ഡോളറിനെതിരെ രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്കുകുതിച്ചു. രാജ്യത്തെ ഓഹരി സൂചികകൾ മികച്ചനേട്ടമുണ്ടാക്കിയതും യുഎസ് ഡോളർ ദുർബലമായതുമാണ് രൂപക്ക് നേട്ടമായത്. 

മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും രൂപ കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്. 

രണ്ടാംദിവസവും ഓഹരി സൂചികകളിൽ മികച്ചനേട്ടമാണുണ്ടായത്. ഇതാദ്യമായി സെൻസെക്‌സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടുംനിക്ഷേപംനടത്താനെത്തിയതും രൂപക്ക് ഗുണകരമായി. ചൊവാഴ്ചമാത്രം 2,116.6 കോടി രൂപയുടെ നിക്ഷേപമാണ് ഇവർ നടത്തിയത്.