യുഎസിൽ വിലക്കയറ്റം രൂക്ഷം: രേഖപ്പെടുത്തിയത് 30 വർഷത്തെ ഉയർന്ന നിരക്ക്


Money Desk

പത്ത് വർഷത്തെ ട്രഷറി ആദായത്തിൽ വർധന രേഖപ്പെടുത്തിയതോടെ ആഗോള വ്യാപകമായി ഓഹരി സൂചികകൾ നഷ്ടംനേരിട്ടു. ഡോളർ കരുത്തുനേടുകയുംചെയ്തു. കോവിഡിൽനിന്ന് ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തിൽതന്നെ സമ്പദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Photo: Gettyimages

യുഎസിൽ അവശ്യവസ്തുക്കളുടെ വിലയിലെ വർധന 30 വർഷത്തെ ഉയർന്ന നിരക്കിലെത്തി. യുഎസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ ഉപഭോക്തൃ വില സൂചിക 6.2ശതമാനമാണ് ഉയർന്നത്.

ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വർധനവുണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് 6.2ശതമാനം ഉയർന്നപ്പോൾ പ്രതിമാസ സൂചികയിൽ 0.9ശതമാനമാണ് വർധനവുണ്ടായത്.

പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ഒരുമാസത്തിനിടെ 12.3ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിൾ വില 2.5ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വർധിച്ചു.

ആവശ്യംവർധിച്ചതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്പനികൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട്. സേവനനിരക്കിലും വർധനവുണ്ടായി. വിതരണശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവുംകൂടിയാകുമ്പോൾ വർധന പ്രതീക്ഷിച്ചതിലും മുകളിൽപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും 26വർഷത്തിനിടയിലെ ഉയർന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.

പണപ്പെരുപ്പ നിരക്കിലെ വർധന മുമ്പ് കരുതിയതിനേക്കാൾ കൂടുതൽകാലം നിലനിന്നേക്കാമെന്നാണ് സൂചന. പലിശ നിരക്ക് ഉയർത്താൻ അതുകൊണ്ടുതന്നെ ഫെഡറൽ റിസർവിനുമേൽ സമ്മർദവുമുണ്ട്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബോണ്ട് തിരികെവാങ്ങൽ പദ്ധതി വേഗത്തിലാക്കാൻ ഇതോടെ സാധ്യത ഉയരുകയുംചെയ്തു.

പത്ത് വർഷത്തെ ട്രഷറി ആദായത്തിൽ വർധന രേഖപ്പെടുത്തിയതോടെ ആഗോള വ്യാപകമായി ഓഹരി സൂചികകൾ നഷ്ടംനേരിട്ടു. ഡോളർ കരുത്തുനേടുകയുംചെയ്തു. കോവിഡിൽനിന്ന് ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തിൽതന്നെ സമ്പദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented