Photo: Gettyimages
പണപ്പെരുപ്പത്തിനെതിരെ കടത്തു നിലപാട് തുടരുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ആര്‍ബിഐയുടെ പണവായ്പ അവലോകന സമിതി യോഗം തുടര്‍ച്ചയായി മൂന്നാംതവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്.
അരശതമാനം കൂട്ടിയതോടെ കോവിഡിന് മുമ്പുള്ള 2019 ഓഗസ്റ്റ് അവസാനത്തെ നിരക്കിലേയ്ക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. അതായത് മൂന്നുമാസംകൊണ്ട് 1.40ശതമാനം വര്‍ധിപ്പിച്ച് റിപ്പോ 5.40ശതമാനത്തിലെത്തിച്ചിരിക്കുന്നു.
ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന് ഈടാക്കുന്ന ഹ്രസ്വകാല നിരക്കാണ് റിപ്പോ. ഈ നിരക്കിലെ മാറ്റങ്ങള്‍ അതിവേഗം ബാങ്കിങ് സംവിധാനത്തില്‍നിന്ന് ഇടപാടുകാരിലേയ്‌ക്കെത്തുകയുംചെയ്യും.
നിരക്ക് വര്‍ധന അനിവാര്യം
സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ നിരക്ക് വര്‍ധനവാണ് ആര്‍ബിഐയ്ക്കുമുന്നിലുള്ള പ്രധാന പോംവഴി. മെയ് മാസത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റിലും അരശതമാനം കൂട്ടിയിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം ശരാശരി ആറ് ശതമാനത്തിന് മുകളിലാണ്. മൂന്നു പാദങ്ങളില്‍ പണപ്പെരുപ്പം ഈ നിലവാരത്തിന് മുകളില്‍ തുടരുകയാണെങ്കില്‍ പണവായ്പ സമിതി(എംപിസി)സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ട സാഹചര്യമുണ്ടാകും.
മെയ് മാസത്തിലെ 7.04ശതമാനത്തില്‍നിന്ന് 7.01ശതമാനമായി ജൂണില്‍ പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ആറുമാസമായി ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളില്‍തന്നെ തുടരുകയുമാണ്.
കോവിഡിനെതുടര്‍ന്ന് വന്‍തോതില്‍ തൊഴില്‍ നഷ്ടവും വ്യാപാര തളര്‍ച്ചയുമുണ്ടായിരുന്നു. പതുക്കെയാണെങ്കിലും കോവിഡിന്റെ ആഘാതത്തില്‍നിന്ന് കരകയറുന്ന സാഹചര്യമാണിപ്പോഴുള്ളത്. ബാങ്കുകളിലേയ്ക്കുള്ള വരവിലെ വര്‍ധനവും വാഹന വില്പനയിലുള്ള പുരോഗതിയും സൂചിപ്പിക്കുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തിത്തുടങ്ങിയെന്നതാണ്.
ഡിമാന്‍ഡ് നിയന്ത്രിച്ച് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടുകയെന്ന നയമാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് നിരക്ക് വര്‍ധന. പക്ഷേ, ഇപ്പോള്‍ രാജ്യംനേരിടുന്ന വിലക്കയറ്റത്തിന്റെ പ്രധാനകാരണം ആഗോള ഉത്പന്ന വിലയുമായി ബന്ധപ്പെട്ടാണ്.
വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തിന് പുറത്തേയ്‌ക്കൊഴുകുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളും രാജ്യത്തിന് തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ ഇതുവരെ രാജ്യത്തെ വിപണിയില്‍നിന്ന് 2.12 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്. അതിനെതുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ നടപ്പ് കലണ്ടര്‍വര്‍ഷം ഏഴു ശതമാനമാണ് ഇടിവുനേരിട്ടത്. രൂപയുടെ മൂല്യമിടിവ് ആര്‍ബിഐയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.
നിരക്ക് വര്‍ധനയോടൊപ്പമോ അതിനുമുമ്പോ ഘട്ടംഘട്ടമായി ബാങ്കുകളും വായ്പാ പലിശ ഉയര്‍ത്തിതുടങ്ങി. വായ്പാ പലിശയിലെ വര്‍ധന സമ്പദ്ഘടനനയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി.
Content Highlights: Why frequent rate hikes: Can RBI tackle inflation?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..