രൂപയുടെ മൂല്യത്തില്‍ കുതിപ്പ്; പണപ്പെരുപ്പം കുറഞ്ഞത് ഡോളറിന് തിരിച്ചടിയായി


ആഗോള വിപണിയില്‍ ഇന്ധന വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്. ഇതോടെ ഓഹരി സൂചികകളില്‍ മുന്നേറ്റം പ്രകടമായി. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി. 

.

യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചിതലും കുറഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 79.27 നിലവാരത്തിലെത്തി.

ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ യുഎസിലെ പണപ്പെരുപ്പ നിരക്കില്‍ കാര്യമായ മാറ്റമില്ലാതിരുന്നതാണ് ഡോളറിനെ ബാധിച്ചത്. ട്രഷി ആദായം കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തു. ജൂണ്‍ 16നുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച ഡോളര്‍ സൂചിക നേരിട്ടത്.

വിലക്കയറ്റത്തില്‍ വര്‍ധനവുണ്ടാകാതിരുന്നതിനാല്‍ അടുത്ത യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധന 0.50ശതമാനത്തിലൊതുക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ വീണ്ടും 0.75ശതമാനം നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍.

ആഗോള വിപണിയില്‍ ഇന്ധന വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പ നിരക്കില്‍ പ്രതിഫലിച്ചത്. ഇതോടെ ഓഹരി സൂചികകളില്‍ മുന്നേറ്റം പ്രകടമായി. ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളും നേട്ടമുണ്ടാക്കി.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ 78.90 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Also Read
പാഠം 178

എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ? 25 ...

യുഎസിലെ പണപ്പെരുപ്പം നിയന്ത്രണത്തിലായതോടെ ആഗോളതലത്തില്‍ ഓഹരി സൂചികകള്‍ കുതിച്ചു. 600 പോയന്റ് നേട്ടമുണ്ടാക്കിയ സെന്‍സെക്‌സ് നാലുമാസത്തെ ഉയര്‍ന്ന നിലവാരമായ 59,400ലെത്തി.

Content Highlights: Rupee Gains Sharply As Dollar Gets Bruised After Easing US Inflation Report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented