മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ഏപ്രിലിലെ 10.49ശതമാനത്തിൽനിന്ന് മെയിൽ 12.49 ശതമാനമായാണ് ഉയർന്നത്. 

തുടർച്ചയായി അഞ്ചാമത്തെ മാസമാണ് മൊത്തവില പണപ്പെരുപ്പം കുതിക്കുന്നത്. നിർമാണ വസ്തുക്കൾ, അസംസ്‌കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ. 2020 മെയിൽ (-)3.37ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. 

അസംസ്‌കൃത എണ്ണവിലയോടൊപ്പം മറ്റ് കമ്മോഡിറ്റികളുടെ വിലയും ആഗോളതലത്തിൽ ഉയർന്നു. വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സവും മെയ്മാസത്തിൽ വിലക്കയറ്റത്തിന് ആക്കംകൂട്ടിയതായാണ് വിലയിരുത്തൽ. 

ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തിൽ കുറവാണ് രേഖപ്പെടുത്തയത്. ഉള്ളവിലയിൽ വർധനവുണ്ടായെങ്കിലും മെയിൽ ഇത് 4.31ശതമാനത്തിൽ നിന്നു.