Photo:AP
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മെയില്‍ കുറഞ്ഞെങ്കിലും മൊത്ത വില അടിസ്ഥാനമാക്കുയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന തുടരുന്നു.
ഏപ്രിലിലെ 15.08ശതമാനത്തില്‍നിന്ന് മെയില്‍ 15.88ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ 13.11 ശതമാനവുമായിരുന്നു. തുടര്‍ച്ചയായി 14-ാം മാസവും ഇരട്ടയക്കത്തില്‍ തുടരുകയാണ് മൊത്തവില പണപ്പെരുപ്പം.
പച്ചക്കറി, പഴം, പാല്, നിര്‍മാണ ഉത്പന്നങ്ങള്‍, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില വര്‍ധനവാണ് മൊത്തവില സൂചിക ഉയരാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
പച്ചക്കറികളുടെ വിലയില്‍മാത്രം 56.36ശതമാനമാണ് വര്‍ധന. ഗോതമ്പിന്റെ വില 10.55ശതമാനവും ഉയര്‍ന്നു. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റമാകട്ടെ 7.78ശതമാനവുമാണ്.
മൊത്തവില സൂചികയിലെ വര്‍ധന റീട്ടെയില്‍ സൂചികയെ സമ്മര്‍ദത്തിലാക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. വ്യാവസായിക അസംസ്കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, ഗതാഗത ചെലവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ പണപ്പെരുപ്പത്തെ ബാധിക്കുന്നതായി ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..