760 രൂപ. നികുതിക്കുശേഷമുള്ള ആദായമാകട്ടെ 7.25ശതമാനവും. ബാങ്ക് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.55ശതമാനം കൂടുതല്‍ നേട്ടം.
ബാങ്കുകള്‍ക്ക് നേട്ടം
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ നികുതി ആനുകൂല്യം പിന്‍വലിച്ചതോടെ ബാങ്കുകള്‍ക്ക് ചാകരയായി. ബാങ്ക് നിക്ഷേപത്തിന് സമാനമായ നികുതി ബാധകമായതോടെ ഡെറ്റ് ഫണ്ടുകളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം ബാങ്കുകളിലേയ്‌ക്കൊഴുകും. ഏപ്രില്‍ ഒന്നു മുതലുള്ള നിക്ഷേപത്തിനാണ് പുതിയ വ്യവസ്ഥ ബാധകമാകുക.
കൈകാര്യം ചെയ്യുന്ന ആസ്തി
രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 40 ലക്ഷം കോടി രൂപയാണ്. പൂര്‍ണമായും കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് പദ്ധതികളിലെ നിക്ഷേപ വിഹിതം 13 ലക്ഷം കോടി രൂപയുമാണ്. ഇതില്‍ ലിക്വിഡ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്, അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ട് എന്നിവയില്‍ ആറ് ലക്ഷം കോടി രൂപയും ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട്, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളില്‍ മൂന്നു ലക്ഷം കോടി രൂപയും ലോങ് ഡ്യൂറേഷന്‍ ഫണ്ട് എന്നിവയില്‍ നാല് ലക്ഷം കോടി രൂപയുമാണ് നിക്ഷേപമുള്ളത്.
വന്‍കിട നിക്ഷേപകര്‍
ഡെറ്റ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപകരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വരുമാനക്കാരാണ്. 30 ശതമാനം നികുതി സ്ലാബിലുള്ളവര്‍ക്ക് ബാങ്ക് നിക്ഷേപത്തേക്കാള്‍ ആകര്‍ഷകമായിരുന്നു ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം. സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കോര്‍പറേറ്റ് ബോണ്ടുകളിലും നേരിട്ട് നിക്ഷേപം നടത്തുന്നതിന് പകരം ഡെറ്റ് ഫണ്ടുകള്‍ വഴിയായിരുന്നു ഇത്തരക്കാര്‍ നിക്ഷേപം നടത്തിയിരുന്നത്.
ഏതൊക്കെ ഫണ്ടുകള്‍ ഉള്‍പ്പെടും
ധനകാര്യ ബില്‍ ഭേദഗതി അനുസരിച്ച് 35ശതമാനംവരെ ഇക്വിറ്റി അലോക്കേഷനുള്ള ഡെറ്റ് ഫണ്ടുകള്‍ക്കാണ് നികുതി വ്യവസ്ഥയില്‍ മാറ്റമുണ്ടാകുക. അതില്‍ കൂടുതല്‍ തുക ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആ ഫണ്ടിന് ഈ വ്യവസ്ഥ ബാധകമാവില്ല. ഗോള്‍ഡ് ഫണ്ട്, ഇന്ത്യയ്ക്കുപുറത്തുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇന്റര്‍നാഷണല്‍ ഫണ്ട് എന്നിവയ്ക്കും പുതിയ വ്യവസ്ഥയാണ് പരിഗണിക്കുക. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള ആനുകൂല്യം ഈ ഫണ്ടുകള്‍ക്ക് ലഭിക്കില്ല.
ലിക്വിഡ് ഫണ്ടുകളെ ബാധിക്കില്ല
ബാങ്ക് നിക്ഷേപത്തിന് ബദലായി ഹ്രസ്വകാലയളവില്‍ പണം സൂക്ഷിക്കാന്‍ പരിഗണിക്കുന്ന ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപത്തെ പുതിയ ഭേദഗതി കാര്യമായി ബാധിക്കില്ല. 6-12 മാസക്കാലയളവില്‍ ആവശ്യമായ പണമാണ് സാധാരണയായി ലിക്വിഡ് ഫണ്ടുകളില്‍ ഇടാറുള്ളത്. ഉയര്‍ന്ന ആദായം ലഭിക്കുന്നതിനാല്‍ സാധാരണ നിക്ഷേപകര്‍ക്കൊപ്പം വന്‍കിട കമ്പനികളും ലിക്വിഡ് ഫണ്ടുകളിലാണ് താല്‍ക്കാലികമായി ആവശ്യത്തിനുള്ള പണം സൂക്ഷിക്കാറുള്ളത്.
ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം
ഡെറ്റ് ഫണ്ടുകളില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം നിക്ഷേപം നലനിര്‍ത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ടത്തിന് പണപ്പെരുപ്പം കിഴിച്ചുള്ള നികുതിയാണ് ബാധകം. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ വര്‍ഷംതോറും പുറത്തിറക്കുന്ന കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്(സി.ഐ.ഐ) പ്രകാരമാണ് നികുതി വിധേയ വരുമാനം കണക്കാക്കുക. ഇങ്ങനെ കണക്കാക്കിയ തുകയ്ക്ക് 20ശതമാനമാണ് നികുതി അടയ്‌ക്കേണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തെ സൂചിക 331 ആണ്. മൂന്‍വര്‍ഷത്തെ സിഐഐ 317 ആയിരുന്നു. ദീര്‍ഘകാല മൂലധന നേട്ടവും നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലാകാലങ്ങളിലെ പണപ്പെരുപ്പ നിരക്കുകള്‍ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകള്‍ പരിഷ്‌കരിക്കുന്നത്.
വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയ്ക്കാണ് ഈ സൂചിക ബാധകമാകുക. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം കൈവശംവെച്ചശേഷം പണം തിരികെയെടുക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് ഇതുപ്രകാരം നികുതി കണക്കാക്കുന്നത്.
CII numbers since 2001-02 | ||||
സാമ്പത്തിക വര്‍ഷം | സിഐഐ നമ്പര്‍ | |||
2022-23 | 331 | |||
2021-22 | 317 | |||
2020-21 | 301 | |||
2019-20 | 289 | |||
2018-19 | 280 | |||
2017-18 | 272 | |||
2016-17 | 264 | |||
2015-16 | 254 | |||
2014-15 | 240 | |||
2013-14 | 220 | |||
2012-13 | 200 | |||
2011-12 | 184 | |||
2010-11 | 167 | |||
2009-10 | 148 | |||
2007-08 | 129 | |||
2006-07 | 122 | |||
2005-06 | 117 | |||
2004-05 | 113 | |||
2003-04 | 109 | |||
2002-03 | 105 | |||
2001-02 | 100 |
Content Highlights: FD gains, debt funds lose popularity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..