റെക്കോഡ് തകര്‍ച്ച തുടരുന്നു: രൂപയുടെ മൂല്യം 82ലേയ്ക്ക്


വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍.

.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. രാവിലത്തെ വ്യാപാരത്തിനിടെ മൂല്യം 81.93 നിലവാരത്തിലേയ്‌ക്കെത്തി. മുന്‍ വ്യപാര ദിനത്തിലെ ക്ലോസിങ് നിലവാരായ 81.58ല്‍നിന്ന് 0.42ശതമാനമാണ് ഇടിവ്.

വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദവും ഡോളര്‍ സൂചികയിലെ കുതിപ്പുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുപിന്നില്‍. വിദേശ നിക്ഷേപകര്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.



82-83 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യമിടിയുമെന്നാണ് വിലയിരുത്തല്‍. മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ശ്രമിക്കുന്നുണ്ടെങ്കിലും പരിമിതമായിമാത്രമാണ് അത് വിപണിയില്‍ പ്രതിഫലിക്കന്നത്.

അതിനിടെ, യുഎസിലെ ട്രഷറി ആദായം നാലുശതമാനത്തിലെത്തി. അപകടകരമായി തുടരുന്ന പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ നിരക്ക് ഉയര്‍ത്തല്‍ തുടരേണ്ടതുണ്ടെന്ന കേന്ദ്ര ബാങ്ക് മേധാവി ജെറോം പവല്‍ ആവര്‍ത്തിച്ചതാണ് ആദായംകൂടാന്‍ ഇടയാക്കിയത്.

Also Read

നാലു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം എത്രരൂപ ...

ഏഷ്യയിലെ പ്രധാന വികസ്വര വിപണികളിലെ കറന്‍സികള്‍ കടുത്ത സമ്മര്‍ദത്തിലാണ്. പ്രധാന കറന്‍സികളുമായി ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 114.53ലേയ്ക്ക് ഉയര്‍ന്നു.

Content Highlights: Rupee hits fresh record low of 81.93 to a dollar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented