QUESTIONകേരളത്തിലുടനീളം പിഎന്‍ബി ഹൗസിംഗിന്റെ ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ ധാരാളമായി കാണുന്നുണ്ട്. കേരളത്തില്‍ വിപുലീകരണപദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ?
   

ഉവ്വ്, രാജ്യത്തുടനീളം മള്‍ട്ടിമീഡിയ ഫോര്‍മാറ്റില്‍ അടുത്തകാലത്ത് ഞങ്ങള്‍ ബ്രാന്‍ഡ് ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. വിപുലീകരണത്തിനായി ഞങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ള മാര്‍ക്കറ്റുകളിലൊന്നാണ് കേരളം. എന്‍ആര്‍ഐസ് ധാരാളമുള്ള ഈ സംസ്ഥാനം പല സംരംഭകര്‍ക്കും ഒരു ഇന്‍ക്യുബേറ്റര്‍ കൂടിയാണ്. ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ വിടവ് വളരെ കുറവാണ് എന്നത് കേരളത്തെ സംബന്ധിച്ചുള്ള മറ്റൊരു ആകര്‍ഷണമാണ്. അതിനാല്‍ നഗരവും ഗ്രാമവും തമ്മില്‍ അത്ര പ്രകടമായ വ്യത്യാസമില്ല. കേരളത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പാര്‍പ്പിടങ്ങള്‍ക്കുള്ള ആവശ്യകത മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ അത് വലിയൊരു അവസരമാണ്. ഈ സാധ്യത മുന്‍ നിര്‍ത്തി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് യോജിച്ച വിധത്തില്‍ ഞങ്ങളുടെ പ്രയത്‌നങ്ങളും ഊര്‍ജിതമാക്കുകയാണ്.
   
കേരളത്തില്‍ ഇപ്പോള്‍ ഒരു റീജിയണല്‍ ഓഫീസും ആറ് ഓഫീസുകളുമാണ് ഞങ്ങള്‍ക്കുള്ളത്. പിഎന്‍ബി ഹൗസിംഗിന്റെ വളര്‍ച്ചയ്ക്കായി ബിസിനസ് വിപുലീകരിക്കുക എന്നത് ഒരു പ്രധാന ഘടകമാണ്. ഞങ്ങളുടെ ടാര്‍ഗറ്റ് കസ്റ്റമര്‍ ബെയ്‌സ് എവിടെയാണോ അതിനോട് അടുത്തായിരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. ദക്ഷിണേന്ത്യയില്‍ 34 സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 24 പുതിയ ശാഖകള്‍ തുടങ്ങാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായിരിക്കും. 

QUESTIONപിഎന്‍ബി ഹൗസിംഗ് ഉപഭോക്താക്കള്‍ക്ക് നല്കുന്ന വിവിധ സ്‌കീമുകളെക്കുറിച്ചും പ്രോഡക്ടുകളെക്കുറിച്ചും പറയാമോ? കമ്പനിയെ വേറിട്ടു നിര്‍ത്തുന്നത് എന്താണ്?
    ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഹോം ലോണ് സൊല്യൂഷന്‍സ് ഞങ്ങള്‍ നല്കുന്നു. എക്കാലത്തും പിഎന്‍ബി ഹൗസിംഗ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പകരംവയ്ക്കാനാകാത്ത സേവനങ്ങള്‍ നല്കുന്നതിനായി പരിശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തി, അതനുസരിച്ച് ഇക്കാലത്ത് വീട് വാങ്ങുന്ന ഒരാള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള പ്രോഡക്ടുകളാണ് ഞങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
   
പിഎന്‍ബി ഹൗസിംഗ് ഫിക്‌സ്ഡ്, ഫ്‌ളോട്ടിംഗ് പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഹോം ലോണ് നല്കുന്നുണ്ട്. ഫിക്‌സഡ് നിരക്കില്‍, ഉപഭോക്താക്കള്‍ക്ക് 3, 5, 10 വര്‍ഷങ്ങളിലേക്കായി നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പലിശയില്‍ ലോണെടുക്കാനും പലിശ നിരക്കില്‍ ഉണ്ടാകാനിടയുള്ള വ്യതിയാനങ്ങളെ ഒഴിവാക്കാനും അവസരം നല്കുന്നു. എല്ലാ മാസവും ചെലവാക്കേണ്ട ഇഎംഐയാണ് ഉപഭോക്താക്കളുടെ മറ്റൊരു ആശങ്ക. അതിനാല്‍ ലോണ്‍ കാലാവധി 30 വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചുകൊണ്ട്, കാലയളവ് കൂടുന്തോറും ഇഎംഐ കുറയുന്ന വിധത്തില്‍ ക്രമീകരിച്ചുകൊണ്ട് പിഎന്‍ബി ഹൗസിംഗ് ഉപഭോക്താക്കളുടെ സഹായത്തിന് എത്തുന്നു. 
     
ബ്രാഞ്ച്, വെബ്‌സൈറ്റ്, ഇമെയില്‍, ടോള്‍ ഫ്രീ നമ്പേഴ്‌സ് എന്നീ മള്‍ട്ടിപ്പിള്‍ ടച്ച് പോയിന്റുകളോടൊപ്പം അര്‍പ്പണബോധമുള്ള കസ്റ്റമര്‍ സര്‍വീസും ഡോര്‍സ്റ്റെപ് സര്‍വീസും പിഎന്‍ബി നല്കുന്നു. മൊബൈല്‍ വഴി കസ്റ്റമര്‍ പോര്‍ട്ടലിലേക്ക് ആക്‌സസുള്ളതിനാല്‍ ലോണ്‍ നല്‍കുന്നതിന്റെ മുമ്പും പിമ്പുമുള്ള എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കള്‍ക്ക് കമ്പനിയുമായി സുഗമമായി ബന്ധപ്പെടാനാകുന്നു.
   
ഹോം ലോണിന്റെ പ്രയോജനങ്ങള്‍ ലഭ്യമാക്കുന്നതിനൊടൊപ്പം, ലോണെടുക്കുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഗമമായതും തടസങ്ങളില്ലാത്തതുമായ സേവനം നല്കുവാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു.   

QUESTIONഅഫോര്‍ഡബിള്‍ ഹൗസിംഗിന്റെ കാര്യത്തില്‍ ഗവണ്മെന്റ് ആവേശപൂര്‍വ്വമായ സമീപനമാണ് കൈക്കൊള്ളുന്നത്. ഈ ഇനീഷ്യേറ്റീവിനെ പിഎന്‍ബി ഹൗസിംഗ് പിന്തുണയ്ക്കുന്നത് എങ്ങനെയാണ്?
    ദീര്‍ഘകാല വീക്ഷണത്തോടു കൂടി ചിന്തിക്കുമ്പോള്‍, 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിന്റെയും പ്രധാന്മന്ത്രി ആവാസ് യോജനയുടെയും ഭാഗമായി ഗവണ്മെന്റ് നേതൃത്വം നല്കിയ പ്രവര്‍ത്തനങ്ങളും അതോടൊപ്പം റിയല് എസ്റ്റേറ്റ് റഗുലേറ്ററി ബില്ലും ജിഎസ്ടിയും ഈ രംഗത്ത് ഗണ്യമായ പോസിറ്റിവിറ്റി നല്കിയിട്ടുണ്ട് എന്നാണ് പാര്‍പ്പിട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്.
   
ഇത്തരം ഇനീഷ്യേറ്റിവുകളെ ഞങ്ങളും തീര്‍ച്ചയായും അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ, താഴ്ന്ന വരുമാനക്കാരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടുകൊണ്ട് 2016ല്‍ 'ഉന്നതി' ലോണ്‌സ് എന്നൊരു പ്രോഡക്ട് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. പ്രധാന്മന്ത്രി ആവാസ് യോജനയുടെ കീഴില്‍ ഉപഭോക്താക്കളുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ക്ലെയിം ഉന്നയിക്കുകയും വ്യവസ്ഥകള്‍ക്ക് അനുസൃതമായി പണം അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
   
ഗവണ്മെന്റിന്റെ ഇത്തരം ഇനീഷ്യേറ്റീവുകള്‍ ഈ മേഖലയില്‍ ഉപഭോക്താക്കള്‍ക്കുള്ള താല്പര്യം തിരികെക്കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. റിയല്‍ എസ്റ്റേറ്റിലെ വില്പ്പനയുടെ തോതും ഹോം ലോണ്‍സും പെട്ടെന്നു തന്നെ പുരോഗതി കൈവരിക്കും. വീട് വാങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. കാരണം വിലയ്‌ക്കൊരു സ്ഥിരതയുണ്ട്, ഹോം ലോണുകളുടെ പലിശയാണെങ്കില്‍ 9 ശതമാനത്തിലും താഴെയാണ്. ഈ സാഹചര്യത്തില്‍ ആളുകള്‍ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

