യുഎസിലെ പണപ്പെരുപ്പം 39 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍: ഇന്ത്യയെ എപ്രകാരം ബാധിക്കും?


ഡോ.ആന്റണി

യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഓരോമാസവും ഉയരുകയാണ്. ആഗോളതലത്തില്‍ വന്‍പ്രത്യാഘാതമാണ് അത് ഉണ്ടാക്കുക.

Photo: Gettyimages

ഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വര്‍ഷ ചരിത്രത്തിലെ ഉയര്‍ന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയത്തില്‍ മാറ്റംവരുത്താനുള്ള സാധ്യതയേറി.

യു.എസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബറിലെ നിരക്കിനേക്കാള്‍ 0.8ശതമാനമാണ് സൂചികയിലെ വര്‍ധന.ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവര്‍ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാന്‍ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്.

അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സമ്മര്‍ദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാന യോഗത്തില്‍ ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും.

കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പലിശ നിരക്ക് ഉയര്‍ത്തി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ല്‍ പണപ്പെരുപ്പത്തില്‍ സമാനമായ ഉയര്‍ച്ചയുണ്ടായപ്പോള്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓര്‍ക്കണം. നിലവില്‍ ഇത് അരശതമാനത്തില്‍ താഴെയാണ്.

ഇന്ത്യയെ എപ്രകാരം ബാധിക്കും?
ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതിചെയ്യുന്നവയുടെയല്ലാം വിലയില്‍ വര്‍ധനവുണ്ടാകും.

യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയര്‍ന്നാല്‍ അയഞ്ഞ പണനയം ഉപേക്ഷിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതാരാകും. പണനയം കര്‍ശനമാക്കുന്നതോടെ പലിശ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കില്‍ വര്‍ധനവുണ്ടാകുന്നതോടെ കടംവാങ്ങുന്നതിന് നിയന്ത്രണംവരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക.

അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും. അതാകട്ടെ ഉത്പാദനചെലവില്‍ വര്‍ധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയുംചെയ്യും.

US Inflation and Impact on India.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented