Photo: Gettyimages
മൂന്നുവര്‍ഷത്തിനുശേഷം ഇതാദ്യമായി യുഎസില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചു. നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്ഒഎംസി)യുടെ രണ്ടുദിവസം നീണ്ട യോഗത്തിനുശേഷമാണ് നിരക്ക് കാല് ശതമാനം(0.25%) വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ആറ് യോഗങ്ങളിലും നിരക്ക് വര്‍ധിപ്പിക്കാനാണ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം. ഇതോടെ 2022 അവസാനമാകുമ്പോള്‍ പലിശ നിരക്ക് 1.9ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ നിരക്ക് വര്‍ധന ഉണ്ടായേക്കില്ലെന്നുമാണ് വിലയിരുത്തല്‍. സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാതെ, പണപ്പെരുപ്പത്തെ നേരിടാനാണ് കേന്ദ്ര ബാങ്കിന്റെ ശ്രമം.
അവസാനമായി 2018ലാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്. കോവിഡിനെതുടര്‍ന്ന് നിരക്ക് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് പിന്നീട് കുറയ്ക്കുകയുംചെയ്തു.
യുഎസിലെ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.9ശതമാനമാണ് രേഖപ്പെടുത്തിയത്. റഷ്യ-യുക്രൈന് സംഘര്‍ഷത്തെതുടര്‍ന്ന് ക്രൂഡ് ഓയില്‍ വിലയില്‍ കുതിപ്പുണ്ടായതിനാല്‍ പ്രതീക്ഷിച്ചതിലൂം കൂടുതല്‍ നിരക്ക് ഉയര്ത്തേണ്ടിവന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാം.
Content Highlights: US Fed delivers first rate hike after more than three years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..