Photo: Gettyimages
ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്കുവര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ അടിസ്ഥാന നിരക്ക് 4.75-5 ശതമാനമായി. തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ നിലനിര്‍ത്താനാണ് ശ്രമമെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സമതി അറിയിച്ചു. പരമാവധി തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
പണപ്പെരുപ്പം രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്ന പ്രഖ്യാപനം നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്നതിന്റെ സൂചനയായി. ട്രഷറി സെക്യൂരിറ്റികള്‍ ഉള്‍പ്പടെയുള്ളവ കൈവശംവെയ്ക്കുന്നത് കുറയ്ക്കുന്നത് തുടരനാണ് തീരുമാനം.
പ്രതീക്ഷിച്ചതുപോലെ നിരക്കുവര്‍ധനവിന്റെ വേഗം കുറച്ചത് വിപണി നേട്ടമാക്കി. ഡൗ ജോണ്‍സ് 0.14ശതമാനവും എസ്ആന്‍ഡ്പി 500 സൂചിക 0.37ശതമാനവും നാസ്ദാക്ക് 0.71ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ സൂചികയും താഴന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയാണ് ഫെഡ് റിസര്‍വിനെ നിരക്ക് വര്‍ധനവിന്റെ വേഗം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ സിഗ്നേച്ചര്‍ ബാങ്കുള്‍പ്പടെയുള്ളവ പ്രതിസന്ധി നേരിട്ടത് ബാങ്കിങ് മേഖലയില്‍ ആശങ്കയുണ്ടാക്കി.
Content Highlights: US Federal Reserve raises policy rate by 25 bps
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..