ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു


രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലായതിനുശേഷം നഷ്ടത്തിലേയ്ക്ക് താഴ്ന്നതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു. ബുധനാഴ്ച രാവിലെ 75.81 ആയിരുന്ന രൂപയുടെ മൂല്യമാണ് വൈകാതെ 76.36 നിലവാരത്തിലേയ്ക്ക് താഴ്ന്നത്.

75.63 നിലവാരത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തിലായതിനുശേഷം നഷ്ടത്തിലേയ്ക്ക് താഴ്ന്നതും അസംസ്‌കൃത എണ്ണവില ഉയര്‍ന്നതുമാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

1000 പോയന്റുവരെ ഉയര്‍ന്ന സെന്‍സെക്‌സ് 200 പോയന്റ് നഷ്ടത്തിലാകുകയായിരുന്നു. രണ്ടുദിവസത്തെ കുത്തനെയുള്ള നഷ്ടത്തിനുശേഷം അസംസ്‌കൃത എണ്ണവില ബാരലിന് 32 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു.

ഈവര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ ഏഴുശതമാനമാണ് നഷ്ടമുണ്ടായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented