ഫെഡിന്റെ നിരക്കുയര്‍ത്തല്‍: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍


Money Desk

ഡോളറിനെതിരെ രൂപയുടെ മൂല്യം 80.58 നിലവാരത്തിലേയ്ക്കാണ് ഇടിഞ്ഞത്. 

.

ണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കര്‍ശന നടപടികളുമായി മൂന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് നേരിട്ടു.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.85 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. 79.97 ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.

തുടര്‍ച്ചയായി മൂന്നാമതും യുഎസ് കേന്ദ്ര ബാങ്ക് മുക്കാല്‍ ശതമാനം നിരക്ക് ഉയര്‍ത്തിയതും ഭാവിയിലും പലിശ വര്‍ധന തുടരുമെന്ന് വ്യക്തമാക്കിയതുമാണ് രൂപയെ ബാധിച്ചത്.

നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ ഡോളര്‍ സൂചിക ഒരു ശതമാനം ഉയര്‍ന്ന് രണ്ട് പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന നിലവാരമായ 111.60ലെത്തി. 2024 വരെ നിരക്ക് കുറയ്ക്കില്ലെന്നും 4.6ശതമാനംവരെ നിരക്ക് വര്‍ധന തുടരുമെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ആഭ്യന്തര സാമ്പത്തിക സാധ്യതകള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ബാങ്കിങ് സംവിധാനത്തില്‍ പണ ദൗര്‍ലബ്യമുണ്ടായത് രൂപയുടെ മൂല്യമുയര്‍ത്താനുള്ള ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്ക് തടസ്സമാകും.

Content Highlights: Rupee falls to record low vs US dollar on hawkish Fed, drops past 80.50 vs USD


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented