മൊത്ത വില പണപ്പെരുപ്പത്തില്‍ നേരിയ ഇടിവ്: ജനുവരിയില്‍ 4.73ശതമാനമായി


ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 2.95ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

Photo:AP

പഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനു പിന്നാലെ പുറത്തുവന്ന മൊത്ത വില പണപ്പെരുപ്പത്തില്‍ ഇടിവ്.

ഡിസംബറിലെ 4.95 ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 4.73ശതമാനമായാണ് താഴ്ന്നത്. ധാതു എണ്ണകള്‍, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, അസംസ്‌കൃത പെട്രോളിയം, പ്രകൃതി വാതകം എന്നിവയിലെ വിലക്കുറവാണ് പണപ്പെരുപ്പത്തില്‍ പ്രതിഫലിച്ചത്.

അതേസമയം, ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65ശതമാനത്തില്‍നിന്ന് ജനുവരിയില്‍ 2.95ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. ധാന്യങ്ങളുടെ വില 14 ശതമാനത്തില്‍നിന്ന് 15.46ശതമാനമായും പാലിന്റെ വില 6.99ശതമാനത്തില്‍നിന്ന് 8.96ശതമാനമായും കൂടി.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മൂന്നു മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ഒരു വര്‍ഷത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയ ഡിസംബറിലെ 5.72ശതമാനത്തില്‍നിന്ന് മൂന്നു മാസത്തെ ഉയര്‍ന്ന നിരക്കായ 6.52ശതമാനത്തിലേയ്ക്കാണ് ഉയര്‍ന്നത്.

Also Read

റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ വൻവർധന: രൂപയിലുള്ള ...

Content Highlights: WPI inflation eases to 4.73 percent in January, lowest in 24 months

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented