മൊത്തവില സൂചികയും റെക്കോഡ് ഉയരത്തില്‍: ഏപ്രിലില്‍ 15.1ശതമാനമായി


Money Desk

13-ാമത്തെ മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്.

Photo:AP

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരമായ 15.1ശതമാനത്തിലെത്തി. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് സൂചികയുടെ കുതിപ്പിന് പിന്നില്‍. മാര്‍ച്ചില്‍ 14.55ശതമാനമായിരുന്നു സൂചിക.

13-ാമത്തെ മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു.

ഇതോടെ ജൂണിലും നിരക്കുവര്‍ധനയ്ക്ക് സാധ്യതയേറി. 40 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മെയ് നാലിന് ചേര്‍ന്ന ആര്‍ബിഐയുടെ അസാധാരണ യോഗത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയര്‍ത്തിയിരുന്നു.

Also Read
in depth

നഷ്ടം ലിസ്റ്റിങ്ങിൽ മാത്രം: കുതിപ്പിനൊരുങ്ങി ...

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ: ഡോളറിനെതിരെ ...

കരുതല്‍ധനാനുപാതം അരശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50ശതമാനവുമായി.റഷ്യ-യുക്രൈന്‍ സംഘര്‍ഷമാണ് പണപ്പെരുപ്പ നിരക്കിലെ കുതിപ്പിന്റെ പ്രധാനകാരണം.

Content Highlights: WPI inflation rises further to 15.08%

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented