1930കളിലെ ഗ്രേറ്റ്‌ ഡിപ്രഷന്‍ ആവര്‍ത്തിക്കുമോ?


ഡോ. വി കെ വിജയകുമാര്‍

മുന്‍പൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വന്‍തോതിലുള്ള അടച്ചിടല്‍ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തേതിനേക്കാള്‍ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാല്‍ ഇത് നിര്‍ബന്ധിത തൊഴില്‍ നഷ്ടമാണ്; സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമല്ല. അടച്ചിടല്‍ അവസാനിക്കുന്നതോടെ ഈ തൊഴില്‍ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ / ഉത്തേജക നടപടികള്‍ക്കും വന്‍തകര്‍ച്ചയെ തടയാന്‍ കഴിയും.

ന്യൂയോർക്ക് നഗരത്തിൽ നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി വിതരണംചെയ്യുമ്പോൾ വാങ്ങാനായി തിരക്കുകൂട്ടുന്നവർ. 2020 മെയ് ആറിനെടുത്തചിത്രം(Gettyimages).

തുടരുന്ന കോവിഡ് പ്രതിസന്ധി നിരവധി മനുഷ്യരുടെ ജീവനെടുക്കുകയും ലോക സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നസാഹചര്യമാണുള്ളത്. പലരും വന്‍ദുരന്തം പ്രവചിക്കുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഗ്രേറ്റ്‌ ഡിപ്രഷനിലേയ്ക്ക് നയിക്കുമെന്നാണ് ചിലരെങ്കിലും കരുതുന്നത്.

1930 കളിലുണ്ടായ 'ഗ്രേറ്റ്‌ ഡിപ്രഷന്‍' എന്നു വിവക്ഷിക്കപ്പെടുന്ന വന്‍തകര്‍ച്ച അതിന്റെ പാരമ്യത്തില്‍ യുഎസില്‍ 25 ശതമാനം തൊഴില്‍ നഷ്ടവും ജിഡിപിയില്‍ 30 ശതമാനം സങ്കോചവും രേഖപ്പെടുത്തി. തീര്‍ച്ചയായും ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരുന്നു അത്.

ഗ്രേറ്റ് ഡിപ്രഷനു ശേഷമുണ്ടായ ഏറ്റവുംവലിയ പ്രതിസന്ധിയായിരുന്നു 2008ലെ ആഗോളമാന്ദ്യം. ഇതുകൂടുതല്‍ രൂക്ഷമാകുമെന്നും അത് വര്‍ഷങ്ങള്‍ നീളുന്ന മറ്റൊരു തകര്‍ച്ചയിലേക്കു നയിക്കുമെന്നും അക്കാലത്തും ചില വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല.

സാമ്പ്രദായിക നയങ്ങളില്‍നിന്നു വ്യത്യസ്ഥമായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ നടപ്പിലാക്കിയ കൂടുതല്‍ അയഞ്ഞ പണനയം ശക്തമായ സാമ്പത്തിക തിരിച്ചുവരവിനു വഴിതെളിച്ചു. 10 വര്‍ഷത്തിലധികം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വികസനത്തിനാണ് യുഎസ് സാക്ഷ്യംവഹിച്ചത്.

മുന്‍പൊരിക്കലുമില്ലാത്തവിധം നടപ്പാക്കിയ വന്‍തോതിലുള്ള അടച്ചിടല്‍ ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തേതിനേക്കാള്‍ മോശമായ തൊഴിലില്ലായ്മ സൃഷ്ടിച്ചു. എന്നാല്‍ ഇത് നിര്‍ബന്ധിത തൊഴില്‍ നഷ്ടമാണ്; സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടമല്ല. അടച്ചിടല്‍ അവസാനിക്കുന്നതോടെ ഈ തൊഴില്‍ നഷ്ടം ഗണ്യമായികുറയും. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലോകമെങ്ങും നടപ്പാക്കിക്കൊണ്ടിരിക്കുന്ന അയഞ്ഞ പണനയത്തിനും ആശ്വാസ / ഉത്തേജക നടപടികള്‍ക്കും വന്‍തകര്‍ച്ചയെ തടയാന്‍ കഴിയും.

1930ലെ പ്രതിസന്ധിക്കാലത്തെ നയപരമായ പാളിച്ചകള്‍
1929ല്‍ ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയും അതിനെത്തുടര്‍ന്നുണ്ടായ മാന്ദ്യവും ഡിപ്രഷനിലേക്കു നയിച്ചത് നയങ്ങളിലെ പാളിച്ചകള്‍മൂലമാണ്. 1936ല്‍ കെയ്ന്‍സ് തന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ 'ദ ജനറല്‍ തിയറി ഓഫ് എംപ്ളോയ്മെന്റ്, ഇന്ററസ്റ്റ് ആന്റ് മണി' യിലൂടെ മുന്നോട്ടു വെക്കുന്നതുവരെ പൊതു ചെലവിലൂന്നിയ ഫിസ്‌കല്‍ നയങ്ങള്‍ സാമ്പത്തിക രംഗത്ത് അജ്ഞാതമായിരുന്നു.

