കുത്തനെ ഇടിഞ്ഞ് ഏഷ്യന്‍ കറന്‍സികള്‍: രൂപയുടെ മൂല്യം വീണ്ടും 80ന് താഴെയെത്തി


Money Desk

ജാക്‌സണ്‍ ഹോളിലെ സാമ്പത്തിക സംപോസിയത്തിലാണ് ജെറോം പവല്‍ നിലപാട് ആവര്‍ത്തിച്ചത്.

Jerome Powell.Photo: Gettyimages

ണപ്പെരുപ്പം നിയന്ത്രിക്കന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിന്റെ പ്രഖ്യാപനം രൂപ ഉള്‍പ്പടെയുള്ള കറന്‍സികളെ ബാധിച്ചു.

രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 80.13 നിലവാരത്തിലേയ്ക്ക് ഇടിഞ്ഞു. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാള്‍ 0.25ശതമാനമാണ് ഇടിവ് നേരിട്ടത്.

പവലിന്റെ പ്രഖ്യാപനത്തെതുടര്‍ന്ന് ഓഹരി വിപണി നേരിട്ട വന്‍തകര്‍ച്ചയാണ് മൂല്യമിടിയാന്‍ കാരണം. ഏഷ്യന്‍ കറന്‍സികളില്‍ ദക്ഷിണ കൊറിയന്‍ വോണിന് 1.3ശതമാനവും ജപ്പാനീസ് യെനിന് 0.64ശതമാനവും ചൈനയുടെ റെന്‍മിന്‍ബിക്ക് 0.6ശതമാനവും നഷ്ടമായി.

ജാക്‌സണ്‍ ഹോളിലെ സാമ്പത്തിക സംപോസിയത്തിലാണ് ജെറോം പവല്‍ നിലപാട് ആവര്‍ത്തിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തോടെ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാമെന്നും ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ശന പണയനം തുടരുമെന്നുമാണ് പവല്‍ നല്‍കിയ സൂചന.

Also Read
പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

opening

1200 പോയന്റിലേറെ തകർന്ന് സെൻസെക്‌സ്: നിഫ്റ്റി ...

സെപ്റ്റംബറിലെ ഫെഡ് യോഗത്തിലും നേരത്തെയുള്ളതുപോലുള്ള നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: Rupee hits record low of 80 to a dollar as global equity slump hammers currencies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


pinarayi

2 min

'ഇന്നലെനടന്നത് ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല, പോലീസ് തുടർന്നും കരുത്തുറ്റ നടപടി സ്വീകരിക്കും'

Sep 24, 2022

Most Commented