ഞ്ച് പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ ഒരു വനിതാമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ്, രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തുടങ്ങിയ നിരവധി പ്രത്യേകള്‍ അവകാശപ്പെട്ടുള്ളതായിരുന്നു കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. പതിവ് പോലെ അതൃപ്തി പ്രകടിപ്പിക്കലും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നെങ്കിലും ഈ ബജറ്റ് അതിസമ്പന്നര്‍ക്ക് അധിക നികുതി ചുമത്തുന്ന ബജറ്റാണെന്നാണ്‌ ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

അതിസമ്പന്നര്‍ക്കൊപ്പമല്ല

കോര്‍പ്പറേറ്റുകളുടെ അല്ലെങ്കില്‍ അതിസമ്പന്നരുടെ ബജറ്റ് എന്ന കുറ്റപ്പെടുത്തല്‍ 2019 കേന്ദ്ര ബജറ്റിനുണ്ടാവാനിടയില്ല. കാരണം, പ്രതിവര്‍ഷം രണ്ട് കോടി മുതല്‍ അഞ്ച് കോടി രൂപ വരെ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് 15 ശതമാനം മുതല്‍ 25 ശതമാനം വരെ സര്‍ചാര്‍ജ് ചുമത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 37 ശതമാനമാണ് സര്‍ചാര്‍ജ് ചുമത്തിയിട്ടുള്ളത്. 

അതായത്. രണ്ട് മുതല്‍ അഞ്ച് കോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യത ഏകദേശം 39 ശതമാനത്തോളമാകും. 30 ശതമാനം നികുതിയും അതിന്മേലുള്ള സര്‍ചാര്‍ജും സെസും ചേര്‍ത്താണ് നികുതി 39 ശതമാനത്തില്‍ എത്തുക. അഞ്ച് കോടിക്ക് മുകളില്‍ വരുമാനമുള്ളവരുടെ നികുതി 42.7 ശതമാനമാകും. 30 ശതമാനം നികുതിയും നികുതിതുകയുടെ 37 ശതമാനം സര്‍ച്ചാര്‍ജും സെസും ചേര്‍ത്ത കണക്കാണിത്. 

ഒരു വര്‍ഷം മൂന്ന് കോടി രൂപ (മാസം 25 ലക്ഷം രൂപ) വരുമാനമുള്ളയാളില്‍നിന്ന് 76,375 രൂപ പ്രതിമാസം നികുതിയിനത്തില്‍ ഈടാക്കും. വാര്‍ഷിക വരുമാനം ആറ് കോടി (മാസം 50 ലക്ഷം രൂപ) രൂപയുള്ളയാള്‍ മാസം 3.4 ലക്ഷം രൂപയാണ് നികുതിയായി നല്‍കേണ്ടത്. 

2016-17-ല്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ച 4.66 കോടി ജനങ്ങളില്‍ ഒരു കോടിക്കും അഞ്ച് കോടിക്കും ഇടയില്‍ വരുമാനമുള്ള 74,983 പേരാണുള്ളത്. ഇതില്‍ തന്നെ ഭൂരിഭാഗം പേരും രണ്ട് കോടിയില്‍ താഴെ വരുമാനമുള്ളവരാണ്. 6361 പേര്‍ക്ക് മാത്രമാണ് അഞ്ച് കോടിയില്‍ അധികം വാര്‍ഷിക വരുമാനമുള്ളത്. ഇവര്‍ക്ക് മാത്രമാണ് 37 ശതമാനം എന്ന പുതിയ സര്‍ച്ചാര്‍ജ് ബാധകമാകുന്നുള്ളൂ.

Content Highlights: Union Budget-2019, Surcharge For Super Rich Tax Payers