great depression
ഗേറ്റ് ഡിപ്രഷന്റെകാലത്ത് തൊഴിലില്ലായ്മ രൂക്ഷമായതിനെതുടര്‍ന്ന് ബര്‍ലിനിലുണ്ടായ പ്രതിഷേധം(Getty)

ഗ്രേറ്റ് ഡിപ്രഷന്റെ ആദ്യ വര്‍ഷങ്ങളില്‍ കമ്മി വര്‍ധിപ്പിക്കുന്നതിനു പകരം ബജറ്റ് സന്തുലിതമാക്കാനാണ് പ്രസിഡന്റ് ഹൂവര്‍ ശ്രമിച്ചത്. ഗോള്‍ഡ് സ്റ്റാന്റേര്‍ഡില്‍ ഉറച്ചുനിന്ന അമേരിക്കന്‍ കേന്ദ്ര ബാങ്ക് മണി സപ്ളൈ വര്‍ധിപ്പിച്ചില്ല. 1930നും 34നും ഇടയില്‍ യുഎസില്‍ മണി സപ്ളൈ ചുരുങ്ങുകയും വിലയിടിവു കാരണം യഥാര്‍ത്ഥ പലിശ നിരക്കുകള്‍ വളരെ കൂടുകയുംചെയ്തു.

ഗ്രേറ്റ് ഡിപ്രഷന്‍ പാരമ്യത്തിലെത്തിയ 1932ല്‍ വിലയിടിവ് 10.7 ശതമാനവും യഥാര്‍ത്ഥ പലിശനിരക്ക് 11.49 ശതമാനവുമായിരുന്നു. ധനകാര്യ സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് ചില ദുര്‍ബ്ബല ബാങ്കുകളുടെ പതനം അനിവാര്യമാണെന്നു വിശ്വസിച്ച കേന്ദ്ര ബാങ്കിന്റെ യാഥാസ്ഥിതികത്വം കാരണം ബാങ്കുകളില്‍ മൂന്നില്‍ഒന്നും തകര്‍ന്നു. ജനം പണം പൂഴ്ത്തിവെക്കാന്‍ തുടങ്ങി. വന്‍തോതിലുള്ള തൊഴിലില്ലായ്മയും പണത്തിന്റെ പൂഴ്ത്തിവെപ്പും മൊത്തം ഡിമാന്റില്‍ വലിയ തകര്‍ച്ചയുണ്ടാക്കി. കുറയുന്ന നിക്ഷേപം, പെരുകുന്ന തൊഴിലില്ലായ്മ, തകരുന്ന ഡിമാന്റ് എന്നിവയുടെ ദൂഷിത വലയത്തിന് ഇതുതിരികൊളുത്തുകയും വളര്‍ച്ചയില്‍ വന്‍തകര്‍ച്ച ഉണ്ടാവുകയും ചെയ്തു.

ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്
വ്യാപകമായ അടച്ചിടലിനെത്തുടര്‍ന്നുണ്ടായ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതും ഗ്രേറ്റ് ഡിപ്രഷന്‍ കാലത്തെ സാഹചര്യത്തേക്കാള്‍ തീര്‍ത്തുംവ്യത്യസ്തവുമാണ്. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണംസൃഷ്ടിച്ച് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക ആശ്വാസ/ഉത്തേജന നടപടികള്‍ എക്കാലത്തേയും ഉയരത്തിലാണ്. പിന്നീട് ഉദ്ദേശിക്കാത്ത വിപരീത പ്രത്യാഘാതങ്ങള്‍ ഇതുതീര്‍ച്ചയായും ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇപ്പോഴത്തെ മുഖ്യ പരിഗണന സാമ്പത്തികതകര്‍ച്ച ഒഴിവാക്കുകഎന്നതിനാണ്.

വൈറസ് വ്യാപനം കുറഞ്ഞാലും ഇല്ലെങ്കിലും സാമ്പത്തികമേഖല തുറക്കുകതന്നെവേണം. ഇപ്പോഴത്തെ സൂചനകളനുസരിച്ച് മെയ്മാസം രോഗവ്യാപനവും മരണനിരക്കും പരമാവധിയായി താഴേക്കു വരാനാണിട.

സമ്പദ് വ്യവസ്ഥയുടെ ഘട്ടംഘട്ടമായ തുറക്കല്‍ അനിവാര്യമാണ്. വൈറസിനെ പരിപൂര്‍ണമായി അകറ്റാനായില്ലെങ്കില്‍ അതുമായി സഹവസിക്കാന്‍ പഠിക്കേണ്ടിവരും. അടച്ചിടല്‍ തുടരുന്നത് രോഗത്തേക്കാള്‍ മോശമായ ചികിത്സയായിത്തീരും. സാമ്പത്തിക വീണ്ടെടുപ്പ് ഒരിക്കലും V മാതൃകയിലായിരിക്കില്ല. ആഗോള തലത്തില്‍ നടപ്പാക്കുന്ന ആശ്വാസ/ഉത്തേജക നടപടികളും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും പരന്ന U മാതൃകയില്‍ വീണ്ടെടുപ്പ് സാധ്യമാക്കിയേക്കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented