മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു


ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ജൂലായിലെ മൊത്ത വില സൂചികയില്‍ പ്രതിഫലിച്ചത്.

Photo:AP

മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ചു മാസത്തെ താഴ്ന്ന നിലയിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂണിലെ 15.18ശതമാനത്തെ അപേക്ഷിച്ച് ജൂലായില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്.

എങ്കിലും നിരക്ക് 16 മാസമായി 10ശതമാനത്തിന് മുകളിലാണ്. മെയ് മാസത്തില്‍ 16.63ശതമാനമായിരുന്നു. 2021 ജൂലായിലെ മൊത്ത വില സൂചികയാകട്ടെ 11.57ശതമാനവുമായിരുന്നു. മെയ് മാസത്തില്‍ 16.63ശതമാനമായിരുന്നു. 2021 ജൂലായിലെ മൊത്ത വില സൂചികയാകട്ടെ 11.57ശതമാനവുമായിരുന്നു.



ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ജൂലായിലെ മൊത്ത വില സൂചികയില്‍ പ്രതിഫലിച്ചത്. ഭക്ഷ്യ വിലപ്പെരുപ്പം 9.41ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യയിനത്തില്‍ പച്ചക്കറികള്‍ക്കുമാത്രം 12.7 ശതമാനം വിലയിടിവുണ്ടായി.

പഴങ്ങളുടെ സൂചിക 3.0ശതമാനം താഴ്ന്നപ്പോള്‍ മുട്ട, മാംസം, മത്സ്യം എന്നിവയുടെ സൂചിക ജൂണിനെ അപേക്ഷിച്ച് 2.6ശതമാനം കുറഞ്ഞു. ഇന്ധനം, ഊര്‍ജം എന്നിവയിലെ വിലക്കയറ്റം 43.75ശതമാനമായി ഉയരുകയുംചെയ്തു.

ഉപഭോക്തൃ വില സൂചിക പ്രകാരുമുള്ള പണപ്പെരുപ്പം ജൂലായിലും നേരിയതോതില്‍ കുറഞ്ഞിരുന്നു. അഞ്ചുമാസത്തെ താഴ്ന്ന നിരക്കായ 6.71ശതമാനത്തിലാണിപ്പോഴുള്ളത്.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ ചേരുന്ന ആര്‍ബിഐയുടെ പണവായ്പ നയ യോഗത്തിലും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ച രീതിയില്‍ വിലക്കയറ്റം കുറയാത്തതിനാലാണിത്. മെയ് മാസം ആദ്യംമുതല്‍ ഇതിനകം റിപ്പോ നിരക്കില്‍ 1.40ശതമാനം വര്‍ധന വരുത്തിയിരുന്നു.

Content Highlights: Wholesale inflation drops to 13.93% in July


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented