ന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു. ഡിസംബറിൽ 1.22ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റവിവിവരങ്ങൾ പുറത്തുവിട്ടത്.  

കഴിഞ്ഞവർഷം ഇതേകാലയളവിൽ 3.52ആയിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിർമാണമേഖലയിലെ വിലക്കയറ്റമാണ് മൊത്തവിലയെ ബാധിച്ചത്. 

നിർമാണ വസ്തുക്കൾ, ഇന്ധനം, ഊർജം എന്നിവയുടെ ഈകാലയളവിൽ വിലകുതിച്ചുകയറി.   ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ജനുവരിയിൽ 4.06ശതമാനമായിരുന്നു.

Wholesale inflation rises to 2.03% in Jan from 1.22% in Dec