ന്യൂഡല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലവാരത്തിലേയ്ക്കു പതിച്ചു. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം.

കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയില്‍നിന്ന് 68.89 നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. 

ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. 

അസംസ്‌കൃത എണ്ണവില ഉയരുന്നതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയുന്നതിന് കാരണം.