-
മെയ് മാസത്തെ യു.എസിലെ പണപ്പെരുപ്പ നിരക്കുകളില്‍ വീണ്ടും വര്‍ധന. വാര്‍ഷിക വിലക്കയറ്റ നിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 8.6ശതമാനത്തിലെത്തി. ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഒരുശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്.
ഇതോടെ വീണ്ടും ദ്രുതഗതിയിലുള്ള നിരക്കു വര്‍ധനവുമായി കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്നുറപ്പായി. താമസം, ഭക്ഷണം, ഇന്ധനം തുടങ്ങിയവയിലുണ്ടായ വര്‍ധനവാണ് നിരക്ക് കൂടാനിടയാക്കിയതെന്ന് യു.എസ് തൊഴില്‍മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ യോഗങ്ങളില്‍ അര ശതമാനം വീതം നിരക്ക് വര്‍ധനയ്ക്ക് സാധ്യതയേറി. അസംസ്കൃത എണ്ണവിലിയലെ കുതിപ്പും ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും വരും മാസങ്ങളിലും വിലക്കയറ്റം തുടര്‍ന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്.
.jpg?$p=a80322e&w=610&q=0.8)
പണപ്പെരുപ്പ നിരക്ക് വര്‍ധിച്ചതോടെ ഡോളര്‍ കരുത്താര്‍ജിക്കുകയും യുഎസ് ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടാകുകയും ചെയ്തു. ഓഹരി സൂചികകള്‍ തിരിച്ചടി നേരിട്ടു.
എസ്ആന്‍ഡ്പി 500 സൂചിക 1.9ശതമാനവും നാസ്ദാക്ക് 3.5ശതമാനവും നഷ്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. യുഎസ് കടപ്പത്ര ആദായമാകട്ടെ മുന്നുശതമാനത്തിന് മുകളിലെത്തി.
യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്നാല്‍ നമുക്കെന്തുകാര്യം എന്നു ചിന്തിക്കാന്വരട്ടെ. ആഗോളതലത്തില്‍ സമ്പദ്ഘടനകളെ സമ്മര്ദത്തിലാക്കുമെന്നുമാത്രമല്ല ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും. ഇപ്പോഴത്തെ വിലക്കയറ്റം രാജ്യാന്തര തലത്തിലെ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ വിലക്കയറ്റം തുടരുമെന്ന സൂചനയായിവേണം യുഎസിലെ പണപ്പെരുപ്പത്തെ കാണാന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..