QUESTIONവിപണിയില്‍ 8.30% മുതലുള്ള പലിശ നിരക്കുകള്‍ നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ പിഎന്‍ബി ഹൗസിംഗിന്റെ പലിശ നിരക്ക് ഉയര്‍ന്നതാണ്. എന്താണതിനു കാരണം?
    ശരിയാണ്. 8.30% എന്ന കുറഞ്ഞ പലിശ നിരക്കിലും ഹോം ലോണ്‍ നല്കപ്പെടുന്നുണ്ട്. എന്നാല്‍, പിഎന്‍ബി ഹൗസിംഗിന്റെ പലിശ നിരക്കുകള്‍ തുടങ്ങുന്നത് 8.35 ശതമാനത്തിലാണ്. ആരുടെ പക്കല്‍  നിന്ന് ലോണ്‍ എടുക്കണം എന്നു തീരുമാനിക്കുന്നതില്‍ പലിശ നിരക്ക് പ്രധാന ഘടകമാണെങ്കിലും ആ ഒറ്റക്കാരണം മാത്രം മുന്നിര്‍ത്തി തീരുമാനം എടുക്കരുതെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു. ഹോം ലോണ്‍  എന്നത് ഒരു ദീര്‍ഘകാല ബാധ്യതയാണ്. 25 30 വര്‍ഷം വരെ നീണ്ടുപോകാവുന്ന ഈ ലോണ്‍ ആയിരിക്കും മിക്കവാറും ഒരു ഇന്ത്യന്‍ ഉപഭോക്താവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബാധ്യത. അത്രയും ദൈര്‍ഘ്യമേറിയ കാലയളവില്‍, ലോണിന്റെ മുഴുവന്‍ കാലഘട്ടത്തിലും ഏറ്റവും സൗകര്യപ്രദവും സുതാര്യവുമായ സേവനം നല്കുന്ന ഒരു ഫിനാന്‍ഷ്യല്‍ പാര്‍ട്ണറെയാണ് ഒരാള്‍ക്കാവശ്യം.

പലിശ നിരക്കുകളില്‍ ആകര്‍ഷകങ്ങളായ ഓപ്ഷനുകള്‍ നല്കുന്നതോടൊപ്പം ഫിക്‌സ്‌ഡോ ഫ്‌ളോട്ടിംഗോ ആയ പലിശ നിരക്കുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും പിഎന്‍ബി നല്കുന്നു. ഞങ്ങളുടെ ഫിക്‌സഡ് റെയ്റ്റുകള്‍ 3, 5, 10 വര്‍ഷത്തേക്ക് ലഭ്യമാണ്. അത് ഉപഭോക്താക്കളെ അവരുടെ ബജറ്റ് പ്ലാന്‍ ചെയ്യാനും ഒപ്പം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തങ്ങളെ ബാധിക്കാത്ത വിധത്തില്‍  സുരക്ഷിതരായിരിക്കാനും സഹായിക്കുന്നു. ഇതിനു വിപരീതമായി, ഫ്‌ളോട്ടിംഗ് നിരക്കുകള്‍ ലോണിന്റെ കാലാവധിക്കുള്ളില്‍ പല തവണ മാറ്റത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. ഇതിനു പുറമേ ഞങ്ങളുടെ പ്രത്യേകതകളായ ഡോര്‍ സ്റ്റെപ് സര്‍വീസ്, അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ റിലേഷന്‍ഷിപ് സെന്റര്‍, മൊബൈല്‍ പോര്‍ട്ടലിലൂടെ ഏതു സമയത്തും എവിടെനിന്നും ലോണ്‍  അക്കൗണ്ട് ഉപയോഗിക്കാനാകുന്ന സംവിധാനം എന്നിവയെല്ലാം ഉപഭോക്താവിന് ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്.
   
അവസാനമായി ഓര്‍ക്കുക, ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയിട്ടുള്ള, തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗങ്ങള്‍ നല്‍കാന്‍ കഴിയുന്ന, ബ്രാന്‍ഡ് മൂല്യമുള്ള ഒരു സ്ഥാപനത്തെയാണ് ഒരാള്‍ ഹോം ലോണിനായി തെരഞ്ഞെടുക്കേണ്ടത്.