ഭിമുഖത്തിനു പോകാന്‍ 500 രൂപ യാത്രക്കൂലി നല്‍കി സഹായിച്ച അധ്യാപകന് 30 ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ നല്‍കി ബാങ്ക് സി.ഇ.ഒ.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് സി.ഇ.ഒ വി.വൈദ്യനാഥനാണ് കണക്ക് ടീച്ചറായിരുന്ന ഗുര്‍ദിയാല്‍ സരൂപ് സൈനിയ്ക്ക് ബാങ്കിന്റെ ഇത്രയും മൂല്യമുള്ള ഓഹരികള്‍ സമ്മാനിച്ചത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ സഹായം നല്‍കിയ അധ്യാപകനെ ഉയര്‍ന്ന സ്ഥാനത്തെത്തിയിട്ടും അദ്ദേഹം മറന്നില്ല. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ അനുഭവക്കുറിപ്പ് ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ പ്രവേശനം ലഭിച്ച അദ്ദേഹത്തിന് അഭിമുഖത്തിനും കൗണ്‍സലിങിനും ഹാജരാകേണ്ടതുണ്ടായിരുന്നു. പണമില്ലാതിരുന്ന സാഹചര്യത്തിലാണ് അധ്യാപകന്‍ 500 രൂപ വൈദ്യനാഥന് നല്‍കിയത്. ബിറ്റ്‌സില്‍ പഠിച്ച അദ്ദേഹം തൊഴില്‍മേഖലിയില്‍ മികച്ച നിലയിലെത്തുകയും ചെയ്തു. 

ജോലി ലഭിച്ചതിനുപിന്നാലെ ഗുരുനാഥനെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് സഹപാഠിയുടെ സഹായത്തോടെ ആഗ്രയില്‍നിന്ന് കണ്ടെത്തിയത്‌. 

തന്റെ കൈവശമുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളില്‍നിന്ന് ഒരു ലക്ഷം ഓഹരികളാണ് വൈദ്യനാഥന്‍ ഗുരുനാഥന് സമ്മാനമായി നല്‍കിയത്. ഈ മാസം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചശേഷമായിരുന്നു കൈമാറ്റം.

The MD & CEO of IDFC First bank is V.Vaidyanathan. I have met Vaidya a few times when he was at ICICI and found him to...

Posted by Peri Maheshwer on Tuesday, 6 October 2020

Bank CEO gifts shares worth Rs 30 lakh to teacher who lent him Rs 500 to travel for interview